സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് ആരംഭിക്കാൻ തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് ആരംഭിക്കാൻ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിധിയിലുള്ള സെൻ്റർ ഫോർ പ്രൊഫഷണൽ ആൻ്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ് ) തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോളേജ് ആരംഭിക്കുന്നതിനു മുന്നോടിയായി ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കും. താല്ക്കാലിക സൗകര്യങ്ങൾ ഒരുക്കി നല്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനായി എം.എൽ.എയും,സീപാസ് അധികൃതരും, ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും ജനുവരി 6 ന് രാവിലെ സീതത്തോട്ടിൽ യോഗം ചേരുമെന്നും എം.എൽ.എ പറഞ്ഞു. കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പ്ന് എം.എൽ.എയും ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രിയുമായും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി…

Read More