ടൈംസ് സ്‌ക്വയർ വേദി ഒരുങ്ങി; ലോക കേരള സഭാ മേഖലാ സമ്മേളനം നാളെ മുതൽ

  konnivartha.com/ usa : ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെഎൻ ബാലഗോപാൽ, സ്പീക്കർ എ എൻ ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവുമാണ് കേരളത്തിൽ നിന്ന് എത്തുന്നത്. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ലോക കേരളാ സഭ ഡയറട്കർ കെ വാസുകി എന്നിവർ ഉദ്യോഗസ്ഥ സംഘത്തിൽ പെടുന്നു. ജൂൺ 9, 10, 11 തീയ്യതികളിലാണ് സമ്മേളനം നടക്കുന്നത്. ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ശേഷം അമേരിക്കൻ മലയാളി…

Read More