50 ലക്ഷത്തിലധികം സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിശോധന നടത്തി ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂൽപുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. സ്കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയർന്ന ബിപി കണ്ടെത്തിയത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത് കണ്ടെത്തി ശരിയായ രീതിയിൽ ഇടപെട്ട് ചികിത്സ ഉറപ്പാക്കി. മാതൃകാപരമായ പ്രവർത്തനം നടത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സ്കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനിടയിലാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർബിഎസ്കെ നഴ്സുമാരായ റീത്ത, ടിന്റു കുര്യക്കോസ് എന്നിവർ അസാധാരണമായി ഉയർന്ന ബിപിയുള്ള കൗമാരക്കാരനെ കണ്ടെത്തിയത്. സംശയം തോന്നിയ അവർ മറ്റൊരു ബിപി അപാരറ്റസിൽ പരിശോധിച്ചപ്പോഴും റീഡിങ് ഒന്ന്…
Read More