കോന്നി വാര്‍ത്ത ഡോട്ട് കോംമില്‍ നിന്നും ഇന്‍റര്‍നെറ്റ് എഫ് എം റേഡിയോ ” ഹായ് കോന്നി വാര്‍ത്ത ഡോട്ട് കോം ” സംപ്രേക്ഷണം ആരംഭിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായ വിവരം എല്ലാ സ്നേഹിതരേയും സ്നേഹപൂര്‍വം അറിയിക്കുന്നു . കോന്നിയുടെ ആദ്യ ഇന്‍റര്‍നെറ്റ് എഫ് എം റേഡിയോ ആണ് “ഹായ് കോന്നി വാര്‍ത്ത ഡോട്ട് കോം “നമ്മുടെ നാടിന്‍റെ ശബ്ദവും ലോകത്തിന് മുന്നില്‍ ഇനി കേള്‍ക്കാം . വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സാമൂഹിക സാംസ്കാരിക സാഹിത്യ വിഷയങ്ങളും , പ്രവാസി സുഹൃത്തുക്കളുടെ സര്‍ഗാത്മകമായ കഴിവുകള്‍ , പ്രവാസി ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ അറിയിപ്പുകള്‍ എന്നിവ കേള്‍ക്കാം .ഈ സംരംഭത്തിന് വേണ്ടി അഭിപ്രായങ്ങള്‍ അറിയിക്കുകയും ഒരു ഇന്‍റര്‍നെറ്റ് എഫ് എം നു വേണ്ടി എല്ലാ സഹായവും ചെയ്ത സുഹൃത്തുക്കള്‍ക്ക് നന്ദി .പ്രവാസികളായ സുഹൃത്തുക്കളുടെ സാമ്പത്തിക സഹായത്തോടെ ഭാവിയില്‍ കോന്നി വാര്‍ത്ത…
Read Moreവര്ഷം: 2019
കോന്നി മെഡിക്കല്‍ കോളേജില്‍ നിയമനം ആവശ്യപ്പെട്ട് അപേക്ഷാ പ്രവാഹം
കോന്നി നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജില്‍ ജന പ്രതിനിധികളുടെയോ ,രാഷ്ട്രീയ നേതാക്കളുടെയോ ശുപാര്‍ശയില്‍ ജോലി ലഭിക്കില്ല : ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിക്കുന്നത് നൂറുകണക്കിനു അപേക്ഷകള്‍ : നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അഭ്യർത്ഥിച്ചു …………………………. കോന്നി : നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളേജില്‍ ഒ പി വിഭാഗം 2020 ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു . കോന്നി മെഡിക്കല്‍ കോളേജില്‍ ഏതെങ്കിലും തസ്തികയില്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു നൂറുകണക്കിനു അപേക്ഷകള്‍ ജന പ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും ലഭിക്കുന്നു . എന്നാല്‍ ഇവരുടെ ശുപാര്‍ശയില്‍ ഒരു ജോലിയും ലഭിക്കില്ല . കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ കോന്നി എം എല്‍ എ…
Read Moreഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചു എന്നുള്ള പ്രചാരണം അടിസ്ഥാന രഹിതം
മൈലപ്രാ വില്ലേജ് കോന്നി താലൂക്കിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ സലിം പി. ചാക്കോ അറിയിച്ചു.കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൈലപ്രായിൽ 2014ൽ ആക്ഷൻ കൗൺസിൽ രൂപികരിച്ച് വിവിധ തലങ്ങളിലുള്ള പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. മൈലപ്രാ പഞ്ചായത്തിൽ രണ്ട് തവണ ഹർത്താൽ , റോഡ് പിക്കറ്റിംഗ് , വില്ലേജ് ഓഫിസിന് മുന്നിൽ ധർണ്ണ, പിക്കറ്റിംഗ് , കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ ,പിക്കറ്റിംഗ് , അന്നത്തെ എം.എൽ .എ യുടെ വസതിയ്ക്ക് മുന്നിൽ ഓണ ദിവസം ഉപവാസം തുടങ്ങിയവ നടത്തി. ഇതേ തുടർന്ന് 151 ദിവസം മൈലപ്രാ ജംഗ്ഷനിൽ റിലേ സത്യാഗ്രഹവും സംഘടിപ്പിച്ചു.എല്ലാ രാഷ്ടീയകക്ഷികളും, വ്യാപാര സംഘടനകളും ,പൊതു സമൂഹവും എല്ലാം ഈ പ്രക്ഷോഭങ്ങളിൽ സഹകരിച്ചു. തുടർന്ന് ആക്ഷൻ കൗൺസിലിന്റെ തീരുമാനം അനുസരിച്ച് പ്രത്യക്ഷ സമരങ്ങൾ…
Read Moreകോന്നി മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന ശില്പശാല നടത്തി
കോന്നി : കോന്നി നിയോജക മണ്ഡലം വികസന ശില്പശാല നടത്തി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ശില്പശാല അഡ്വ.കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു .ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷയായി സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു .ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എം എസ് പ്രകാശ്, ശ്യാംലാൽ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ്ദ് റാഫി, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്, ഡി എഫ് ഒ ശ്യാം മോഹൻ ലാൽ, പിഡബ്ല്യഡി എ എക്സിഇ ബി ബിനു, വാട്ടർ അതോറിറ്റി എ ഇ ജി പ്രസാദ് എന്നിവർ പങ്കെടുത്തു.മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ ജനപ്രതിനിധികളും…
Read Moreതിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോം റൂം ഗാർഡ് തസ്തികകളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്യൂൺ (കാറ്റഗറി നമ്പർ: 1/2019) ശമ്പളം 16500-35700, ഒഴിവുകൾ 54, യോഗ്യതകൾ: എട്ടാം ക്ലാസ് പാസ്സായിരിക്കണം. സൈക്കിൾ ഓടിക്കാൻ അറിയണം. അപേക്ഷാഫീസ് 200 രൂപ (പട്ടികജാതി പട്ടികവർഗക്കാർക്ക് 100 രൂപ മാത്രം). സ്‌ട്രോം റൂം ഗാർഡ് (കാറ്റഗറി നമ്പർ: 2/2019) ശമ്പളം 19000-43600. ഒഴിവുകൾ 47. യോഗ്യതകൾ: എസ്.എസ്.എൽ.സി പാസ്സായിരിക്കണം, അഥവാ തത്തുല്യ യോഗ്യത. ശാരീരിക അളവുകൾ: ഉയരം 163 സെ.മി, നെഞ്ചളവ് കുറഞ്ഞത് 80-85 സെ.മി (കുറഞ്ഞത് 5 സെ.മി വികാസം ഉണ്ടായിരിക്കണം). സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ശാരീരിക യോഗ്യത തെളിയിക്കുന്നതിന് വൺസ്റ്റാർ സ്റ്റാൻഡേർഡിലുള്ള കായിക ക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി…
Read Moreകളത്തില്‍ വര്‍ഗീസിനു ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിന്റെ പുരസ്കാരം നല്‍കി ആദരിച്ചു
ന്യൂയോര്‍ക്ക്: മുഖ്യധാരാ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായ കളത്തില്‍ വര്‍ഗീസിനു ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിന്റെ പുരസ്കാരം നല്‍കി ആദരിച്ചു.നവംബര്‍ 12-നു വെസ്റ്റ്ബറിയിലെ യെസ് വീ ക്യാന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ ലോംഗ് ഐലന്റ് സെനറ്റര്‍ അന്ന കപ്ലാന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് കമന്റേഷന്‍ അവാര്‍ഡും, നാസ്സു കൗണ്ടി എക്‌സിക്യൂട്ടീവ് ലോറ കുറാന്‍ കൗണ്ടി റെക്കഗ്‌നേഷന്‍ അവാര്‍ഡും, ഹെംപ്സ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ലോറ ഗിലാന്‍ ടൗണ്‍ റെക്കഗ്‌നേഷന്‍ അവാര്‍ഡും സമ്മാനിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാസ്സു കൗണ്ടി വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ നോര്‍ത്ത് ഹെംപ്സ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍, ഐ.എന്‍.ഒ.സി കേരള ചെയര്‍മാന്‍ ഉള്‍പ്പടെ നിരവധി സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. പൊതുരംഗത്തും, രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കളത്തില്‍ വര്‍ഗീസ് പുതിയ തലമുറയിലെ കഴിവുറ്റ വ്യക്തികളെ രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്. നിരവധി…
Read Moreസ്ഥാപനങ്ങളുടെ പരസ്യം ” കോന്നി വാര്‍ത്തയിലൂടെ “
സ്ഥാപനങ്ങളുടെ പരസ്യം ” കോന്നി വാര്‍ത്തയിലൂടെ “ —————————— സ്ഥാപന പരസ്യങ്ങള്‍ കോന്നി വാര്‍ത്തയില്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക : email: [email protected] phone: 8281888276 konnivartha.com post box no: 26 konni
Read MoreVACANCY FOR ADVERTISEMENT MANAGER
VACANCY FOR ADVERTISEMENT MANAGER APPLICATION ARE INVITED FOR THE POST OF ADVERTISEMENT MANAGER FOR ” KOCHI VARTHA.COM,KONNI VARTHA.COM AT KOCHI ,PATHANAMTHITTA . CANDIDATE SHUD BE ATLEAST GRADUATES,PREFERABLY WITH AN MBA DEGREE,FLUENT IN ENGLISH CORRESPONDENCE AND WITH EXPERIENCE IN MANAGERIAL CAPACITY FOR ATLEAST THREE YEARS .AGE LIMIT IS 45 YEARS. APPLICATION SHOULD BE SUBMITTED BEFORE DECEMBER 15 ,2019 email:[email protected]
Read Moreവാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിന്‍റെ സ്മാര്‍ട്ട് പ്രോജക്ട്
മോഷണം തത്സമയം അറിയാൻ പോലീസിൽ സംവിധാനം: സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം; വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിന്‍റെ സ്മാര്‍ട്ട് പ്രോജക്ട് പത്തനംതിട്ട : ബാങ്ക്, ജ്വല്ലറി മറ്റ് സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ പൊലീസിന്റെ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം പ്രവര്‍ത്തനമാരംഭിച്ചു . സ്ഥാപനങ്ങളില്‍ ഘടിപ്പിക്കുന്ന സിസിടിവി ക്യാമറകള്‍ വഴി നിരീക്ഷണം നടത്തി അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലീസ് ഉടന്‍ ഇടപെടുന്നതാണ് പദ്ധതി. വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണ് നിലവില്‍ വന്നത് . സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സി.ഐ.എം.എസ്.) എന്ന ഈ പദ്ധതി ഇന്ത്യയിൽ ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലാണ് . ആഭ്യന്തര വകുപ്പിന്‍റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സി.ഐ.എം.എസ്. പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ…
Read Moreനീയുണരും മുമ്പേ…. (പി. സി. മാത്യു)
നീയുണരും മുമ്പേ…. (പി. സി. മാത്യു) ഒരു സ്‌നേഹച്ചെടിതന്‍ ചില്ലയില്‍ കൊഴിയാന്‍ ഒരുകാലം മൊട്ടിട്ടു വിരിഞ്ഞൊരു പൂവാണ് നീ ഒളിമിന്നുമോര്‍മകള്‍ ദശാബ്ദങ്ങള്‍ കടന്നിട്ടും ഒരുക്കൂട്ടിവെച്ചെന്നോര്‍മയില്‍ മരിക്കാതെയിന്നും നിര്‍വ്യാജമാം നിന്‍ സ്‌നേഹം പൂമ്പാറ്റകള്‍ക്കും നല്‍കി നവ്യമാം സൗരഭ്യം മായാതെ മനസ്സില്‍ നനവില്‍ നാമ്പെടുത്ത ചെറു വിത്തിന്‍ മുകുളങ്ങള്‍ നിലാവില്‍ തിളങ്ങി ചുറ്റിലും മാലാഖാമാര്‍പോലെ നിന്‍ പുഞ്ചിരി പകര്‍ന്ന നീഹാര ബിന്ദുക്കളൊക്കെ നിധിയായിന്നും സൂക്ഷിച്ചു കൂട്ടുകാര്‍ നീയറിയാതെ നിന്‍ വിരഹം നല്‍കിയ വേദന ഭാരമായ് പറക്കാതെ നിന്‍ കാമുകനാ മനോഹര ശലഭം ശയിക്കുന്നു ഭൂവില്‍ നിന്നെയറിയുന്നവര്‍ ഭൂവിലവിടവിടയായ് മേവുന്നു മധുരിക്കുമോര്‍മകള്‍ മാത്രം ചാലിച്ചു നിന്‍ ചിത്രം മനസ്സിന്റെയാല്‍ബത്തിലെന്നേക്കും സൂക്ഷിച്ചുവെച്ചു നീയുണരും മുമ്പേ നിനക്കായി നിവേദിക്കുവാന്‍. (മുപ്പത്തി മൂന്നു വര്ഷം മുമ്പേ കടന്നു പോയ ഒരു സുഹൃത്തിന്റെ ഓര്‍മ്മക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പ്)
Read More