മനസ്സില്‍ നിറഞ്ഞ ഈശ്വര ചൈതന്യത്തെ പാടി പുകഴ്ത്താന്‍ കിട്ടിയ അവസരം നന്നായി വിനിയോഗിച്ച ആളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാല്‍ കൃഷ്ണന്‍ .ദേവസ്വം ബോര്‍ഡിലെ ചുരുക്കം ചില നല്ല ഭക്തരില്‍ പ്രധാനി .ശബരിമലയുടെ വികസന കാര്യത്തില്‍ അതീവ ശ്രദ്ധചെലുത്തിയിരുന്നു . പ്രാര്‍ഥനാ വേളകളില്‍ മുഴുവന്‍ സമയവും ഭക്തിയുടെ മനസ്സുമായി ചിലവഴിച്ചു.നേരിനെ സത്യമായി പറയുന്ന നല്ലൊരു വാക്മി കൂടിയായിരുന്നു പ്രയാര്‍ .കിട്ടിയ സ്ഥാനമാനങ്ങളില്‍ വെള്ളം ചേര്‍ക്കാതെ അഴിമതിയുടെ കറ പുരളാതെ സമസ്ത ജന വിഭാഗത്തോടും നല്ല സംസാര രീതി വളര്‍ത്തിയെടുത്ത മനുക്ഷ്യ സ്നേഹിയെ ദേവസ്വം ബോര്‍ഡില്‍ നിന്നും ഇറങ്ങുമ്പോള്‍ പ്രയാര്‍ എന്ന വ്യെക്തി അയ്യപ്പനുമായി ഏറെ അടുത്തു.ശബരിമലയുടെ കാര്യത്തില്‍ മാത്രം അല്ല ദേവസ്വം ബോര്‍ഡ് നിയന്ത്രിക്കുന്ന തിരുവിതാംകൂര്‍ മുതല്‍ നോര്‍ത്ത് പറവൂര്‍ വരെയുള്ള ആയിരക്കണക്കിന് ദേവാലയങ്ങളുടെ കാര്യത്തില്‍ വികസനം കൊണ്ടുവന്ന പ്രസിഡണ്ട് എന്ന നിലയില്‍ പ്രയാര്‍ എന്നും ഓര്‍മ്മിക്കപ്പെടും .ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പ്രയാറിനെ സര്‍ക്കാര്‍ അഴിമതിയുടെ പേരില്‍ അല്ല നീക്കുന്നത് .കാലാവധി ഇനിയും ഉണ്ട് .ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍,മെമ്പര്‍ അജയ് തറയില്‍ എന്നിവരെ നീക്കുവാന്‍ പ്രത്യേക മന്ത്രിസഭയുടെ തീരുമാനം .ഗവര്‍ണര്‍ കൂടി ഒപ്പിട്ടാല്‍ ദേവസ്വം പ്രസിഡണ്ട് സ്ഥാനത് നിന്നും പ്രയാറിനെ നീക്കം ചെയ്യാന്‍ കഴിയും .പകരം സംവിധാനം സര്‍ക്കാര്‍ കൊണ്ട് വരും .ഇടത് ആഭിമുഖ്യം ഉള്ള ഒരു പ്രസിഡണ്ട് സ്ഥാനത്തേക്ക് വരും .ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നു .അതിലും ഉപരി മണ്ഡല കാലത്തിനു തുടക്കം കുറിക്കുന്ന ഈ വേളയില്‍ തന്നെ പ്രയാറിനെ നീക്കം ചെയ്യുവാന്‍ ഉള്ള തിടുക്കത്തില്‍ സര്‍ക്കാര്‍ ചരട് വലിച്ചു .പിണറായി ശബരിമലയില്‍ എത്തിക്കൊണ്ട് അവലോകന യോഗം ചേര്‍ന്നിരുന്നു .ക്ഷേത്ര ങ്ങളുടെ കാര്യത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത ഒരു” വിശ്വാസം” ഇടതു പക്ഷത്തിനു കൈവന്നു കഴിഞ്ഞു .വിശ്വാസം അതല്ലേ എല്ലാം .
Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം