സംസ്ഥാനത്തുടനീളം പട്ടയം റദ്ദാക്കുന്നതും ഭൂനികുതിയടയ്ക്കുന്നത് നിഷേധിക്കുന്നതും തുടരുന്ന സാഹചര്യത്തില്‍ മലയോരമേഖലയില്‍ പട്ടയനടപടികള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയം മറന്ന് പൊതുസമൂഹം ഒറ്റക്കെട്ടായി സംഘടിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. പട്ടയമുള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ആക്ഷേപ അവഹേളനങ്ങള്‍ നടത്തുന്നത് വിലകുറഞ്ഞ സമീപനമാണ്. എല്ലാവരും ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നീങ്ങേണ്ട സമയമാണിത്. അധികാരത്തിലേറിയാല്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കര്‍ഷകര്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുമെന്നും പറഞ്ഞവര്‍ പതിറ്റാണ്ടുകള്‍ കൃഷിചെയ്തു കൈവശം അനുഭവിക്കുന്ന ഭൂമി വനഭൂമിയാണെന്ന് വടക്കന്‍ കേരളത്തിലുടനീളം പ്രഖ്യാപിക്കുകയാണിപ്പോള്‍. ഉത്തരേന്ത്യയില്‍ കടക്കെണിയും വിലയിടിവുംമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെ അപലപിക്കുന്നവര്‍ കേരളത്തില്‍ ഉദ്യോഗസ്ഥ പീഢനവും സര്‍ക്കാരിന്റെ നിഷേധനിലപാടും മൂലം നടക്കുന്ന കര്‍ഷക ആത്മഹത്യകളെ നിസ്സാരവല്‍ക്കരിക്കുന്നു. പത്തനംതിട്ടയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ 1843 പട്ടയങ്ങള്‍ റദ്ദുചെയ്തു. ഇതിനോടകം സംസ്ഥാനത്തുടനീളം കഴിഞ്ഞ നാളുകളില്‍ വിതരണം ചെയ്ത മറ്റു പട്ടയങ്ങളുടെ…
Read Moreദിവസം: ഒക്ടോബർ 23, 2017
കവിതകളിൽ കാഞ്ഞിരം നട്ടുവളർത്തിയ ആ ഒരാള്‍
മണ്ണിൽ നിന്നും ജനിച്ച മനുഷ്യൻ മണ്ണ് തന്നെ ആണെന്നും,ഭൂമിയിലെ ഓരോ തരിയും,കാൽ ചുവടും മാത്രമാണ് യഥാർത്ഥ വീട് എന്ന അർത്ഥ ഗര്ഭമായ സത്യം ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ആ സത്യം കടന്നു പോയി.ജീവിക്കാൻ വേണ്ടി കവിതകൾക്ക് ജന്മം നൽകുകയും,സ്വന്തം ജീവിതം തന്നെ കവിത ആക്കുകയും ചെയ്ത ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു ശ്രീ ആയ്യപ്പൻ.മലയാള സാഹിത്യത്തിന് നഷ്ടങ്ങളുടെ പട്ടികയിലേക്ക് പേര് നൽകി അദ്ദേഹം കടന്നു പോയിട്ട് ഏഴ് വർഷം. അയ്യപ്പൻ എന്ന കവിക്ക് മലയാളികൾ നൽകിയ പേരുകൾ നിരവധി ആണ്,നിഷേധി,താന്തോന്നി,വകവയ്‌പില്ലാത്തവൻ ..അങ്ങിനെ പലതും.പക്ഷെ കൂട്ടം തെറ്റി നടന്നു കാടും കൂടും ഇളക്കിയ സത്യങ്ങൾ,മലയാളികൾ മറയ്ന്നതും,മറന്നു കൊണ്ടിരിക്കുന്നതുമായ സത്യങ്ങൾ ആയിരുന്നു അദ്ദേഹത്തിന് നമ്മോടു പറയുവാൻ ഉണ്ടായിരുന്നത്.ഒരു പക്ഷെ ലോകം മുഴുവൻ,സാഹിത്യലോകത്തെ ചിലർ അദ്ദേഹത്തെ തള്ളി പറഞ്ഞു എങ്കിലും ആ ശരികൾ ഇന്നും സ്ഥായിയായി ജീവിക്കുന്നു.…
Read Moreപാലാ സ്വദേശി സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍
സിബി ജോര്‍ജ് ഐഎഫ്എസിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. വത്തിക്കാന്‍ അംബാസഡറുടെ അധികചുമതലയും ഇദ്ദേഹത്തിനു നല്‍കിയേക്കും. പാലാ പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹം ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്‍റ് സെക്രട്ടറിയാണ്. സ്മിത പുരുഷോത്തം ആയിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ അംബാസഡറായി നിയമിതരാവുന്നവര്‍ക്കാണ് സാധാരണ വത്തിക്കാന്‍ അംബാസഡറുടെ ചുമതല കൂടി നല്‍കുന്നത്. 1993 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി, കെയ്‌റോ, ദോഹ, ഇസ്‌ലാമാബാദ്, വാഷിംഗ്ടണ്‍, ടെഹ്‌റാന്‍, റിയാദ് എന്നിവിടങ്ങളിലെ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസി മിഷന്‍ ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് 2014ല്‍ മികച്ച വിദേശകാര്യ സേവനത്തിനുള്ള എസ്.കെ. സിംഗ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും സിഇഒയുമായിരുന്ന പി.ടി. ജോര്‍ജിന്‍റെയും അമ്മിണിയുടെയും മകനാണ് സിബി ജോര്‍ജ്. 1967ല്‍ ജനിച്ച സിബി, പാലാ സെന്‍റ് വിന്‍സെന്‍റ് സ്കൂള്‍, പാലാ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു.…
Read Moreകോന്നി യുടെ പ്രഥമ ഇന്റര്‍നെറ്റ് മാധ്യമം
കോന്നി അട്ടച്ചാക്കല്‍ ഏലായില്‍ വിത ഉത്സവം നടന്നു
മണ്ണും മനസ്സും ഒന്നായി .കര്‍ഷകരുടെ കിനാക്കള്‍ മണ്ണില്‍ വളരുന്നു .അട്ടച്ചാക്കല്‍ ഏലായില്‍ വിത ഉത്സവം നടന്നു .പതിനാലു ഏക്കര്‍ വയലിലാണ് ഇത്തവണ കൃഷി ഇറക്കിയത് .ഉമ നെല്‍ വിത്തുകള്‍ വാരി വിതറിയപ്പോള്‍ കാര്‍ഷിക മനം നിറഞ്ഞു .മൂന്ന് മാസത്തിന് ഉള്ളില്‍ വിളവു കൊയ്യാന്‍ പാകമാകുന്ന വിത്താണ് ഉമ കോന്നി കൃഷി ഭവനില്‍ നിന്നുള്ള സഹകരണം ഉണ്ടായതോടെ കൃഷി ഇറക്കുവാന്‍ കര്‍ഷകര്‍ തയാറായി .ഉഴുതു മറിക്കുവാന്‍ യന്ത്ര സഹായം കിട്ടി .കൃഷി നിലച്ച പല എലായിലും യന്ത്രം കയറി ഇറങ്ങിയപ്പോള്‍ നെല്‍ വിത്തിനെ സ്വീകരിക്കാന്‍ മണ്ണ് പാകമായി കൊടുത്തു .ഒരു കണ്ടത്തില്‍ നിന്നും എഴുപതു കിലോ വിളഞ്ഞ നെല്ല് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു .പത്തനംതിട്ട ജില്ലയില്‍ നെല്‍ വിത്തുകള്‍ കിട്ടുവാന്‍ പ്രയാസം ഉണ്ടെങ്കിലും അട്ടച്ചാക്കല്‍ ഏലായില്‍ വിതയ്ക്കുവാന്‍ ഉള്ള മുഴുവന്‍ വിത്തും കൃഷിഭവനിലൂടെ ലഭിച്ചു .വിത്തും വളവും…
Read Moreപെരുന്തേനരുവി ജലവൈദ്യുത പദ്ധതി ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
പെരുന്തേനരുവി ജല വൈദ്യുത പദ്ധതിഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പെരുന്തേനരുവി പവര്‍ഹൗസ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ. ഇളങ്കോവന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്തംഗം പി.വി. വര്‍ഗീസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനു ഏബ്രഹാം, ബിബിന്‍ മാത്യു, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗം ഏബ്രഹാം വി. മാത്യു, രാഷ്ട്രീയ പാര്‍ട്ടി…
Read More“രാമലീല “ഇരുപത്തി അഞ്ചാം ദിനാഘോഷം പത്തനംതിട്ട യില്‍ നടന്നു
രാമലീല ഇരുപത്തി അഞ്ചാം ദിനാഘോഷം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്നു. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമ രംഗത്തെ പ്രമുഖരായ സംവിധായകൻ കെ.കെ ഹരിദാസ് ,തിരക്കഥാകൃത്ത് രാജേഷ് കുറുമാലി ,അസോസിയേറ്റ് ഡയ്റകടറൻമാരായ ബോബൻ ഗോവിന്ദ് ,ബിനു ജോർജ് ,സജിത്ത് ടി.ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരി നാരായണൻ ,ബിജു എം.കെ, ജിതിൻ ജോർജ് മാത്യൂ ,റെജി എബ്രാഹാം ,അനിൽ കുഴി പതാലിൽ ,ഇക്ബാൽ അത്തിമൂട്ടിൽ, സാബു എം . ജോഷ്വാ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
Read More