“കോന്നി വാർത്ത ഡോട്ട് കോം” വെബ്‌സൈറ്റിൽ ഒരു ആരോഗ്യ പേജ് തുടങ്ങുന്നു . “ഹെൽത്തി ഫാമിലി “

ആരോഗ്യ സംരക്ഷണ ത്തിനു വേണ്ടിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നു . എല്ലാ സുഹൃത്തുക്കളുടെയും സജീവ അഭിപ്രായം തേടുന്നു . വിദഗ്ധ ഡോക്ടർമാർ , (വിവിധവിഭാഗം ) വിഷയങ്ങൾ കൈകാര്യം ചെയ്യും . ചികിത്സകൾ പരമാവധി സൗജന്യമായി നൽകുവാൻ ഉള്ള ഒരു പാനൽ തയാറാകുന്നു . കോന്നി യുടെ ഹൃദയം “കോന്നി വാർത്തയിലൂടെ ” സ്പന്ദിക്കും . അഭിപ്രായം ,ക്രിയാത്‌മകമായ വിമർശനം സർവ്വോപരി നമ്മുടെ കൂട്ടായ്മ എന്നും ഉണ്ടാകണം . വാട്സ് ആപ് നമ്പർ : 8281888276 (കോന്നി വാർത്ത ) ആദ്യആരോഗ്യ വാർത്ത ഉടൻ : വിഷയം : പ്രസവിക്കാതെ മുലപ്പാല്‍ വരുന്ന അവസ്ഥ ഒരു രോഗമാണ്, സൂക്ഷിക്കുക. ലക്ഷക്കണക്കിന് ആളുകളുടെ വിഷയം ഡോക്ടറുടെ നിരീക്ഷണം ഉടൻ പോസ്റ്റ് ചെയ്യും .സുഹൃത്തുക്കളുടെ അഭിപ്രായം തേടുന്നു https://www.facebook.com/Healthy-family-107085600650462/

Read More

Opening shortly @konni  Hibiscus 

Opening shortly @konni  Hibiscus  അഭിരുചിക്ക് അനുസരിച്ചു പുതു പുത്തൻ ശൈലിയിലുള്ള ജുവൽ നിർമ്മാണം, വിൽപ്പന. പഠന സഹായം. വീട്ടമ്മമാർക്ക്‌ ജൂവൽ നിർമ്മാണം പഠിപ്പിച്ചു നൽകുന്നു. വീട്ടിൽ ഇരുന്ന് ചെയ്യാം. ഉയർന്ന വിലയ്ക്ക് എടുക്കുന്നു. ബ്രഹത്തായ ഇന്റർനെറ്റ്‌ ശൃംഖല. കോന്നിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

Read More

വായിച്ചു മടക്കിയ പുസ്തകങ്ങൾ നാളേയ്ക്ക് വായിക്കാൻ തരിക

വായിച്ചാൽ വളരും .. വായിച്ചില്ലേൽ വളയും വായിച്ചു മടക്കിയ പുസ്തകങ്ങൾ നാളേയ്ക്ക് വായിക്കാൻ തരിക .. കോന്നി : അക്ഷരം അഗ്നിയാണ് സാഹിത്യം തപസ്യയും .കോന്നിയൂർ എന്ന സാമൂഹിക സാംസ്കാരിക സാഹിത്യ നാട്ടിൽ ഇന്നേവരെ ഒരു വായനശാല ഇല്ലാതിരുന്ന നമ്മുടെ പ്രിയപ്പെട്ട അട്ടച്ചാക്കലിൽ ഒരു വായനശാല വരുന്നു . അതിനു നാം ഓരോ അക്ഷര സ്നേഹികളും കൈകോർക്കുക . നാം വായിച്ചു മടക്കി വെച്ച പുസ്തകങ്ങൾ അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ പ്രവർത്തകരെ ഏൽപ്പിക്കുക . ഒരു പുസ്തകം പത്തായും പത്തു നൂറായും ആയിരമായും വളരട്ടെ .നാടിന്റെ വായനാശീലം നമ്മളിലൂടെ പുതു തലമുറയിൽ അക്ഷരമായി , അറിവായി പടരട്ടെ . അട്ടച്ചാക്കൽ കേന്ദ്രമായി ഒരു വായനശാല . ഒരു സംഘം നന്മ നിറഞ്ഞ മനസ്സുകൾ ഒത്തുകൂടി ഒരു വായനശാലയ്ക്ക് വേണ്ടി . കോന്നി നാട് ഒപ്പം…

Read More

പത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ വിവരങ്ങള്

പത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ  വിവരം ♦️ വടക്കോട്ട്  ■ 04:20 am – എറണാകുളം (FP) via ; റാന്നി , വെച്ചൂച്ചിറ , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , മൂവാറ്റുപുഴ , കാക്കനാട്. ■ 05:15 am – നെടുംങ്കണ്ടം (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , കട്ടപ്പന , തൂക്കുപ്പാലം. ■ 05:15 am / 5:30 am – സുൽത്താൻ ബത്തേരി (SF) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , ഈരാറ്റുപേട്ട , മൂവാറ്റുപുഴ , തൃശൂര്‍ , കോഴിക്കോട് , കൽപ്പറ്റ.book your…

Read More

കോന്നി മേഖലയിലെ ആദിവാസി ഊരില്‍ സൌജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പു നടത്തുന്നു

  കോന്നി :തിരുവനന്തപുരം പൂജപ്പുര പ്രണവംആയുര്‍വേദ നാച്ചറോപതി റിസർച്ച് ഇൻ യോഗ ആശുപത്രിയുടെ നേത്വത്വത്തില്‍ തിങ്കള്‍( 8/7/2019) രാവിലെ മുതല്‍ കോന്നി മേഖലയിലെ ആവണി പ്പാറ , കാട്ടാത്തി ആദിവാസി ഊരുക്കളില്‍ സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പു നടത്തുന്നു .ചികില്‍സയും മരുന്നും സൌജന്യമാണ് . കേരളത്തിലും പുറത്തും നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞു . ആയുര്‍വേദ ചികില്‍സാ രീതിയെ കുറിച്ച് ക്ലാസ് നയിക്കുന്ന ഡോ : ആതിര ഷിജിയാണ് നേത്വത്വം നല്‍കുന്നത് . ക്യാമ്പുമായി സഹകരിക്കാന്‍ താല്‍പര്യം ഉള്ള സന്നദ്ധ സംഘടനകള്‍ ബന്ധപ്പെടുക : ശാന്തിജന്‍ (ഫോണ്‍ : 9539828472)

Read More

കോന്നി നെടുമ്പാറയില്‍ നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളജിന് സമീപം 2 ഏക്കര്‍ വസ്തു വില്‍പനയ്ക്ക്

കോന്നി നെടുമ്പാറയില്‍ നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളജിന് സമീപം 2 ഏക്കര്‍ വസ്തു വില്‍പനയ്ക്ക് ………………………………………………………….. കോന്നി നെടുമ്പാറയില്‍ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിനു സമീപം 2 ഏക്കര്‍ വസ്തു ഉടന്‍ വില്‍പനയ്ക്ക്. ഒരേക്കര്‍ റബറും ബാക്കി മറ്റ് കാര്‍ഷിക വിളകളും ഉണ്ട് . വീതിയേറിയ വഴിയും ജല സൌകര്യവും ഉണ്ട് . ഫ്ലാറ്റുകള്‍ ,വില്ലകള്‍ മറ്റ് ബഹുനില കെട്ടിടങ്ങള്‍ എന്നിവയ്ക്കു ഉത്തമം . ഉടമയുമായി നേരില്‍ ബന്ധപ്പെടുക : ഫോണ്‍ : 9847882027,7012708654 2 acre property for sale near the proposed konni  Medical College at konni  Nedumbara …………………………………………. ………………. Immediate sale of 2 acre property near the proposed Medical College at Konni Nedumbara. There is one acre of rubber and the…

Read More

കിടപ്പാടമില്ലാത്തവര്‍ക്ക് 2 ലക്ഷം രൂപയുടെ വീടുകള്‍ : ലോക പ്രശസ്ത സ്റ്റാര്‍ട്ടാപ്പ്കമ്പനി കോന്നിയിലേക്ക്

കോന്നി ; വീടില്ലാത്തവര്‍ക്ക് കെട്ടുറപ്പുള്ള ഒരു വീട് കിട്ടുക എന്നത് സ്വര്‍ഗ തുല്യമാണ് . 2 ലക്ഷം രൂപ ചിലവില്‍ കാബിന്‍ വീടുകള്‍ ആണ് നിര്‍മ്മിക്കുന്നത് . ലോക പ്രശസ്ത സ്റ്റാര്‍ട്ടപ്പു കമ്പനി കോപ്പറേറ്റീവ് 360 ഡിഗ്രി എന്ന കമ്പനിയാണ് പിന്നില്‍ .വീടില്ലാത്തവരും സ്വന്തമായി രണ്ടു സെന്‍റ് ഭൂമി എങ്കിലും ഉള്ളവര്‍ക്ക് കമ്പനി കാബിന്‍ വീടുകള്‍ ജീവകാരുണ്യമായി നിര്‍മ്മിച്ചു നല്‍കും . കമ്പനിയുടെ പ്രവര്‍ത്തനം കോന്നി മേഖലയില്‍ ഉടന്‍ തുടങ്ങും . കലഞ്ഞൂര്‍ പാടം ഗ്രാമത്തിലെ കഷ്ടത നിറഞ്ഞ കുടുംബ അന്തരീക്ഷത്തില്‍ നിന്നും വലിയൊരു കമ്പനി വാര്‍ത്തെടുത്ത പാടം മന്ദിരത്തില്‍ വരുണ്‍ ചന്ദ്രന്‍ ആണ് കാബിന്‍ വീടുകള്‍ ഒരുക്കി നല്‍കുന്നത് . വിദേശ രാജ്യങ്ങളിലെ നൂറുകണക്കിനു കമ്പനികള്‍ക്കുള്ള മാര്‍ക്കറ്റിങ് സോഫ്റ്റ് വെയറുകള്‍ വിപണനം ചെയ്യുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ വരുണിന്‍റെ ഐ ടി കമ്പനിയുടെ ലാഭ വിഹിതത്തില്‍ നിന്നുള്ള…

Read More

ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സ് അവസരം ഒരുക്കി

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇനിമുതല്‍ ചെന്നൈയിലും   ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികള്‍ക്ക് എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം, എംബസി  അറ്റസ്റ്റേഷന്‍ സേവനം എന്നിവ ഇനി മുതല്‍ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെ.ടി.ഡി.സി റെയിന്‍ ഡ്രോപ്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഓഫീസില്‍ ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. എംബസി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം. എച്ച്.ആര്‍.ഡി സാക്ഷ്യപ്പെടുത്തല്‍ ഒരാഴ്ച്ച കൊണ്ടും എംബസി സാക്ഷ്യപ്പെടുത്തല്‍ ഒരു മാസം കൊണ്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഭാരത സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. കേരളത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക വഴിയാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. ചെന്നൈയിലെ നോര്‍ക്ക…

Read More

വാണിജ്യ സര്‍ട്ടിഫിക്കേറ്റുകളുടെ യു.എ.ഇ എംബസി അറ്റസ്റ്റേഷന്‍ നോര്‍ക്ക-റൂട്ട്സ് വഴി

 വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തല്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിര്‍വഹിക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഈ സേവനം ലഭ്യമാകും.  ചേമ്പര്‍ ഓഫ് കോമേഴ്സും, സെക്രട്ടേറിയേറ്റിലെ അഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ  അറ്റസ്റ്റേഷനും, യു.എ.ഇ എംബസി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും.  പവര്‍ ഓഫ് അറ്റോണി, ട്രഡ് മാര്‍ക്ക്, ബിസിനസ് ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ വാണിജ്യ സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക റൂട്ട്സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോള്‍ഫ്രീ നമ്പരിലും 0471-2770557 നമ്പറിലും ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Read More

ഭക്ഷ്യ സുരക്ഷാ നിബന്ധനകളില്‍ വീഴ്ച: നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ

ഭക്ഷ്യ സുരക്ഷ നിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യ ഉല്പാദനവും, വ്യാപാരവും നടത്തുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതും നിയമാനുസൃതമുള്ള ശുചിത്വ നിലവാരം ഉള്‍പ്പെടെയുള്ള ലൈസന്‍സ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജൂണ്‍ മാസത്തില്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയ 17 സ്ഥാപനങ്ങള്‍ക്ക് 145000 രൂപ പിഴ ഈടാക്കി. ഇവയില്‍ ജോളിഫുഡ് പ്രോടക്ട്‌സ്-(20000), ലിയാന്‍സ് ബേക്കറി, തിരുവല്ല-(25000), അനന്തുഹോട്ടല്‍, പെരുമ്പുഴ-(15000), ഇന്ത്യ കോഫീ ഹൗസ്, തിരുവല്ല-(10000), വൈറ്റ്‌പോര്‍ട്ടിക്കോ ഹോട്ടല്‍, അടൂര്‍-(10000), ജെ-മാര്‍ട്ട് അറേബ്യന്‍ ഹോട്ടല്‍, പത്തനംതിട്ട-(20000), ബാര്‍ബിക്യു ഫാമിലി റസ്‌ടോറന്റ്, തിരുവല്ല-(7000), ബൂസ്റ്റ് മുരുഗന്‍ തട്ടുകട, കുമ്പഴ-(7000),   മാതാ റസ്‌റ്റോറന്റ്, മല്ലപ്പള്ളി-(5000), എസ്.എന്‍.ബേക്കറി, പന്തളം-(6000), ഹോട്ടല്‍ മാന്ന-വിക്ടോറിയ,…

Read More