മൊയ്തീന്‍ പുത്തന്‍ചിറ ഖത്തറിനെ അയല്‍രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിനുവേണ്ടി നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ സത്യവും സത്യവിരുദ്ധവുമുണ്ട്. ഖത്തര്‍ വിഷയത്തില്‍ ട്രംപ് ആദ്യമായാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രതികരിക്കുന്നത്. തന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു. റാഡിക്കല്‍ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ വിവിധ ലോകനേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കുന്നു. വിവിധ ലോകനേതാക്കള്‍ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് സൗദി അറേബ്യയെ മാത്രം ഉദ്ധരിച്ചാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കാരണം, സൗദിയുടെ ശത്രു രാജ്യമാണ് ഇറാന്‍. അമേരിക്കയുടേയും കണ്ണിലെ കരടായി ഇറാന്‍ നിലനില്‍ക്കുന്നു. ഖത്തറാകട്ടേ ഇറാനോട് മൃദുസമീപനവും…
Read Moreദിവസം: ജൂൺ 7, 2017
ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കും
നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു. വടക്കേ അമേരിക്കയില്‍ സ്ഥിരതമാസക്കാരായിട്ടുള്ള ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍, പ്രവാസി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രതിഭകള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതിലേക്കു വേണ്ടിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റികള്‍ രൂപീകരിച്ചു. ഫ്രീലാന്‍സ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി ജോയിച്ചന്‍ പുതുക്കുളം, സുനില്‍ തൈമറ്റം തുടങ്ങിയവരും പ്രവര്‍ത്തിക്കും. ലിറ്റററി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യാ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് രാജു പള്ളത്തും കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോസ് കാടാപ്പുറം എന്നിവരും പ്രവര്‍ത്തിക്കും. സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല പ്രസ് ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജിനാണ്. ജീമോന്‍…
Read More116 യാത്രക്കാരുമായി പുറപ്പെട്ട മ്യാൻമർ സൈനിക വിമാനം കാണാതായി
116 യാത്രക്കാരുമായി പുറപ്പെട്ട മ്യാൻമർ സൈനിക വിമാനം കാണാതായി. ബുധനാഴ്ച ഉച്ചയ്ക്ക് തെക്കൻ നഗരമായ മൈകിനും യാംഗൂണ്‍ നഗരത്തിനും ഇടയിലാണ് വിമാനം കാണാതായത്. ചൈനീസ് നിർമിത വൈ-8 വിമാനമാണ് കാണാതായത്. മ്യാൻമർ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക സമയം 1.35ന് ധവായ് നഗരത്തിന് 20 മൈൽ അകലെവച്ച് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നെന്ന് സൈനിക മേധാവിയും വിമാനത്താവള അധികൃതരും പ്രസ്താവനയിൽ അറിയിച്ചു. ആൻഡമാൻ കടലിനുമുകളിൽവച്ച് കണാതായ വിമാനത്തെ കപ്പലുകളും വിമാനങ്ങളും തെരയുകയാണെന്നും സൈനിക മേധാവി പറഞ്ഞു.
Read Moreസിപിഎം ദേശീയ ജനറൽ സെക്രട്ടറിയെ ആർഎസ്എസ് പ്രവർത്തകർ കൈയേറ്റം ചെയ്തു
ഡൽഹി എകെജി ഭവനിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ റൂമിലേക്കു വരുമ്പോ ആണ് സംഭവമുണ്ടായത്. ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചു നാലു പേർ യെച്ചൂരിക്ക് അരികിലേക്കു പാഞ്ഞടുക്കുകുയും അദ്ദേഹത്തെ തള്ളി വീഴ്ത്തുകയുമായിരുന്നു. ഉടൻതന്നെ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് യെച്ചൂരിയെ മറ്റൊരു മുറിയിലേക്കു മാറ്റി. ആർഎസ്എസ് ഗുണ്ടായിസത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് പാർട്ടി നടത്തുന്നതെന്നും അക്രമങ്ങൾക്ക് ആ ലക്ഷ്യത്തെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ അപലപിച്ച് മുതിർന്ന നേതാക്കൾ രംഗത്ത് സിപിഎം ദേശീയ ജനറൽ സെക്രട്ടറി…
Read Moreവി- കോട്ടയത്തെ വീട്ടമ്മയെ സഹായിക്കുക
കോന്നി വി കോട്ടയം എഴു മണ്ണു വാലുമുരുപ്പേല്‍ കെ.പി രാജന്‍റെ ഭാര്യ സുനിത കുമാരിയാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് .നിര്‍ദ്ധന കുടുംബത്തിന് സഹായം ചെയ്യുവാന്‍ കഴിവുള്ളവരുടെ കരുണ തേടുകയാണ് കുടുംബം .വൃക്ക രോഗം ബാധിച്ച് ആറു മാസമായി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ് ഈ വീട്ടമ്മ .വൃക്ക മാറ്റി വെക്കുക മാത്രമാണ് പോംവഴി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു .ഇതിന് വേണ്ടുന്ന തുക കണ്ടെത്താന്‍ വിഷമിക്കുകയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് രാജന്‍ .പതിനഞ്ചും,അഞ്ചു വയസുമുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത് .വാടക വീട്ടിലാണ് താമസം .വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രീയക്ക് ചിലവാകുന്ന തുക കണ്ടെത്താന്‍ സഹായം തേടിക്കൊണ്ട് എസ്.ബി .ഐ വകയാര്‍ ശാഖയില്‍ രാജന്‍റെ പേരില്‍ അക്കൌണ്ട് തുറന്നു .rajan k.p a/c number:67217375229 .ifsc code:sbi0070768 phone:9744353642
Read Moreഖത്തറിനെ അനുകൂലിക്കുന്ന പ്രവാസികള്‍ സൂക്ഷിക്കുക
ഖത്തറിനെ അനുകൂലിച്ചു കൊണ്ടു സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന പോസ്റ്റര്‍ ,വാക്കുകള്‍ എന്നിവയ്ക്ക് യുഎഇയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.സമൂഹ മാധ്യമങ്ങളിൽ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തിയാൽ ശിക്ഷ നൽകാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു . 15 വർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും ശിക്ഷ നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുന്നു . രാജ്യ താല്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ സൈബർ കുറ്റത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും യുഎഇജനറൽ പ്രോസിക്യൂട്ടർ അറിയിച്ചു. യുഎഇയിലെ ലക്ഷക്കണക്കിനു വരുന്ന മലയാളികളും മറ്റുള്ളവരും ജാഗ്രത പാലിക്കണം . ഐഎസും അൽക്വയ്ദയും ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു പിന്തുണ നൽകുന്ന ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുകയാണെന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ .ഖത്തറിനെ അകറ്റി നിര്‍ത്തിക്കൊണ്ടുള്ള നീക്കം ഉണ്ടായതോടെ വ്യോമ ,ഗതാഗത ,മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു .മറ്റു രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ തുര്‍ക്കി ,കുവൈറ്റ് രാജ്യങ്ങള്‍ മധ്യസ്ഥ നീക്കം നടത്തുന്നുണ്ട്.കുവൈറ്റ് അമീര്‍ ഇക്കാര്യത്തില്‍ യുഎഇഭരണാധികാരിയുമായി ഇന്നലെ…
Read Moreപേര് പത്തനംതിട്ട ജനറല്‍ ആശുപത്രി :ശുചിമുറികളില്‍ റേഷന്‍ രീതിയില്‍ വെള്ളം കിട്ടുന്ന ഏക സ്ഥലം
ആതുര രംഗത്ത് പത്തനംതിട്ടയുടെ ഹൃദയ ഭാഗത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഒരിക്കല്‍ പോലും കിടത്തി ചികിത്സ കിട്ടല്ലേ എന്നാണ് രോഗാവസ്ഥയില്‍ ഉള്ളവരുടെ പ്രാര്‍ഥന .ശബരിമല വാര്‍ഡിലെ ശുചിമുറികളില്‍ .പ്രാഥമിക ആവശ്യത്തിന് വെള്ളം വേണമെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മേലെയാണെന്ന് ഉള്ള ഭാവം ഉള്ള സെക്യൂരിറ്റി ജീവനക്കാര്‍ കനിയണം .ഇവിടെ സെക്യൂരിറ്റി ജീവനക്കാരാണ് വെള്ളം പമ്പ് ചെയ്യുന്നത് .ആവശ്യത്തിന് വെള്ളം ടാങ്കില്‍ നിറക്കാറില്ല.വെള്ളം തീര്‍ന്നാല്‍ മലമൂത്രവിസര്‍ജ്ജനം പോലും തടയുന്ന മനുഷ്യാവകാശ ലംഘനം ഉണ്ടാകുന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍,ആശുപത്രി സൂപ്രണ്ട് ഇവരൊന്നും തന്നെ ആശുപത്രിയുടെ ഓഫീസ്സ് കാര്യം അല്ലാതെ രോഗികള്‍ എങ്ങനെ കിടത്തി ചികിത്സാ വാര്‍ഡില്‍ കിടക്കുന്നു എന്ന് തിരക്കുന്നില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൊട്ടിപൊളിഞ്ഞ തെങ്കിലും ഉള്ള ശുചിമുറിയില്‍ വെളളമില്ല, പരാതി പറഞ്ഞതിന് രോഗിയായ വീട്ടമ്മക്കും ഭര്‍ത്താവിനും സെക്യൂരിറ്റി ജീവനക്കാരുടെ വക അസഭ്യവര്‍ഷം. സി റ്റി സ്‌കാന്‍ കഴിഞ്ഞ്…
Read Moreകെ.എസ്സ്.ആർ.ടി.സിയുടെ എഞ്ചിനിലെ ക്യാന്‍സര്‍ ബാധ ക്ക് തെണ്ടൽസമരം ഗുണകരം
എഡിറ്റോറിയല്‍ പാരലൽ വിദ്യാർഥികൾക്ക് യാത്രാനിരക്കിലെ ഇളവ് നിഷേധിക്കുന്ന കെ.ഐസ്.ആർ.ടി.സി യുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല.ഒരേ സമൂഹത്തിലെ അംഗങ്ങള്‍ ആണ് വിദ്യാര്‍ത്ഥികള്‍ .ഇവിടെയും ചേരിതിരിവ് ഉണ്ടാകുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല .വിദ്യാഭ്യാസം പൂര്‍ണ്ണമായും സൌജന്യമാക്കിയ തിരു കൊച്ചിയുടെ പാരമ്പര്യം കാത്തുസൂഷിക്കണം .കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ഇന്ത്യയിലെ സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി.തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട്…
Read More