സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണയോഗം മാർച്ച് 31ന് വൈകിട്ട് അഞ്ചിന് . konnivartha.com/ പത്തനംതിട്ട : കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ 53 – മത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 28 മുതൽ മെയ് 3വരെ ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് ഫ്ളഡ് ലിറ്റ് സ്റ്റേഡിയം പ്രക്കാനത്ത് നടക്കും. ഇതിൻ്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം മാർച്ച് 31 ഞായറാഴ്ച വൈകിട്ട് അഞ്ചിന് പ്രക്കാനം സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ചേരുമെന്ന് വോളിബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി കടമ്മനിട്ട കരുണാകരൻ അറിയിച്ചു .
Read More