konnivartha.com:പട്ടാളപുഴുവിൽ നിന്നും (ബ്ലാക് സോർൾജിയർ ഫ്ളൈ) പ്രകൃതിസൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യത്തീറ്റക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ. സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്നോളി, ഫിഷ് ന്യുട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷനിലെ ഗവേഷകരാണ് മത്സ്യത്തീറ്റ വികസിപ്പിച്ചത്. പരമ്പാരഗത മത്സ്യത്തീറ്റയിലെ ഘടകങ്ങളായ ഫിഷ്മീൽ, സോയബീൻ എന്നിവക്ക് പകരമായി ധാരാളം പ്രോട്ടീൻ അടങ്ങിയ പട്ടാളപുഴുവിന്റെ ലാർവെയാണ് ഈ തീറ്റയിലുള്ളത്. അക്വാകൾച്ചർ വ്യവസായത്തിനായി ചെറിയമീനുകളെ അമിതമായി പിടിക്കുന്നത് തടയാൻ ഇത് വഴിയൊരുക്കുമെന്ന് ഗവേഷകർ പറയുന്നു. അക്വാകൾച്ചർ രംഗത്ത് സുപ്രധാന നേട്ടമാണ് പട്ടാളപുഴുവിനെ ഉപയോഗിച്ച് വികസിപ്പിച്ച മത്സ്യത്തീറ്റയെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. സുസ്ഥിരരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ മത്സ്യകൃഷി ചിലവ് കുറക്കാനും ഇതുവഴി സാധിക്കും. 40-45 ശതമാനം പ്രോട്ടീൻ,…
Read More