വാഹനാപകടം ദമ്പതിമാർ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

  കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. മൂന്നു വയസുള്ള മകൾ ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെയായിരുന്നു സംഭവം. ബിനീഷിന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്ന സമയത്തായിരുന്നു ദാരുണമായ സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയിൽ നിന്നും അടൂർ ഭാഗത്തേക്ക് പോകുന്ന ഇന്നോവ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബിനീഷും കുടുംബവും യാത്ര ചെയ്തിരുന്ന കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേക്കും ബിനീഷും അഞ്ജുവും മരിച്ചിരുന്നു.ഇന്നോവ ഓടിച്ചിരുന്ന ആളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More