മോഷണം തത്സമയം അറിയാൻ പോലീസിൽ സംവിധാനം: സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം; വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്കാന് പോലീസിന്റെ സ്മാര്‍ട്ട് പ്രോജക്ട് പത്തനംതിട്ട : ബാങ്ക്, ജ്വല്ലറി മറ്റ് സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ പൊലീസിന്റെ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം പ്രവര്‍ത്തനമാരംഭിച്ചു . സ്ഥാപനങ്ങളില്‍ ഘടിപ്പിക്കുന്ന സിസിടിവി ക്യാമറകള്‍ വഴി നിരീക്ഷണം നടത്തി അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലീസ് ഉടന്‍ ഇടപെടുന്നതാണ് പദ്ധതി. വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണ് നിലവില്‍ വന്നത് . സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സി.ഐ.എം.എസ്.) എന്ന ഈ പദ്ധതി ഇന്ത്യയിൽ ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലാണ് . ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സി.ഐ.എം.എസ്. പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ…
Read More