സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി

  വിവ കേരളത്തിന്റേയും ലോകവനിതാദിനത്തിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്‌ക്വയര്‍, സ്റ്റേഡിയം ജംഗ്ഷന്‍ വഴി ജനറല്‍ ആശുപത്രിയില്‍ തിരിച്ചെത്തും വിധമായിരുന്നു സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ അറുപതു ശതമാനത്തിനു മുകളില്‍ പകര്‍ച്ചേതര വ്യാധി മൂലമാണെന്നും ഇതിനുകാരണം അനാരോഗ്യകരമായ ജീവിതശൈലി, പുകയിലയുടേയും മദ്യത്തിന്റെയും ഉപയോഗം, വ്യായാമക്കുറവ്, വായു മലിനീകരണം എന്നിവയൊക്കെയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മപ്പെടുത്തി. സ്ത്രീകളിലെ വിളര്‍ച്ച കണ്ടുപിടിച്ച് പരിഹരിക്കുന്ന ‘വിവ കേരളം’ കാമ്പയിന്‍ നടക്കുന്ന ഈ കാലയളവില്‍ സൈക്ലത്തോണ്‍ പോലെയുളള പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്നും ഡിഎംഒ പറഞ്ഞു. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജിലെ ഫിസിക്കല്‍…

Read More