റേഷന്‍കട അവന്‍ കണ്ടെത്തിക്കഴിഞ്ഞു: ഇനി എപ്പോള്‍ വേണമെങ്കിലും അവന്‍ വരാം: അരികൊമ്പനെ ഭയന്ന് മേഘമല നിവാസികള്‍

  konnivartha.com ; തേനി (തമിഴ്‌നാട്): ചിന്നക്കനാലില്‍ നിന്നും അരി കൊമ്പനെ കാടുകടത്തിയത് അവിടുത്തുകാര്‍ക്ക് ആശ്വാസമാകുമ്പോള്‍ ഉറക്കമില്ലാതായിരിക്കുകയാണ് മേഘമല നിവാസികള്‍ക്ക്. കാരണം മറ്റൊന്നുമല്ല റേഷന്‍ കട കണ്ടെത്തിയതിനാല്‍ ഇരുളിന്റെ മറ പിടിച്ച് വരും ദിവസങ്ങളിലും അരിക്കൊമ്പന്‍ എത്തുമോയെന്ന ആശങ്കയിലാണ് അവര്‍. ഒരാഴ്ചയിലധികമായി മേഘമലയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി ചുറ്റിത്തിരിയുകയായിരുന്ന അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം മേഘമല ടീ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന മൂന്ന് ലായങ്ങള്‍ തകര്‍ത്ത് അരി ഭക്ഷിച്ചതായി പറയപ്പെടുന്നു. അരമണിക്കൂറിലധികം ഇവിടെ നിലയുറപ്പിച്ചതിന് ശേഷമാണ് മടങ്ങിയത്. കഴുത്തില്‍ റേഡിയോ കോളറുള്ളതിനാലാണ് വന്നത് അരിക്കൊമ്പനാണെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ആറിന് മേഘമല വനപാതയില്‍ ബസിന് നേരെ പാഞ്ഞു വന്ന് ആക്രമിക്കാനും കൊമ്പന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മേഘമലയിലും പരിസര പ്രശങ്ങളിലുമുള്ള ഗ്രാമങ്ങളിലുമുള്ളവര്‍ രാത്രികാലങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. അരി കൊമ്പന്‍ റേഷന്‍ കട തകര്‍ക്കാന്‍ ശ്രമിച്ചതു…

Read More