വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടാംഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു. 17 യുവതികളാണ് ഞായറാഴ്ച സുമംഗലികളായത്. ശോഭാ ലിമിറ്റഡ് ചെയര്‍മാന്‍ എമറിറ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി. മേനോനും പത്‌നി ശോഭ മേനോനും വധുവരന്‍മാരെ അനുഗ്രഹിച്ചു. ഇതോടെ 2003 മുതല്‍ ട്രസ്റ്റ് നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 647 ആയി. ടസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ 2500-ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ് ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്. ഓരോ യുവതിക്കും നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയും ട്രസ്റ്റ് നല്‍കി. അതത് വധൂവരന്മാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിന് മുമ്പ് യുവതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആരോഗ്യം, ശുചിത്വം,…
Read Moreവര്‍ഷം: 2019
ഡോ. ആസാദ് മൂപ്പന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനുമായിരാജ്ഭവനില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി. 2018ലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ ആസ്റ്റര്‍ ഹോം പദ്ധതിയെക്കുറിച്ച് ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു.പ്രളയബാധിതര്‍ക്ക് 100 വീടുകള്‍ കൈമാറുന്നതിന്റെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.
Read Moreമാവിലരുടെ എരുത് കളി മാവേലിക്കരയിലും
ഗദ്ദിക2019@മാവേലിക്കരയില്‍ വന്നാല്‍ കാണാം എരുതുകളി . പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം, കിര്‍ടാഡ്‌സ് വകുപ്പുകള്‍ സംഘടിപ്പിക്കുന്നത് . കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ വസിക്കുന്ന മാവിലൻ സമുദായാംഗങ്ങൾക്കിടയിലുള്ള ഒരു കലാരൂപമാണ് എരുതുകളി. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. ‘എരുത്’ എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും. എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം.
Read Moreഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു
ഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു . സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ( മെമ്പര്‍മാര്‍ ,ഭാരവാഹികള്‍ ) ആഗ്രഹിക്കുന്ന സമാന ചിന്തയുള്ള സുഹൃത്തുക്കള്‍ ബന്ധപ്പെടുക “കോന്നി വാര്‍ത്ത ഡോട്ട് കോം” ആഭിമുഖ്യത്തില്‍ തുടക്കം കുറിക്കുന്ന ഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു .കോന്നി ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ( മെമ്പര്‍മാര്‍ ,ഭാരവാഹികള്‍ ) ആഗ്രഹിക്കുന്ന സമാന ചിന്തയുള്ള സുഹൃത്തുക്കളുടെ ഒരു യോഗം ചേരുവാന്‍ ആഗ്രഹിക്കുന്നു . ഉദ്ദേശ ലക്ഷ്യം : നിര്‍ദ്ധനരായ രോഗികളുടെ ചികില്‍സാ തുടര്‍ച്ച ഏറ്റെടുക്കുക , പഠന മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ജോലി ലഭിക്കും വരെയുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുക , മുതിര്‍ന്ന പൌരന്മാരുടെ ഉല്ലാസത്തിന് വേണ്ടി പകല്‍ വീടുകള്‍ സജീകരിക്കുക , നിര്‍ദ്ധന പെണ്‍കുട്ടികള്‍ക്കു വേണ്ടി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍…
Read Moreഅനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അറിയിക്കാം
അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ജനങ്ങള്‍ അറിയിക്കണമെന്ന് എക്‌സൈസ്ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. വിവരങ്ങള്‍ കൈമാറേണ്ട നമ്പരുകള്‍: ജില്ലാ കണ്‍ട്രോള്‍റൂം, പത്തനംതിട്ട 04682222873. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് , പത്തനംതിട്ട 9400069473. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , പത്തനംതിട്ട 9400069466. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , അടൂര്‍ 9400069464. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റാന്നി9400069468. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മല്ലപ്പള്ളി 9400069470. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ , തിരുവല്ല 9400069472. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട 9400069476. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, കോന്നി 9400069477. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, റാന്നി 9400069478. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ , എക്‌സൈസ് റേഞ്ച് ഓഫീസ്, ചിറ്റാര്‍…
Read Moreദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സെന്റ് തെരേസാസ് കോളേജ്, എറണാകുളം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു .സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. കൊച്ചിയുടെ വിദ്യാഭ്യാസ സാമൂഹിക രംഗത്തു തനതായ മാറ്റങ്ങള്‍ വരുത്തി കേരളീയ നവോത്ഥാനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ് ദൈവദാസി മദര്‍ തെരേസ ലിമ. 2015-ലാണ് തെരേസ ലിമ പുരസ്‌കാരം കോളേജ് മാനേജ്മന്റ് ഏര്‍പ്പെടുത്തിയത്. ഡോ. എം ലീലാവതി, ഷീബ അമീര്‍, മേരി എസ്തപ്പാന്‍, ലിസ്ബ യേശുദാസ് എന്നിവരാണ് മുമ്പ് ഈ പുരസ്‌കാരം നേടിയവര്‍. അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും ഫോട്ടോയും സഹിതം ഡയറക്ടര്‍, സെന്റ് തെരേസാസ് കോളേജ്, എറണാകുളം – 682011 എന്ന വിലാസത്തില്‍ ഡിസംബര്‍ 30-ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്. 2020 ജനുവരി 29-ന് സെന്റ് തെരേസാസ് കോളേജില്‍ വച്ച്…
Read Moreബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത
നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ഒഇടി പരീക്ഷയില്‍ ബ്രിട്ടനില്‍ വീണ്ടും ഇളവ് വരുത്തി ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത. നഴ്‌സുമാരുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ബ്രിട്ടനില്‍ കൂടുതല്‍ വിദേശ നഴ്‌സുമാരെ ലഭ്യമാക്കാന്‍ യോഗ്യാതാ മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടനിലെ നഴ്‌സിങ്ങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എം.എം.സി.) ബ്രിട്ടനിലെ ജോലിക്ക് നഴ്‌സിങ് ഡിഗ്രിക്കൊപ്പം മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റില്‍ (ഒഇടി) റൈറ്റിങ് മൊഡ്യൂളിനു വേണ്ട മിനിമം യോഗ്യതയായ ബിഗ്രേഡ് സിപ്ലസ് ആക്കി കുറച്ചാണ് ഇന്നലെ എംഎംസി ഉത്തരവിറക്കിയത്. ഇതോടെ റൈറ്റിങ് മൊഡ്യൂളില്‍ സ്ഥിരമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് യുകെ ജോലി സ്വപ്നം എളുപ്പമാകും. ഇന്നലെ നടന്ന എന്‍എംസി യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായത്. 2017 മുതലാണ് ഐഇഎല്‍ടിഎസിനൊപ്പം ഒഇടിയും പ്രവേശന മാനദണ്ഡമായി എന്‍എംസി അംഗീകരിച്ചത്. റീഡിങ്, റൈറ്റിങ്, സ്പീക്കിങ്,…
Read Moreകാട്ടുതീ: വനംവകുപ്പ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം
കാട്ടുതീ വന സമ്പത്തിന് കാര്യമായ നാശമുണ്ടാക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്. കാട്ടുതീ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലയിലെ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. കാട്ടുതീ ഉണ്ടാകാതെ ശ്രദ്ധിക്കുക, കാട്ടുതീ ഉണ്ടായാല്‍ എത്രയും പെട്ടന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുക, തീ അണയ്ക്കുക എന്നീ കാര്യങ്ങളില്‍ പൊതുജനങ്ങളുടെയും, അധിവാസ സമൂഹത്തിന്റെയും, ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും ജാഗ്രതയും സമയോജിത ഇടപെടലും അത്യാവശ്യമാണ്. കാട്ടുതീ ഉണ്ടാകാതെ ശ്രദ്ധിക്കുന്നതിനും, കാട്ടുതീ ഉണ്ടായാല്‍ അണയ്ക്കുന്നതിനും വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളുമായി ഫോണില്‍ ബന്ധപ്പെടാം. റാന്നി 8547600770, 8547600927, കരികുളം 8547700790, രാജാമ്പാറ 8547700771, കണമല 8547700810, വടശേരിക്കര 8547600830, തണ്ണിത്തോട് 8547600870, ചിറ്റാര്‍ 8547600861, ഗുരുനാഥന്‍മണ്ണ് 9495826694, ആങ്ങമൂഴി 8547600890, പ്ലാപ്പള്ളി 8547600891, കൊച്ചുകോയിക്കല്‍ 8547600906, പച്ചക്കാനം 9496276345, കോന്നി ഡിവിഷന്‍ 8547044423, കോന്നി റെയിഞ്ച് 8547600610,…
Read Moreകോന്നി എം എല്‍ എ യുടെ കനിവും കാത്ത് കലഞ്ഞൂർ പഞ്ചായത്ത് എലിക്കോട് നിവാസികൾ
കലഞ്ഞൂര്‍ :കലഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കൂടി കടന്നു പോകുന്ന രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള തറമേൽപടി- സർമുക്ക് (AVT ചാപ്പൽ ജംഗ്ഷൻ) റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് വേണ്ടി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . മണ്ഡലത്തിലെ മറ്റ് 19 റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് വേണ്ടി 20 കോടി രൂപയോളം കഴിഞ്ഞ ദിവസം എം എല്‍ എ അനുവദിച്ചിരുന്നു . എന്നാല്‍ ഏറെ തകര്‍ന്ന തറമേൽപടി- സർമുക്ക് (AVT ചാപ്പൽ ജംഗ്ഷൻ) റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് തുക വകയിരുത്തിയില്ല . അടുത്ത പദ്ധതിയില്‍ ഈ റോഡ് വികസനത്തിന് തുക അനുവദിക്കണം എന്നു നാട്ടുകാര്‍ അപേക്ഷിക്കുന്നു . ദിവസവും നൂറു കണക്കിന് ലോറികളും സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണ് തകർന്നു തരിപ്പണമായി കിടക്കുന്നത്. ഏകദേശം…
Read Moreലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം
ലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം – പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ രേഖകളും ചിത്രങ്ങളും കൈവശമുളളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ അവസരം. സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സുവനീറുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, രേഖകള്‍, കുറിപ്പുകള്‍, യാത്രാ രേഖകള്‍, തപാല്‍ മുദ്രകള്‍ ഇവ കൈവശമുളളവര്‍ക്ക് അവയുടെ പകര്‍പ്പുകള്‍ നേരിട്ടോ തപാലിലോ ഇമെയിലിലോ അയയ്ക്കാം. പ്രദര്‍ശിപ്പിക്കുന്ന രേഖകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം സമ്പാദകരുടെ വിവരവും ഉള്‍പ്പെടുത്തും. താത്പര്യമുളളവര്‍ ഡിസംബര്‍ 10 നകം [email protected] എന്ന ഇമെയിലിലോ സെക്രട്ടറി, കേരള മീഡിയ അക്കാദമി, ടി.സി 9/1487, ഐസിഐസിഐ ബാങ്കിന് എതിര്‍വശം, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിലോ…
Read More