കോന്നി മെഡിക്കൽ കോളേജ് :  ഏഴ് നിലകളിലായി  പണിയുന്ന  കെട്ടിട സമുച്ചയത്തിന്‍റെ  നിർമ്മാണം  പുരോഗമിക്കുന്നു

    കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഏഴ് നിലകളിലായി  പണിയുന്ന  പുതിയ ആശുപത്രി  കെട്ടിട സമുച്ചയത്തിന്റെ   നിർമ്മാണം  പുരോഗമിക്കുന്നു.  ഒന്നര ലക്ഷം   സ്ക്വയർ  ഫീറ്റിൽ  അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന  പുതിയ ആശുപത്രി കെട്ടിടത്തിൽ 200 കിടക്കകളാണ്  സജ്ജമാക്കുന്നത്.  ഇതിന്റെ  നിർമ്മാണ പുരോഗതി  അഡ്വ.കെ.യു. ജനീഷ് കുമാർ  എം.എൽ.എ  വിലയിരുത്തി. നിലവിൽ 300 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.  എല്ലാ നിലകളുടെയും... Read more »