konnivartha.com /പത്തനംതിട്ട : വീട്ടുമുറ്റത്ത് കടപ്പാക്കല്ല് പാകുന്നതിന് പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി.തൃശൂർ മുകുന്ദപുരം കൊടകര കാവുംതറ കളപ്പുരയ്ക്കൽ കൃഷ്ണൻ ആചാരിയുടെ മകൻ ശിവദാസൻ കെ കെ (44) ആണ് റാന്നി പോലീസിന്റെ വലയിലായത്. ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ. റാന്നി പഴവങ്ങാടി ചെല്ലക്കാട് തേരിട്ടമട കുളമടയിൽ ചെറിയാനിക്കുഴിയിൽ രാജൻ എബ്രഹാം (62) എന്നയാളുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. രാജന്റെയും സുഹൃത്ത് ടൈറ്റസ് മാത്യുവിന്റെയും കയ്യിൽ നിന്നും ആകെ മൂന്നുലക്ഷത്തി പതിനായിരം രൂപ, വീടിന്റെ മുറ്റം കടപ്പാക്കല്ല് പാകാമെന്നു വാക്കുകൊടുത്തു വാങ്ങിയ ശേഷം, പണി പൂർത്തിയാക്കിയില്ല എന്നതാണ് പരാതി. കഴിഞ്ഞവർഷം ഡിസംബർ 31 ന് രാജന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപയും, ഈവർഷം ഫെബ്രുവരി 27 ന് 210000 രൂപ പണമായും, സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ…
Read More