കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ലോഗോ പ്രകാശനം ചെയ്തു

  ജനാധിപത്യപരമായ ഒരു സിനിമാനയരൂപീകരണം ചരിത്രത്തിലാദ്യം: മന്ത്രി സജി ചെറിയാന്‍:കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത്   konnivartha.com: തിരുവനന്തപുരം: ജനാധിപത്യപരമായി കേരളത്തില്‍ നടക്കുന്ന സിനിമാനയരൂപീകരണം സിനിമാ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കുമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍. സിനിമയുടെ സമസ്ത മേഖലകളെ പരിഗണിച്ചും എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുമുള്ള സമഗ്രമായ ഒരു സിനിമാനയത്തിലേക്കാണ് കേരളം കടക്കുന്നത്. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക, കള്‍ച്ചറല്‍ ക്രിയേറ്റിവ് ഇന്‍ഡസ്ട്രിയുടെ സാധ്യത പരിശോധിക്കുക, തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കുക, സ്ത്രീ സുരക്ഷയ്ക്കായുള്ള നടപടികള്‍ ശക്തമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങള്‍ക്കു പരിഹാരമായാണ് ജനാധിപത്യ സിനിമാനയം രൂപീകരിക്കപ്പെടുന്നത് . ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് 2025 ഓഗസ്റ്റ് 2, 3 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവ്- മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.…

Read More