രാജാംപാറ,ഉത്തരകുമരംപേരൂര്‍, കൊക്കാത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഡോര്‍മറ്ററികളുടെയും ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു

കടുവയുടെ സാന്നിധ്യം റാന്നിയില്‍ പരിശോധനയ്ക്കായി സ്പെഷ്യല്‍ സ്‌ക്വാഡിനെ സജ്ജമാക്കി : മന്ത്രി എ.കെ. ശശീന്ദ്രന്‍: രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി konnivartha.com : റാന്നിയില്‍ അടുത്തിടെ കടുവയുടെ സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന നടത്തുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുവാനും വനംവകുപ്പിന്റെ 25 അംഗങ്ങള്‍ അടങ്ങുന്ന സ്പെഷ്യല്‍ സ്‌ക്വാഡിനെ സജ്ജമാക്കിയതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. റാന്നി വനം ഡിവിഷനില്‍ പുതിയതായി നിര്‍മിച്ച രാജാംപാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മറ്ററിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കടുവയെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടന്നു വരുന്നു. കൂടും ഒരുക്കിയിട്ടുണ്ട്. ജനങ്ങളൊടൊപ്പം ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. ജനങ്ങളുടെ ജീവനോടൊപ്പം അവരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി വനംവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍…

Read More