വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. വെണ്ണിക്കുളം എം.വി.ജി.എം ഗവണ്മെന്റ് പോളിടെക്നിക് കോളജിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങളെയും, സംരംഭകത്വ താത്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇന്‍ഡസ്ട്രീസ് ഓണ്‍ കാമ്പസ് പോളിടെക്നിക്കുകളില്‍ ആരംഭിച്ചിട്ടുള്ളത്. അവ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണം. പഠനത്തോടൊപ്പം സമ്പാദ്യവും നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുത്തന്‍ സാങ്കേതിക വിദ്യയുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തി നാടിന്റെ വികസനത്തിന് വഴിയൊരുക്കണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രവും സമൂലവുമായ വികസനത്തിലൂടെയാണ് കടന്നു പോകുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി ലോകോത്തര പശ്ചാത്തല സംവിധാനം ഒരുക്കി നല്‍കും. കേരളത്തില്‍ പഠനം നടത്തുവാനുള്ള സാധ്യത വര്‍ധിപ്പിക്കും. പുതിയ കാലവും ലോകവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് വിദ്യാഭ്യാസ പരിഷ്കരണം നടത്തുന്നത്. ഉന്നത…
Read More