പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/11/2023)

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ്  ഞായറാഴ്ച (26)പ്രവര്‍ത്തിക്കും കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കാനുളള അവസാന ദിവസം ഞായറാഴ്ച(26) ആയതിനാല്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസ് അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കും. ഇനിയും കുടിശിക അടയ്ക്കാനുളള അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ട് എത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415. ഫാര്‍മസിസ്റ്റ് നിയമനം തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ (ആഴ്ചയില്‍മൂന്നുദിവസം ) ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം /ബിഫാം /എംഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 21/11/2023)

ഫാര്‍മസിസ്റ്റ് നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ 27 ന്  വൈകിട്ട് അഞ്ചുനു മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ചിറ്റാര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.   മേട്രന്‍ നിയമനം വനിത- ശിശുവികസന വകുപ്പിനു കീഴില്‍ കോഴഞ്ചേരി കീഴുകര ഗവ.മഹിളാ മന്ദിരത്തില്‍ മേട്രന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 20/11/2023)

അപേക്ഷ ക്ഷണിച്ചു ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി.   അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ 9 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാസായിരിക്കണം. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍:…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/11/2023)

അവകാശങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണം : ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ചു ബോധവാന്മാരാകുകയാണ് ഏറ്റവും പ്രധാനമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു   . ബാലാവകാശവാരാചരണവുമായി ബന്ധപ്പെട്ട് എന്‍സിസി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണക്ലാസ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്താണെന്ന് ആഴത്തില്‍ അറിയണം. ഇത്തരം ക്ലാസുകള്‍ അതിന് സഹായകരമാകുമെന്നും ഇന്ത്യയുടെ ഭാവി വിദ്യാര്‍ഥികളുടെ കൈയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാനം കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ബാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി സുനില്‍കുമാര്‍ ക്ലാസ് നയിച്ചു. ജില്ലാ ചൈല്‍ഡ് ഓഫീസര്‍ ലതാകുമാരി, ജുവനൈല്‍ ജസ്റ്റിസ് അംഗം എം ആര്‍ ലീല, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, എന്‍സിസി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 14/11/2023)

സബ്സിഡി നല്‍കും ഓണ്‍-ഗ്രിഡ് സൌരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിനു 40 ശതമാനം സബ്സിഡി അനെര്‍ട്ട് വഴിനല്‍കും. ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ് എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ കൊണ്ടുവരണം. വെബ്‌സൈറ്റ്:www.buymysun.com. രജിസ്ട്രഷേന്‍ ഫീസ് സൗജന്യം.ഈ-മെയില്‍  [email protected].ഫോണ്‍:0468 2224096,9188119403. ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് പട്ടികവര്‍ഗ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു പട്ടികവര്‍ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് 18000 രൂപ  ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാക്കോടതിയിലെ സീനീയര്‍ അഡ്വക്കേറ്റ്സ്/ ഗവ പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനീയര്‍ അഡ്വക്കേറ്റ്സ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു  കീഴില്‍ പ്രാക്ടീസ് നല്‍കുന്ന പരിശീലന പദ്ധതിയില്‍ നാലു ഒഴിവുകളിലേയ്ക്കായി പട്ടികവര്‍ഗ നിയമ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ 23 നു വൈകിട്ട് 5 നു മുന്‍പായി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം.പ്രായപരിധി : 40 വയസ്. യോഗ്യത : എല്‍ എല്‍ ബി, എല്‍ എല്‍ എം പ്രീ-ഡി ഡി…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 30/10/2023)

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 30-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 03-11-2023 : ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പ്രത്യേക ജാഗ്രതാ നിർദേശം കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.   മൃഗക്ഷേമഅവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/10/2023)

ഷീ- കാമ്പയിന്‍ സംഘടിപ്പിച്ചു ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഷീ- കാമ്പയിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഓതറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പാരിഷ് ഹാളില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള നിര്‍വഹിച്ചു. കേരളാ സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഷീ കാമ്പയിന്‍ സംഘടിപ്പിച്ചത്.   പുറമറ്റം ഗ്രാമപഞ്ചായത്ത് ഹോമിയോ സിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സെനു ജോണ്‍ നല്ല ആരോഗ്യ പരിശീലനത്തെ സംബന്ധിച്ച്  ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. എസ്. രാജീവ്, സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. തോമസ് സാമുവേല്‍, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. കോയിപ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 12/10/2023)

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി   റാന്നി താലൂക്കില്‍ വൈക്കം പടിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് റാന്നി മിനി സ്റ്റേഷനില്‍ അനുവദിച്ച കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടത്തിലെ റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും വിദ്യാര്‍ഥികള്‍ക്ക്  സൈക്കിള്‍  വിതരണവും സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണ സന്ദേശവും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി,  വൈസ് പ്രസിഡന്റ് കെ എസ് സുമ , അംഗം നയന,റാന്നി ടി.ഡി.ഒ എസ്.എസ് സുധീര്‍, റാന്നി ടി.ഇ.ഒ എ. നിസാര്‍ റാന്നി തഹസില്‍ദാര്‍,റാന്നി ബി.ഡി.ഒ,പ്രൊമോട്ടര്‍മാര്‍, ഊരുമൂപ്പന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 16 ന് മെഴുവേലി ഗവ.വനിത  ഐടിഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഒക്ടോബര്‍…

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/10/2023)

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം; കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വച്ചിരിക്കുന്ന സ്ഥലത്ത് കടകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.പത്തനംതിട്ട നഗരത്തില്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച പലയിടങ്ങളിലും കച്ചവടക്കാര്‍ കയ്യേറ്റം നടത്തിയത് ഒഴിപ്പിക്കണം.   മുളക്കുഴ-മഞ്ഞനിക്കര പാതയിലെ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ സമയബന്ധിതമായി പുനരാരംഭിക്കണം.  ടൗണിലെ അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കണം.   പത്തനംതിട്ട ടൗണിലെ ചില ഹോട്ടലുകളില്‍ രാവിലെ പഴയ പലഹാരങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം. ടൗണില്‍ അംഗീകൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോ റിക്ഷാ സ്റ്റാന്‍ഡുകള്‍ മാറ്റണം.   കോഴഞ്ചേരി പഞ്ചായത്തിലെ  ജലജീവന്‍ മിഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണം.  …

Read More

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/10/2023)

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളുടെ ഉദ്ഘാടനം എ.എം.എം.റ്റി.റ്റി.എം മാരാമണില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് നിര്‍വഹിച്ചു.  യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  സിസിലി തോമസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ജെസി മാത്യു, ജനപ്രതിനിധികളായ റെന്‍സിന്‍ കെ. രാജന്‍, അനിത ആര്‍ നായര്‍, അജിത റ്റി ജോര്‍ജ്ജ്, ലതാ ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുമേഷ് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ഗോഡ്വിന്‍ മാത്യു, ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ ലെനി വില്‍സണ്‍, പി.വി പ്രദീപ് കുമാര്‍,  പി.വി പ്രതീഷ് കുമാര്‍ , അനീഷ് കോശി, പി.വൈ റിയാസ് അഹമ്മദ് , എം.സതീശന്‍ ,…

Read More