പത്തനംതിട്ട ജില്ലയിലെ പെറ്റ് ഷോപ്പുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കും

    konnivartha.com : പെറ്റ് ഷോപ്പുകള്‍ക്ക് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ലൈസന്‍സ് ഉണ്ടോ എന്ന് സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് (എസ് പി സി എ ) പരിശോധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. എസ്പിസിഎ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നായയെ വളര്‍ത്തുന്നവര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ എടുക്കണം. ജില്ലയിലെ 69 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ലഭ്യമാണ്. അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കി വളര്‍ത്തുനായകളെ വളര്‍ത്തുന്നവര്‍ ലൈസന്‍സ് എടുക്കണം. ലൈസന്‍സ് എടുക്കാത്ത ഉടമസ്ഥര്‍ക്ക് പിഴ ഈടാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.   യോഗത്തില്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്  മാനേജ്‌മെന്റ് കമ്മറ്റിയും രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്…

Read More