മഴ കനത്തു: പത്തനംതിട്ട ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 176 പേര്‍

മഴ കനത്തു: പത്തനംതിട്ട ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 176 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം ; മഴ കനത്തതോടെ പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ 176 പേര്‍ കഴിയുന്നു. കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് പത്ത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി നാല് കുടുംബത്തിലെ ആറു പുരുഷന്മാരും അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പടെ 13 പേരാണുള്ളത്. തിരുവല്ല താലൂക്കില്‍ അഞ്ചു ക്യാമ്പുകളിലായി 22 കുടുംബങ്ങളിലെ 28 പുരുഷന്മാരും 29 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പടെ 84 പേരാണ് കഴിയുന്നത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പടെ നാലു പേരാണ് കഴിയുന്നത്. കോന്നി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 28 കുടുംബത്തിലെ 30…

Read More