സ്വയം തൊഴില്‍ വായ്പാ പദ്ധതി ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് പദ്ധതിലേക്ക് അപേക്ഷിക്കാം. പച്ചക്കറി കൃഷി, മത്സ്യകൃഷി, കച്ചവടം, ഭക്ഷ്യസംസ്ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പട നിര്‍മ്മാണം,മെഴുകുതിരി നിര്‍മ്മാണം, നോട്ട്ബുക്ക് ബൈന്‍ഡിംഗ്, കരകൗശല നിര്‍മ്മാണം, ടെയ്ലറിംഗ് തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര /ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം. നിലവില്‍ സംരംഭങ്ങള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. നിലവില്‍ ബാങ്കുകള്‍/ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അവ വികസിപ്പിക്കുന്നതിനും വായ്പാ തുക ഉപയോഗിക്കാം. 1,20,000 രൂപയില്‍ അധികരിക്കാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 25-55 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്ക് മുന്‍ഗണന നല്‍കും. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍
പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള് ( 14/09/2022 )
ഹരിതകര്‍മസേന ജില്ലാ സംഗമം ഉദ്ഘാടനം (15) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ – സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ സഹായിക്കുന്ന ജില്ലയിലെ ഹരിതകര്‍മസേന അംഗങ്ങളുടെ സംഗമം നാളെ 10 മണിക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ തദ്ദേശ സ്ഥാപന തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഏകീകൃത നിരീക്ഷണത്തിനായി തയ്യാറാക്കിയ ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്റെ ജില്ലാതല ഉദഘാടനവും നടക്കും. ഹരിത കേരളം മിഷന്, ശുചിത്വ മിഷന്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹായത്തോടെ കെല്‍ട്രോണ്‍ ആണ് ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമാണ് ഇത് നടപ്പാക്കുന്നത്. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സംവിധാനത്തിലൂടെയാണ് ഹരിതമിത്രം മൊബൈല്‍…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള് ( 05/02/2022 )
കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കുന്നതല്ല. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളൂ. 2022 ജനുവരി 23, 30 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ഫെബ്രുവരി 06 ഞായറാഴ്ചയും തുടരുന്നതാണ്. അനുമതി നല്‍കിയിട്ടുള്ള അവശ്യസര്‍വീസുകള്‍ക്ക് 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച പ്രവര്‍ത്തിക്കാവുന്നതാണ്. ആരാധനാലയങ്ങളില്‍ പരമാവധി 20 പേരെ മാത്രം ഉള്‍പ്പെടുത്തി 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ആരാധന നടത്താവുന്നതാണ്. പൊതുമാര്‍ഗനിര്‍ദേശങ്ങള്‍: സര്‍ക്കാര്‍/ സ്വകാര്യ…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള് ( 27/01/2022 )
കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം : ഡിഎംഒ ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ സിഎഫ്എല്‍റ്റിസികളിലും സിഎസ്എല്‍റ്റിസികളിലുമായി ആകെ 390 കിടക്കകളാണുള്ളത്. ഇതില്‍ 125 കിടക്കകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളു. നാല് കോവിഡ് ആശുപത്രികളിലായി 125 കിടക്കകള്‍ ഉണ്ട്. ഇതില്‍ 69 കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐസിയു കിടക്കകള്‍ 59 എണ്ണം ഉള്ളതില്‍ 15 കിടക്കകളില്‍ രോഗികളുണ്ട്. 47 വെന്റിലേറ്ററുകള്‍ ആണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ഇവ മുഴുവന്‍ ലഭ്യമാണ്. ഓക്സിജന്‍ സിലിണ്ടറുകളും പള്‍സ് ഓക്സിമീറ്ററുകളും ആവശ്യാനുസരണം ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 776 കോവിഡ് കിടക്കകള്‍ ഉള്ളതില്‍ 324 എണ്ണം ഉപയോഗത്തിലാണ്. 56 വെന്റിലേറ്ററുകള്‍ ഉള്ളതില്‍…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് പ്രതിരോധ വാര്‍ത്തകള്‍ (07/06/2021 )
പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് പ്രതിരോധ വാര്‍ത്തകള്‍ (07/06/2021 ) 40 മുതല്‍ 44 വയസു വരെയുള്ളവരുടെ വാക്സിനേഷന് നാളെ (8) മുതല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 40 മുതല്‍ 44 വയസു വരെയുള്ളവരുടെ വാക്സിനേഷന് ( ജൂണ്‍ 8) തുടങ്ങും. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ജില്ലയിലെ ഏഴ് മേജര്‍ ആശുപത്രികള്‍, ഒന്‍പത് ബ്ലോക്ക്തല സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വാക്സിന് നല്‍കുന്നത്. ഒരു വാക്സിനേഷന് കേന്ദ്രത്തില്‍ ഒരു ദിവസം 50 പേര്‍ക്കു വീതമാണ് വാക്സിന് നല്‍കുന്നത്.ഇ തിനായി www.cowin.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്സിന്റെ ലഭ്യത അനുസരിച്ച് വാക്സിനേഷന് തുടരും. നിലവാരമില്ലാത്ത എന്‍95 മാസ്കുകള്‍ പിടിച്ചെടുത്തു; 15,000 രൂപ പിഴ ഈടാക്കി അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍(24/05/2021 )
പത്തനംതിട്ട നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തോടുകള്‍ ശുചീകരിക്കാനും തീരുമാനം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ യോഗം നഗരസഭാ ചെയര്മാന് അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തോടുകള്‍ ശുചീകരിക്കാനും അപകടാവസ്ഥയില്‍ നില്ക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ നഗരസഭയുമായി ചേര്‍ന്നായിരിക്കും ജില്ലാ ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ് കോശി, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനു, നഗരസഭാ സെക്രട്ടറി എസ്.ഷെര്‍ളാ ബീഗം, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അന്‍ഷാദ് മുഹമ്മദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ബാബു കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധം:ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കും സഹായമൊരുക്കി റാന്നി ബ്ലോക്ക്…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശത്ത് നിന്നും വന്നവരും, എട്ടു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 61 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ 1 2 പന്തളം 2 3 പത്തനംതിട്ട 5 4 തിരുവല്ല 5 5 ആറന്മുള 1 6 അരുവാപ്പുലം 4 7 അയിരൂര്‍ 2 8 ചെറുകോല്‍ 1 9 ഏറത്ത് 1 10 ഏനാദിമംഗലം 1 11 ഇരവിപേരൂര്‍ 6 12 ഏഴംകുളം 3 13 കടമ്പനാട് 1 14 കലഞ്ഞൂര്‍ 7 15 കോയിപ്രം 1…
Read More