konnivartha.com : കെഎം മാണി സാറിന്റെ ഓർമ്മയ്ക്കായി റാന്നി നിയോജകമണ്ഡലം കമ്മിറ്റി കൊല്ലമുളയിൽ ഭവന രഹിതരായ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവന് വേണ്ടിയുള്ള ബക്കറ്റ് പിരിവാണ് റാന്നിയിൽ പാർട്ടിക്ക് പുതിയ അനുഭവം സമ്മാനിച്ചത്. കേരള കോൺഗ്രസ് പാർട്ടി ആദ്യമായാണ് ഇത്തരത്തിൽ ഒരു ഫണ്ട് ശേഖരണം നടത്തുന്നത്. റാന്നി ടൗണിലെ കടകളിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്ലക്കാടും ബക്കറ്റുമായി പ്രവർത്തകർ ധനസമാഹരണം നടത്തിയത്. എംഎൽഎ പ്രമോദ് നാരായണൻ തന്നെയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്. എംഎൽഎയുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചത് അറിഞ്ഞതോടെ കേരള കോൺഗ്രസ് പ്രവർത്തകർ ഏറെ ആവേശത്തോടെ ഇട്ടിയപ്പാറ ടൗണിലേക്ക് എത്തിക്കുകയായിരുന്നു. ബക്കറ്റുമായി നിൽക്കുന്ന എംഎൽഎ കണ്ടതോടെ ടൗണിലെ വ്യാപാരികളും ആവേശത്തിലായി. എംഎൽഎയുമായി കുശലാന്വേഷണങ്ങൾ നടത്തിയും രാഷ്ട്രീയം സംസാരിച്ചും അവർ ഒപ്പം കൂടി. മുൻപ് മാണി സാറിൻറെ സ്മൃതി സംഗമത്തോട് അനുബന്ധിച്ച് എംഎൽഎ…
Read More