കോന്നി : കോന്നി നിയോജക മണ്ഡലം വികസന ശില്പശാല നടത്തി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ശില്പശാല അഡ്വ.കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു .ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷയായി സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു .ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് പ്രകാശ്, ശ്യാംലാൽ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ്ദ് റാഫി, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ഡി എഫ് ഒ ശ്യാം മോഹൻ ലാൽ, പിഡബ്ല്യഡി എ എക്സിഇ ബി ബിനു, വാട്ടർ അതോറിറ്റി എ ഇ ജി പ്രസാദ് എന്നിവർ പങ്കെടുത്തു.മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത ശില്പപശാലയിൽ മണ്ഡലത്തിൽ നടപ്പാക്കേണ്ട സമഗ്ര വികസനത്തെ സംബദ്ധിച്ച് രൂപരേഖ തയ്യാറാക്കി. ശില്പശാല ബഹിഷ്കരിക്കാനുള്ള യു ഡി എഫ് തീരുമാനം അപക്വമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം എസ് പ്രകാശ് പറഞ്ഞു. മണ്ഡലത്തിന്‍റെ വികസനത്തിൽ പങ്കാളികളാകേണ്ട ജനപ്രതിനിധികളെ ശില്ലശാലയിൽ പങ്കെടുക്കുന്നത് വിലക്കിയ നടപടി ശരിയല്ല എന്ന് പ്രകാശ് പറഞ്ഞു.
Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം