konnivartha.com : പത്തനംതിട്ട : മുറ്റത്ത് സൈക്കിൾ ചവുട്ടിക്കൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടികൾ അറസ്റ്റിൽ. മധ്യപ്രദേശ് ദിൻഡോറി മോഹതാരാ വീട്ടു നമ്പർ 75-ൽ, നങ്കുസിങ് (27), മധ്യപ്രദേശ് പിൻഡ്രഖി പാഖ്ട്ടല ഖർഗഹന വാർഡ് നമ്പർ 16-ൽ സോണിയ ദുർവ്വേ (27) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. വെച്ചൂച്ചിറ കൊല്ലമുള വെൺകുറിഞ്ഞിയിൽ ഇന്ന് രാവിലെ പത്തിനാണ് സംഭവം. പുള്ളോലിക്കൽ വീട്ടിൽ കിരണിന്റെയും സൗമ്യയുടെയും മകൻ വൈഷ്ണവിനെയാണ് (2 വയസ്) പ്രതികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആഹാരം കഴിച്ചശേഷം കുട്ടി സൈക്കിൾ ചവിട്ടുന്നത് കണ്ടിട്ടാണ് അമ്മ സൗമ്യ കിരൺ വീട്ടിൽ അടുക്കളപ്പണിയിൽ ഏർപ്പെട്ടത്. സൗമ്യയും ഭർത്താവിന്റെ മാതാപിതാക്കളും വൈഷ്ണവുമാണ് വീട്ടിൽ താമസിക്കുന്നത്. കിരൺ വിദേശത്താണ്, ഭർത്താവിന്റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. അല്പം കഴിഞ്ഞ് മുറ്റത്ത് അനക്കം കേൾക്കാതെയിരുന്നപ്പോൾ സംശയം തോന്നിയ സൗമ്യയും കുട്ടിയുടെ വല്യമ്മയും പരിസരമാകെ തെരഞ്ഞുവെങ്കിലും കുഞ്ഞിനെ…
Read More