വി ജി രാധാമണിയമ്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് വിട്ടുനൽകി

  കോന്നി : കഴിഞ്ഞ ദിവസം അന്തരിച്ച കോന്നി ചൈനമുക്ക് മിനി മന്ദിരത്തിൽ പി എം ശശിയുടെ ഭാര്യ വി ജി രാധാമണിയമ്മ(63)യുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിന് കൈമാറി.സ്വവസതിയിൽ എത്തിച്ച മൃതദേഹം യാതൊരു വിധ കർമ്മങ്ങളും നടത്താതെ ആണ് ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി വഴി കോട്ടയം മെഡിക്കൽ കോളേജിന് കൈമാറിയത്.   കോന്നി എം എൽ എ അഡ്വ കെ യു ജെനീഷ്കുമാർ,മുൻ ആറന്മുള എം എൽ എ കെ സി രാജഗോപാൽ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സജി ചാക്കോ,മല്ലപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് രജി സാമുവൽ,സി പി ഐ എം കോന്നി ഏരിയ കമ്മറ്റി സെക്രട്ടറി ശ്യാം ലാൽ,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീ മണിയമ്മ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു.   തുടർന്ന് രണ്ട്…

Read More