ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരം : മേരി കോം

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മേരികോമിന് വെങ്കലം. 51 കിലോ വിഭാഗം സെമി ഫൈനൽ രണ്ടാം സീഡിൽ തുർക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് പരാജയപ്പെട്ടതോടെയാണ് മേരിയെ വെങ്കലം ലഭിച്ചത്. ഇതോടെ ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരമെന്ന് റെക്കാഡ് മേരി കോം സ്വന്തമാക്കി. മേരിക്കോമിനെ 4-1 സെറ്റിന് തോൽപ്പിച്ച തുർക്കി താരം ഞായറാഴ്ച റഷ്യയുടെ ലിലിയ എയ്റ്റേബേവയെ ഫൈനലിൽ നേരിടും. റിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ ക്വാർട്ടറിൽ ഇടിച്ചിട്ടാണ് മേരികോം സെമിയിൽ പ്രവേശിച്ചത്.

Read More

പറന്നു ചെന്ന് മലചവിട്ടാന്‍ ഉള്ള പദ്ധതി നടക്കില്ല വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള നീക്കം തടയും

ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോര്‍ഡ് കര്‍ശന നടപടിക്ക്. നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും അഭിഷേകം ഉള്‍പ്പെടെ നടത്താനും സൗകര്യം നല്‍കുമെന്ന പരസ്യത്തിനെതിരെ നിയമനടപടിയെടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇത്തരം നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്നു ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു ശബരിമല ഭക്തര്‍ക്കായി നിലയക്ക്ല്‍ വരെ ഹെലികോപ്ടര്‍ സര്‍വീസ് നടത്തുമെന്നാണ് ശബരി സര്‍വീസ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള പരസ്യത്തില്‍ പറയുന്നത്. കാലടിയില്‍ നിന്നും നിലയക്കല്‍ വരെ ദിവസവും 12 തവണ സര്‍വീസുണ്ടാകുമെന്നാണ് പരസ്യം. ഇങ്ങനെ വരുന്നവര്‍ക്ക് സന്നിധാനത്ത് സുഗമമായ ദര്‍ശനത്തിനും മേല്‍ശാന്തിയെ കാണുന്നതിനും സൗകര്യമൊരുക്കും. കൂടാതെ നെയ്യഭിഷേകത്തിനും സന്നിധാനത്ത താമസത്തിനും സൗകര്യമൊരുക്കും. ഇതിനൊക്കെയായി 29,500 രൂപയാണ് നല്‍കേണ്ടത്. കമ്പനിയുടെ നടപടിക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്. സര്‍ക്കാരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കും.എന്നാല്‍ ഇങ്ങനെ…

Read More

കോന്നി വാർത്ത ഡോട്ട് കോം.. ക്യൂ‌ആര്‍ കോഡ്

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ക്യൂ‌ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ നേരെ വെബ്സൈറ്റ് സന്ദര്‍ശിക്കാം .. സ്വാഗതം കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങളടങ്ങിയ വാര്‍ത്തകള്‍ തല്‍സമയം ഉടന്‍ ലഭ്യമാണ്

Read More

കോന്നി പിടിക്കാന്‍ ബി ജെ പിയുടെ അണിയറ നീക്കം : സഭാ തർക്ക വിഷയത്തിൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി

കോന്നി പിടിക്കാന്‍ ബി ജെ പിയുടെ അണിയറ നീക്കം : സഭാ തർക്ക വിഷയത്തിൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി കോന്നി ഉപ തിരഞ്ഞെടുപ്പ് : ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി : ഓര്‍ത്തഡോക്സ് പക്ഷത്തെ കോന്നിയിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു : കെ സുരേന്ദ്രന് വേണ്ടി പരസ്യമായി രംഗത്ത് വരുന്നു .നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നും ഇവര്‍ പറഞ്ഞു . സഭാ തര്‍ക്ക വിഷയത്തില്‍ മറ്റ് മുന്നണികള്‍ ഒളിഞ്ഞും തിരിഞ്ഞും മാറി നില്‍ക്കുമ്പോള്‍ നേട്ടം കൊയ്യാം എന്ന ധാരണയില്‍ ബി ജെ പി തന്ത്രം മെനഞ്ഞു . കോന്നി ഉപ തിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യം വെച്ചാണ് ബി ജെ പിയുടെ ഉന്നത നേതാക്കളുടെ നീക്കം . കോന്നി മണ്ഡലത്തില്‍ പ്രമുഖ സ്ഥാനം…

Read More

നഴ്സുമാരെ ആവശ്യമുണ്ട് (വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം)

ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ ആവശ്യമുണ്ട് (വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം)ഒ.പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്സ് മുഖേന തൊഴിലവസരം. നഴ്സിംഗില്‍ ബിരുദമോ (ബിഎസ്‌സി) ഡിപ്ലോമയോ (ജിഎന്‍ എം) ഉള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഒ.പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം. ശമ്പളം 3640 ഖത്തര്‍ റിയാല്‍ (ഏകദേശം 70,000 രൂപ). ഖത്തര്‍ പ്രൊമട്രിക്കും ഡാറ്റഫ്ളൊയും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബര്‍ 17. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.orgലൂടെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരം ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും)…

Read More

റബർ തോട്ടവും വീടും വിൽപ്പനയ്ക്ക്

റബർ തോട്ടവും വീടും വിൽപ്പനയ്ക്ക് 10 ഏക്കർ റബർ തോട്ടവും (മൂന്നു വർഷം കഴിഞ്ഞാൽ റീ പ്ലാന്റ് ) 5 ബെഡ് റൂമുള്ള വീടും ഒന്നിച്ചു വിൽപ്പനയ്ക്ക് ഏരിയാ : കോന്നി വകയാർ മേഖല . താൽപര്യം ഉള്ളവർ മാത്രം വിളിക്കുക ഫോൺ : 8281888276 ,9656572635 (വാട്സ് ആപ്പ് ) Rubber plantation and house for sale 10 acres of rubber plantation (re-planted after three years) and 5 bedroom house for sale Area: konni Vakayar region. Call only those who are interested Phone: 8281888276, 9656572635 (WhatsApp)

Read More

ആംബുലൻസ് ഡ്രൈവർമാരെ ആവശ്യമുണ്ട്: അപേക്ഷ ക്ഷണിച്ചു

മാലി ആരോഗ്യമന്ത്രാലയത്തിലേക്ക് ആംബുലൻസ് ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതിന് ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചു. സമാനമേഖയിൽ ചുരുങ്ങിയത് രണ്ടുവർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 25-40 വയസ്സ്. താത്പര്യമുളളവർ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം ഈ മാസം 12 നകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ: CAR-RACE 1.25mg Ramipril IP 1.25mg: M/s. Himalaya Meditek Pvt. Ltd, Plot No. 35 & 36 Pharmacity, Selaquil in – 248197, HTN729 L, October 2020, Calamine Lotion IP: M/s. Medismith Pharma Lab, No. 20A, I Phase, KIADB, Mysore Road, Kumbalagodu, Bangalore – 560074,…

Read More

ജോലി ഒഴിവ് :കോന്നി സിഎഫ്ആര്‍ഡിയിലെ ഫുഡ് ക്വാളിറ്റി മോണട്ടറിംഗ് ലബോറട്ടറി

കോന്നി സിഎഫ്ആര്‍ഡിയിലെ ഫുഡ് ക്വാളിറ്റി മോണട്ടറിംഗ് ലബോറട്ടറിയില്‍ 15000 രൂപ പ്രതിമാസ വേതന നിരക്കില്‍ ജൂനിയര്‍ അനലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കെമിസ്ട്രി/ഫുഡ് ടെക്‌നോളജി വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് പ്രോസസിംഗ് രംഗത്തോ ഫുഡ് ലബോറട്ടറികളിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത ഭക്ഷ്യസംസ്‌കരണത്തിലുള്ള പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24. കൂടുതല്‍ വിവരവും അപേക്ഷാഫോറവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Read More

സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് താത്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് താത്കാലിക നിയമനം കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 19ന് രാവിലെ പത്തിനു മുമ്പായി പ്രിൻസിപ്പലിന്റെ ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്കും കൂടിക്കാഴ്ചയ്ക്കുമായി ഹാജരാകണം.

Read More