ചെറുകിട സംരംഭകർക്ക് ഗുണപരമായ അറിവുകള്‍

സംരംഭം തുടങ്ങാൻ വലിയ നിക്ഷേപം നടത്തിയിട്ട് ചെറിയ സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിക്കാഞ്ഞതിനാൽ സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവം അപലപനീയമാണ്.ഏതെങ്കിലും കാലത്ത് ഏതെങ്കിലും തരത്തില്‍ ഒരു സര്‍ക്കാര്‍ ഓഫീസിൽ നിന്നും ബുദ്ധിമുട്ടനുഭവിക്കാത്ത ആരെങ്കിലും കേരളത്തില്‍ ഉണ്ടോ? ചെറുകിട സംരംഭകർക്ക് 4 Tips – God Bless സംരംഭകർ ! ———————————————————— കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ജോലി ചെയ്ത് ഒരു സംരംഭകനാവാനുള്ള വ്യവസായ ആവശ്യത്തിനായി പണം മുടക്കിയ ശേഷം വിവിധ സാങ്കേതിക കാരണങ്ങളാൽ സർക്കാർ തദ്ദേശ ഭരണ വകുപ്പുകളിൽ നിന്നും അനുമതി ലഭിക്കാതെ സംരംഭങ്ങൾ മുടങ്ങുന്നതും, സംരംഭകരുടെ ദാരുണമായ തകർച്ചയും ഒറ്റപ്പെട്ട സംഭവങ്ങളായി കേരളത്തിൽ നടക്കുന്നുണ്ട്. ഐ ടി കമ്പനിക്കുള്ള ഓഫീസ്, ഉദ്യോഗാർത്ഥികൾക്ക് താമസ സൗകര്യം, പാർക്കിംഗ്, റിക്രിയേഷൻ സൗകര്യം എന്നിവയൊരുക്കി ഒരു ചെറിയ ഐ ടി പാർക്ക് മൂന്ന് വർഷം മുൻപ് ഞാൻ നിർമ്മിച്ചു. നിർമ്മാണം പൂർത്തീകരിച്ച ശേഷം…

Read More

കോന്നിയില്‍ വസ്തു / വീട് വാങ്ങാം വില്‍ക്കാം

കോന്നിയില്‍ വസ്തു / വീട് വാങ്ങാം വില്‍ക്കാം . കൃത്യമായി അന്വേഷണം നടത്തി ഇടപാടുകള്‍ സുതാര്യമാക്കുന്നു . വസ്തു വില്‍ക്കുവാനോ വാങ്ങുവാനോ ഉള്ളവര്‍ / വീടുകള്‍ കൊടുക്കുവാന്‍ / വാങ്ങുവാന്‍ ഉള്ളവര്‍ മാത്രം ശ്രദ്ധിയ്ക്കുക . ഈ പേജ് ലൈക്ക് ചെയ്താല്‍ പുതിയ വസ്തു വിവരം ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് whats App (8281888276 )   https://www.facebook.com/konnirealestate/?modal=admin_todo_tour

Read More

ദമ്പതികള്‍ കുടുംബസമേതം യാത്ര ചെയ്ത് കഞ്ചാവ് കടത്തി: പിടിയില്‍

ദമ്പതികള്‍ കുടുംബസമേതം യാത്ര ചെയ്ത് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയ ചാവക്കാട് എക്സൈസ് ഇൻസ്‌പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടിൽ സുനീറയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിക്ക് അന്തർ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുള്ളതാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറെനടയിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. പോലീസിനോ എക്‌സൈസിനോ സംശയം തോന്നാതിരിക്കാനായി ഭർത്താവും മക്കളുമൊത്ത് കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ്, എക്‌സൈസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി. തീരമേഖല കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. രണ്ട് ഗ്രാം കഞ്ചാവ് 500 രൂപയ്ക്കു വിൽക്കും. ഒരു മാസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. ആദ്യ…

Read More

യു.കെ-എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നഴ്സുമാര്‍ക്ക് അവസരം

യു.കെ-എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നഴ്സുമാര്‍ക്ക് അവസരം: തെരഞ്ഞെടുപ്പ്  നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനത്തിലൂടെ   യു.കെ-എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനം മുഖാന്തിരം നിയമനം നല്‍കും. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ബി.എസ്.സി./ജി.എന്‍.എം നഴ്സ്മാരെയാണ് പരിഗണിക്കുന്നത്. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് (അക്കാദമിക്കില്‍) റൈറ്റിംഗില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ ഏഴ് സ്‌കോറിംഗും  അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം. ഐ.ഇ.എല്‍.റ്റി. എസില്‍ ആറ് സ്‌കോറിംഗുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന്് നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ      സ്‌കോറിംഗ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് പൂര്‍ണമായും തിരികെ നല്‍കും. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍.എച്ച്എസ്. ഫൗണ്ടേഷന്‍ നടത്തുന്ന സി.ബി.റ്റി യോഗ്യത നേടണം. യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും സഹായങ്ങളും നോര്‍ക്ക ലഭ്യമാക്കും. തുടര്‍ന്ന് യു. കെ യിലെ നഴ്സിംഗ് ആന്‍ഡ്…

Read More

മനസ്സും ഹൃദയവും വരച്ചുകാട്ടുന്ന സിറില്‍ മുകളേലിന്റെ നോവല്‍

ആധുനിക യുഗത്തിന്റെ ശാപമായിക്കൊണ്ടിരിക്കുന്ന വംശീയതയ്ക്കും വിഭാഗിക ചിന്തകള്‍ക്കും വിരാമമുണ്ടാകണമെന്ന ലക്ഷ്യവുമായി അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ സിറിള്‍ മുകളേല്‍ എഴുതിയ Life in a Faceless World എന്ന ഇംഗ്ലീഷ് നോവല്‍ ഓഗസ്റ്റ് 10 ന് പ്രകാശനം ചെയ്യും. ഇതിന്റെ മുന്നോടിയായി മിനിസോട്ടയിലെ സാവജ് സിറ്റി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ഡോ. എം.ജെ തോമസ് (റിട്ട. പ്രൊഫസര്‍, സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍), പ്രമുഖ ഹൈഡ്രോളജിസ്റ്റ് ഡോ. രാമനാഥനും ചേര്‍ന്നു നിര്‍വഹിച്ചു.   ഓരോരുത്തരും തങ്ങളേക്കാള്‍ വ്യത്യസ്തരായവരെ കൂടുതല്‍ മനസ്സിലാക്കുവാനും അവരുടെ കണ്ണുകളില്‍ക്കൂടെയും ലോകത്തെ ദര്‍ശിച്ചു മതിലുകള്‍ക്കു പകരം പാലങ്ങള്‍ പണിയുവാന്‍ ഉദ്‌ബോധിപ്പിക്കുന്ന ഇതിലെ വരികളില്‍, ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതീക്ഷ കൈവിടാതെ ആനന്ദത്തിന്റെ ഊര്‍ജം കണ്ടെത്താനുള്ള രഹസ്യങ്ങളും ഒളിഞ്ഞു കിടക്കുന്നു.   സാധാണക്കാരുടെ ജീവിതവും സ്വപ്നങ്ങളുമാണ് തനിക്കെന്നും പ്രചോദനം എന്നഭിപ്രായപ്പെട്ട സിറില്‍ മുകളേല്‍, Loft Inroads Fellowshipഉം…

Read More

ഗുണനിലവാരം ഇല്ലാത്ത എണ്ണ കോന്നി മേഖലയില്‍ വ്യാപകമായി വില്‍ക്കുന്നു

ഗുണനിലവാരം ഇല്ലാത്ത എണ്ണ കോന്നി മേഖലയില്‍ വ്യാപകമായി വില്‍ക്കുന്നു . ഇത്തരം എണ്ണകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു . കൃത്രിമ എണ്ണകള്‍ കൊല്ലം ഭാഗത്ത് നിന്നുമാണ് കോന്നി യില്‍ എത്തിക്കുന്നത് . ഇത്തരം എണ്ണയില്‍ വറുത്തെടുക്കുന്ന പൊരിപ്പ് സാധനങ്ങള്‍ കുടല്‍ രോഗത്തിന് കാരണമാകുന്നു . ഒരു ലിറ്റര്‍ വ്യാജ എണ്ണയ്ക്ക് 50 രൂപാ മാത്രമാണ് വില . വിലക്കുറവ് തന്നെയാണ് വില്‍പ്പന കൂടുവാന്‍ കാരണം . ” മുക്കണ പയര്” എന്ന വിഷ പയറിന്‍റെ കായില്‍ നിന്നുമാണ് വ്യാജ എണ്ണ നിര്‍മ്മിക്കുന്നത് എന്നു അറിയുന്നു . ആരോഗ്യ വകുപ്പിന്‍റെ പരിശോധനകള്‍ കോന്നി യില്‍ നടക്കുന്നില്ല

Read More

ജോലി തരാം .. കഴിവ് ഉണ്ടെങ്കില്‍ (ഉടന്‍ ഒഴിവ് വരുന്ന തസ്തികയില്‍ )

ജോലി തരാം .. കഴിവ് ഉണ്ടെങ്കില്‍ (ഉടന്‍ ഒഴിവ് വരുന്ന തസ്തികയില്‍ ) കോന്നിയുടെ പ്രഥമ ഇന്‍റര്‍നെറ്റ് ന്യൂസ്പ്പോര്‍ട്ടലായ https://www.konnivartha.com/ മില്‍ താഴെ കാണുന്ന തസ്തികയിലേക്ക് പാര്‍ട്ട് ടൈം / ഫുള്‍ ടൈം ജോലി സാധ്യത ഉണ്ട് . 1: ന്യൂസ് ഇന്‍പുട്ട് എഡിറ്റര്‍( 2 തസ്തിക ) 2: ന്യൂസ് ഇന്‍പുട്ട് കോ – ഓര്‍ഡിനേറ്റര്‍(1 ) 3: ന്യൂസ് ഇന്‍പുട്ട് കണ്ടന്‍റ് എഡിറ്റര്‍ (2 ) 4 : ന്യൂസ്പ്പോര്‍ട്ടല്‍ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍(5 ) ,ഓഫീസ് മാനേജര്(1)‍. ഏരിയ മാനേജര്‍(10 ) 5 : ന്യൂസ് ചീഫ് ക്യാമറ മാന്‍ , (സ്റ്റുഡിയോ ഫ്ലോര്‍ )(1 ) 6 : ന്യൂസ് ചീഫ് സബ് എഡിറ്റര്‍ ( 4 തസ്തിക ) 7 : സെന്‍ട്രല്‍ ന്യൂസ് ഡെസ്ക് എഡിറ്റര്‍ (2 തസ്തിക…

Read More

പന്തളം പോളിടെക്‌നിക്കില്‍ ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്

പന്തളം എന്‍എസ്എസ് പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കും കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ലക്ചറര്‍ തസ്തികയിലേക്ക് ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യ യോഗ്യതയും ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റവും സഹിതം 17ന് രാവിലെ 10.30ന് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 259634.

Read More

കോന്നിയിലെ വഴിയോര കച്ചവടം അവസാനിപ്പിക്കണം : വ്യാപാരി സമിതി

കോന്നി :  കോന്നി ടൌണിലെ വഴിയോര കച്ചവടം അവസാനിപ്പിക്കുക , അനധികൃത വാഹന പാര്‍ക്കിങ് , അശാസ്ത്രീയ ഗതാഗത  പരിഷ്കാരം ,എന്നിവ മൂലം പൊതു ജനം ബുദ്ധിമുട്ടുന്നു . കോന്നി നാരായണപുരം ചന്തയില്‍ മല്‍സ്യ മാര്‍ക്കിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാക്കണം . വഴിയോര മല്‍സ്യ വ്യാപാരം അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം എന്നും വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ആവശ്യ പ്പെട്ടു . അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ല എങ്കില്‍ സമര പരിപാടി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

Read More

അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്തു

ആറന്മുള ഗ്രാമ പഞ്ചായത്തില്‍ കോഴിപ്പാലത്തിനു സമീപമുള്ള തോട്ടില്‍ അനധികൃതമായിസ്ഥാപിച്ചിരുന്ന കുറ്റിവലകളും ഉടക്കുവലകളും ഫിഷറീസ്‌വകുപ്പ് പിടിച്ചെടുത്തു.  കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയുടെ പലഭാഗങ്ങളിലും അനധികൃത രീതികളിലൂടെയുള്ള മത്സ്യബന്ധനം ആരംഭിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഫിഷറീസ് ആഫീസര്‍ എസ്. പ്രിന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്തത്. നിയമപ്രകാരമുള്ള രജിസ്‌ട്രേഷനോ ലൈസന്‍സോ കൂടാതെ കുറ്റിവലയും ഉടക്കുവലകളും ഉപയോഗിച്ചാണ് ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തിവന്നിരുന്നത്.  കേരള ഉള്‍നാടന്‍ മത്സ്യബന്ധനവും ജലകൃഷിയും നിയമ പ്രകാരമുള്ള ലൈസന്‍സില്ലാതെ  പൊതുജലാശയങ്ങളില്‍ നിന്നും മത്സ്യബന്ധനം നടത്തുവാന്‍ പാടില്ല.  മത്സ്യബന്ധനം നടത്തുന്ന ജലാശയത്തിന്റെ പകുതിയിലേറെ തടസപ്പെടുത്തിയോ, പാലത്തിന്റെ ചീര്‍പ്പിന്റെയോ ഇരുവശങ്ങളില്‍ വല സ്ഥാപിച്ചോ തോട്ട പൊട്ടിച്ചോ, വൈദ്യുതി, രാസവസ്തു, വിഷവസ്തു തുടങ്ങിയവ ഉപയോഗിച്ചോ, 20 മില്ലിമീറ്ററില്‍ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല ഉപയോഗിച്ചോ രാത്രികാലങ്ങളില്‍ നൂറ് വാട്‌സില്‍ കൂടുതല്‍ ശക്തിയുള്ള വിളക്കുകള്‍ ഉപയോഗിച്ചോ നടത്തുന്ന മത്സ്യബന്ധന രീതികള്‍ ഈ നിയമ…

Read More