നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം

  അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്ക് 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയില്‍ നിയമനം ആഗ്രഹിക്കുന്നവര്‍ ഏഴാം ക്ലാസ് പാസായവരും, 50 വയസില്‍ താഴെ പ്രായം ഉള്ളവരും, പൂര്‍ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം. രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04735 231900.

Read More

ഹോമിയോ ആശുപത്രിയിലേക്ക് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ഒഴിവ്

  കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ജിഎന്‍എം നഴ്‌സ് (ഓരോ ഒഴിവ്), തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം നഴ്സിംഗ് അസിസ്റ്റന്റ് – 11000 രൂപ, അറ്റന്‍ഡര്‍ – 10000 രൂപ, നഴ്‌സ് – 17000 രൂപ. വിദ്യാഭ്യാസ യോഗ്യത നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, തസ്തികകളിലേക്ക് എസ്.എസ്.എല്‍.സി യും ഹോമിയോ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. നഴ്‌സ് സര്‍ക്കാര്‍ അംഗീകൃത ജിഎന്‍എം കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 40 വയസില്‍ കൂടാന്‍ പാടില്ല. കൂടിക്കാഴ്ച്ച തീയതി നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, തസ്തികകള്‍ക്ക് 2020 സെപ്റ്റംബര്‍ 8 രാവിലെ 10.30, നഴ്‌സ് തസ്തിക അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന്. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം…

Read More