സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു

  konnivartha.com: സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും അവളിടം ക്ലബ്ബുകൾക്കുമുള്ള (യുവതി ക്ലബ്ബുകൾ) പുരസ്ക്കാരവും പ്രഖ്യാപിച്ചു. അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. ജില്ലയിലെ മികച്ച യൂത്ത് – യുവാ- അവളിടം ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച…

Read More