തലമുടി : കൃഷിനശിപ്പിക്കുന്ന പന്നികളുടെ പേടി സ്വപ്നം

തലമുടി : കൃഷിനശിപ്പിക്കുന്ന പന്നികളുടെ പേടി സ്വപ്നം —————————–നാം വെട്ടിക്കളയുന്ന മുടി കൊണ്ട് ഏറെ പ്രയോജനം . കൃഷിയിടങ്ങളിൽ കാർഷിക വിളകളുടെ ചുവട്ടിൽ നിന്നും അല്പം അകലെയായി ഈ മുടികൾ ചുറ്റും ഇടുക . ഒരു കാട്ടുപന്നിയും പിന്നെ വിളകളെ തൊടില്ല . കോന്നി മേഖലയിൽ കർഷകർ പുത്തൻ രീതികൾ പരീക്ഷിച്ചു തുടങ്ങി .ഫലം നൂറു ശതമാനം . ബാർബർ ഷോപ്പിൽ നിന്നും ഉള്ള മുടികളിൽ അൽപം ഡീസലോ ,മണ്ണെണ്ണയോ പുരട്ടി വേണം കൃഷിയിടങ്ങളിൽ വേലിക്ക് അരുകിലും കാർഷിക വിളകളുടെ ചുവട്ടിൽ നിന്നും അൽപ്പം മാറ്റി ഇടേണ്ടത് . കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നികൾ ഇവ മണപ്പിച്ചാൽ മുടികൾ നേരെ മൂക്കിൽ കേറും . മണ്ണെണ്ണ ,ഡീസൽ മണം ഉള്ളതിനാൽ പിന്നെ കൃഷിയിടത്തിൽ ഇവ നിൽക്കില്ല . നിരവധി കർഷകരാണ് ഈ വിദ്യയിൽ വിജയം കണ്ടത് . മാറ്റ്…

Read More

കോന്നി മെഡിക്കൽ കോളേജ് : ഉത്ഘാടനം അടുത്തുതന്നെ ഉണ്ടാകും

കോന്നി മെഡിക്കൽ കോളേജ് : ഉത്ഘാടനം അടുത്തുതന്നെ ഉണ്ടാകും എന്ന സൂചനനൽകി ആരോഗ്യ വകുപ്പ് മന്ത്രി 27 നു പുരോഗതി വിലയിരുത്തുവാൻ എത്തും ———————————————————————–കോന്നി മെഡിക്കൽ കോളേജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 27 കോന്നി നെടുമ്പാറയിൽ എത്തും . പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി . അക്കാദമിക്ക് ബ്ലോക്കുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു .അടുത്ത വർഷം ക്ലാസ്സുകൾ ആരംഭിക്കുവാൻ കഴിയുന്ന തരത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നു . കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ഉത്ഘാടനം അടുത്തുതന്നെ ഉണ്ടാകും എന്നൊരു സൂചന ഉണ്ട് . കഴിഞ്ഞ യു ഡി എഫ് മന്ത്രി സഭയുടെ കാലത്തു കോന്നി എം എൽ എ യായിരുന്നഅടൂർ പ്രകാശ് ആരോഗ്യ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റപ്പോൾ ആണ് കോന്നിയ്ക്കും കൂടി മെഡിക്കൽ കോളേജ് തുടങ്ങുവാൻ…

Read More

കോന്നിയുടെ സിനിമാ ശാലയുടെ ഉത്ഘാടനം അടുത്തമാസം ആദ്യ വാരം : ആശംസകൾ

കോന്നിയുടെ സിനിമാ ശാലയുടെ ഉത്ഘാടനം അടുത്തമാസം ആദ്യ വാരം : ആശംസകൾ കോന്നിയുടെ സ്വന്തം സിനിമാ ശാല “ശാന്തി “മുഖം മിനുക്കി”പേരിലും” മാറ്റം .ഉൾക്കാഴ്ചയിലും ആധുനികത : കോന്നി യുടെ സിനിമാ ശാല “ശാന്തി “മുഖം മിനുക്കി സുന്ദരിയായി .റിലീസ് ചിത്രങ്ങള്‍ കോന്നിയില്‍ എത്തും.ജില്ലയിലെ മികച്ച സിനിമാ ശാലയായി “ശാന്തിയെ “അണിയിച്ചൊരുക്കുന്നു .അടുത്ത മാസം ആദ്യവാരം ഉത്ഘാടനത്തിനുള്ള തയാർ എടുപ്പ് തുടങ്ങി . “പുതിയ മുഖവുമായി “എ ക്ലാസ് പദവിയിലേക്ക് .നാല് സിനിമാ ശാലകള്‍ ഉണ്ടായിരുന്ന കോന്നിയില്‍ ശാന്തി മാത്രമാണ് നിലനില്‍ക്കുന്നത് .ആധുനിക രീതിയില്‍ പണികള്‍ പൂർത്തീകരിച്ചു .”ശാന്തി “എന്ന പേരും മാറി .റിലീസ് ചിത്രങ്ങൾ ഇനി കോന്നിയ്ക്കും സ്വന്തം . ആശംസകൾ

Read More

ഇത് കോന്നി കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ്

ചരിത്രത്തിന്റെ സ്‌മൃതി പഥങ്ങളിൽ രാജവംശത്തിന്റെ കഥ പറയുന്ന നാട് . ചരിത്രവും ഐതിഹ്യവും വിശ്വാസവും കെട്ടി പിണഞ്ഞുകിടക്കുന്ന ഭൂമിക സാഹിത്യസപരസ്യകൊണ്ട് കൈരളിയെ സംമ്പുഷ്ടമാക്കിയ കോന്നിയൂർ . കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ് . ഇത് കോന്നി . കോന്നി മുന്‍കാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാര്‍ക്കുന്ന ഗ്രാമം എന്ന് അര്‍ത്ഥമുള്ള കോന്‍-ടി-ഊര്‍ എന്ന തമിഴ് വാക്കില്‍ നിന്നാണ് കോന്നിയൂര്‍ എന്ന സ്ഥലനാമവും തുടര്‍ന്ന് കോന്നിയും ഉണ്ടായത്. പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂര്‍വ്വചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. പന്തളം രാജവംശത്തിന്റെ പൂര്‍വ്വീകര്‍ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. കൊല്ലവര്‍ഷം 79-ാം ആണ്ടില്‍ അവര്‍ കേരളക്കരയില്‍ എത്തിയെന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. കൊല്ലവര്‍ഷം 79 കന്നിമാസം 11-ാം തീയതി പന്തളത്തുതമ്പുരാന്‍ പാണ്ഡ്യരാജ്യത്തുനിന്നും കേരളത്തില്‍ പാര്‍ക്കാന്‍ വന്ന സമയം അദ്ദേഹത്തിന് തിരുവിതാംകൂറില്‍ നിന്നും ഒരു ചെമ്പുപട്ടയം കൊടുത്തിട്ടുണ്ട്. അത് ഇന്നും പന്തളം രാജകുടുംബത്തിന്റെ അധീനതയിലിരിക്കുന്നു.…

Read More

ബിലിവേഴ്‌സ് – ശാന്തിഗിരി ഗ്രുപ്പിന്റെ രണ്ടാമത്തെ സംരംഭം ആരംഭിച്ചു

ബിലിവേഴ്‌സ് – ശാന്തിഗിരി ഗ്രുപ്പിന്റെ രണ്ടാമത്തെ സംരംഭം ആരംഭിച്ചു ———————————————————————————————————— കോന്നി ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു.. കിടത്തി ചികിത്സ സംവിധാനങ്ങളുള്ള ആശുപത്രിയുടെ ഉത്ഘാടന കർമ്മം ഫാദർ സജു തോമസ്, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി എന്നിവരുടെ സാന്നിധ്യത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം നിർവഹിച്ചു.ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ജോജി ജോഷ്വാ, അഡ്മിനിസ്ട്രേറ്റർ ശരത് കൃഷ്ണൻ, പി.ആർ.ഒ അനുരാജ്, പൊന്നമ്മ തോമസ്, ശാന്തിഗിരി മാനേജർരാജീവ്, ഏരിയാ മാനേജർ മനോജ്, രാജൻ എന്നിവർക്കൊപ്പം സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു., ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയ്ക്ക് തുടക്കമായി..

Read More

വീട് വാടകയ്ക്ക് ഉണ്ട് (കോന്നി മേഖലയിൽ )

വീട് വാടകയ്ക്ക് ഉണ്ട് (കോന്നി മേഖലയിൽ ) ——————————കോന്നി മേഖലയിൽ ചെറുതും ,വലുതുമായ വീടുകൾ വാടകയ്ക്ക് ഉണ്ട് . (ഫാമിലിയ്ക്ക് )   ———————————— വീടും വസ്തുവും വാങ്ങുവാനും വിൽക്കുവാനും സമീപിക്കുക ———————————————————— കോന്നി റിയൽ എസ്റ്റേറ്റ് (കോന്നി വാർത്ത ഡോട്ട് കോം ), പി ബി നമ്പർ :26 ,കോന്നി ഫോൺ :8281888276 (വാട്സ് ആപ് ), 9656572635

Read More

എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം

എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം: ആരോഗ്യമന്ത്രി പ്രളയ സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ആരോഗ്യപ്രവർത്തകരും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ വ്യക്തി സുരക്ഷാ ഉപാധികൾ (കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ) ഉപയോഗിക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 mg (100 mg രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിച്ചിരിക്കണം. മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരണം. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. സ്വയം ചികിത്‌സ ചെയ്യരുത്. പനി, പേശി വേദന (കാൽ വണ്ണയിലെ പേശികളിൽ) തലവേദന, വയറ് വേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഇവ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ…

Read More

വീടും പരിസരവും ശുചീകരിക്കാം

വീടും പരിസരവും ശുചീകരിക്കാം പ്രളയാനന്തരം വീടും പരിസരവും ശുചീകരിക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍. ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുക. ഈച്ചശല്യം ഒഴിവാക്കാന്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ആവശ്യമുള്ള ഇടങ്ങളില്‍ വിതറുക. ആദ്യം ടാങ്കിലും ഓവര്‍ ഹെഡ് ടാങ്കിലും ഉള്ള വെള്ളം ഒഴുക്കി കളയുക. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ടാങ്കും ഓവര്‍ഹെഡ് ടാങ്കും ഉരച്ച് കഴുകുക. അതിനുശേഷം വെള്ളം നിറയ്ക്കുക. ലിക്വിഡ് ക്ലോറിനേഷന്‍ 1000 ലിറ്റര്‍ ജലത്തില്‍ 20 മി. ലിറ്റര്‍ ദ്രാവക ക്ലോറിന്‍ ചേര്‍ക്കണം. സൂപ്പര്‍ ക്ലോറിനേഷന് ഇരട്ടി അളവില്‍ ദ്രാവകം ഉപയോഗിക്കണം. അര മണിക്കൂറിന് ശേഷം ഉപയോഗിക്കാം. ഡി.സി.എസ് ബ്ലീച്ചിംഗ് ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും സാധാരണ സോപ്പ് പൊടിയും ചേര്‍ക്കുക. കുഴമ്പ് പരുവത്തിലാക്കിയ ശേഷം നന്നായി ഇളക്കുക. അഞ്ച്-പത്ത് മിനിറ്റ്…

Read More

വായിലെ അര്‍ബുദസാധ്യത കട്ടന്‍ ചായ കുറയ്ക്കും

വായിലെ അര്‍ബുദസാധ്യത കട്ടന്‍ ചായ കുറയ്ക്കും മലയാളികളുടെ വീടുകളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്ന ഒരു പാനീയമാണ് കട്ടന്‍ ചായ. വെള്ളത്തിന് ശേഷം ലോകത്തില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കട്ടന്‍ ചായ എന്നത് വളരെ കുറച്ചാളുകള്‍ക്കെ അറിയുകയുള്ളൂ. ഉന്മേഷദായനി മാത്രമല്ല, നിരവധി ഗുണങ്ങളുടെ സ്രോതസ്സ് കൂടിയാണ് കട്ടന്‍ ചായ. കട്ടന്‍ ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ആന്‍റി ഓക്‌സിഡന്‍റുകളുള്ള പോളിഫിനോള്‍സ് കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്‌സിഡന്‍റുകള്‍ ശരീരത്തില്‍ എത്തിക്കുന്നത് വഴി വിട്ടുമാറാത്ത രോഗങ്ങള്‍ കുറയ്ക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. മാത്രമല്ല ഈ പോളിഫിനോളുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപംകൊള്ളുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യും. ഇതുവഴി കുടല്‍, മൂത്രനാളി, പ്രോസ്‌റ്റേറ്റ്, ഗര്‍ഭാശയം എന്നിവിടങ്ങളിലെ അര്‍ബുദസാധ്യത തടയും. കട്ടന്‍ചായയും മറ്റു ചായ വകഭേദങ്ങളും (അതായത് ഗ്രീന്‍ ടീ) സ്ത്രീകളില്‍ ഓവറിയന്‍ കാന്‍സറും സ്തനാര്‍ബുദവും വരുന്നത് തടയാന്‍ സഹായിക്കുന്നു. അപകടകാരികളായ…

Read More

പ്രസവിക്കാതെ മുലപ്പാല്‍ വരുന്ന അവസ്ഥ ഒരു രോഗമാണ്, സൂക്ഷിക്കുക

പ്രസവിക്കാതെ മുലപ്പാല്‍ വരുന്ന അവസ്ഥ ഒരു രോഗമാണ്, സൂക്ഷിക്കുക പ്രസവിക്കാതെ മുലപ്പാല്‍ വരുന്ന അവസ്ഥ ഒരു രോഗമാണ്. \’ഗാലക്‌റ്റോറിയ\’ എന്നാണ് ഈ രോഗത്തിന്റെ പേര്. മുലക്കണ്ണുകളില്‍ നിന്നും പാല്‍ ഒലിച്ചുവരുന്നതാണ് ഈ രോഗത്തിന്റെ പ്രധാനലക്ഷണം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങി നിരവധിയാണ് ഗാലക്‌റ്റോറിയയുടെ കാരണങ്ങള്‍. എന്നാല്‍ ചില സമയത്ത് കാരണം കണ്ടുപിടിക്കുക വളരെ പ്രയാസകരമാണ്. തലച്ചോറില്‍ പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദനവും വര്‍ധനവും മുലപ്പാല്‍ ഉല്‍പ്പാദനത്തിന്റെ ഒരു പ്രധാന കാരണമാണ്. തൈറോയ്ഡ്, കരള്‍, കിഡ്‌നി രോഗങ്ങള്‍, ക്രോണിക് സ്‌ട്രെസ്സ്, ട്യൂമറുകള്‍, ഹൈപ്പോതലാമസ് രോഗങ്ങള്‍, സ്തനകലകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍, ഉയര്‍ന്ന ഈസ്ട്രജന്‍ അളവ് എന്നിവയും ഈ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം. സ്തനങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തേജനം, ലഹരിപദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗം എന്നിവയും ഗാലക്‌റ്റോറിയയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയം ചർച്ച ചെയ്യുവാൻ ഡോക്ടർമാരിൽ സമർപ്പിക്കുന്നു . കൃത്യമായ ആരോഗ്യ പരിപാലനം…

Read More