konnivartha.com : ശബരിമലയുമായി ബന്ധപ്പെട്ട് പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരംഭമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കുമ്പഴ – മലയാലപ്പുഴ റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയര്‍പ്പോര്‍ട്ട് നിര്‍മിക്കുന്നതിനു വേണ്ട അനുമതികള്‍ ലഭിച്ചു കഴിഞ്ഞു. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് നൂറുദിന കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. നാടിന്റെ ഗതാഗത വികസനത്തിന് വേഗത കൂട്ടുവാനാണ് സര്‍ക്കാര്‍ ശ്രമം. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയ്ക്കുള്ള പണം കണ്ടെത്തിക്കഴിഞ്ഞു. ജലഗതാഗതവും മികച്ച രീതിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 48 കോടിയിലധികം രൂപ ചിലവിലാണ് 18 റോഡുകള്‍ നവീകരിച്ചതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 2610 കോടി…
Read More