രോഗപീഡകള്‍ക്കും, മാനുഷിക വേദനകള്‍ക്കും മരണത്തിനും മുന്നില്‍ നാം പകച്ചുപോകുമ്പോള്‍ അപ്പോഴെല്ലാം കുരിശിലെ ക്രിസ്തുവിനെ ഓര്‍മ്മിക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ. ബാങ്കോക്കിലെ വിശുദ്ധ ലൂയിസിന്‍റെ നാമത്തിലുള്ള ആശുപത്രിയിലെ രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. രോഗങ്ങളിലും വേദനയുടെ നിമിഷങ്ങളിലും ക്രിസ്തുവിന്‍റെ കുരിശിനോടു ചേര്‍ന്നു നില്ക്കുന്നവര്‍ക്ക് അവരുടെ ബലഹീനതകളിലും മുറിവുകളിലും അവിടുത്തെ കുരിശിന്‍റെ ശക്തി ലഭിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അവിടുന്നു തന്‍റെ പീഡകളില്‍ അവഹേളിതനായെങ്കിലും ഒളിച്ചിരുന്നില്ല, ഒഴിഞ്ഞു മാറിയില്ല. അവിടുന്ന് മനുഷ്യരെപ്പോലെ, മനുഷ്യരുടെ കൂടെ, മനുഷ്യരുടെ മുന്നില്‍ നിന്ദനവും, പീഡനങ്ങളും, വേദനയും മരണത്തോളം ഓരോ നിമിഷവും സഹിച്ചു. നമ്മുടെയും വേദനകളില്‍ കന്യകാനാഥയുടെ കാരുണ്യകടാക്ഷത്തിനായി പ്രാര്‍ത്ഥിക്കാം. തന്‍റെ സംരക്ഷണത്തിന്‍റ പുറംകുപ്പായം കാരുണ്യത്തി!ന്‍റെ അമ്മ നമ്മുടെമേല്‍ വിരിയിക്കട്ടെ. രോഗികളെയും പരിചാരകരെയും അവരുടെ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പ അവസാനമായി ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം…
Read Moreവര്‍ഷം: 2019
സര്‍ജറിയില്ലാതെ പേസ്‌മേക്കര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജ് ചരിത്രത്തില്‍
പരിയാരം : ഗവ.മെഡിക്കല്‍ കോളജ് ഹൃദയാലയയില്‍ ശസ്ത്രക്രിയ കൂടാതെ പേസ്‌മേക്കര്‍ ഘടിപ്പിച്ചു. അത്യാധുനിക ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സാ സംവിധാനത്തിലൂടെയാണു സര്‍ജറി നടത്താതെ കാല്‍ക്കുഴ വഴി ഹൃദയത്തിന്റെ വലത്തേ അറയില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ 75 കാരിയുടെ ഹൃദയതാളത്തിലെ വ്യതിയാനമാണു നൂതന ചികിത്സയിലൂടെ ഭേദപ്പെടുത്തിയത്. ഹൃദയചികിത്സയ്ക്കായി ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ ബോധം കെടുത്തി സര്‍ജറിയിലൂടെ പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതിനെ തുടര്‍ന്നാണു നൂതന ലീഡ് ലെസ് പേസ്‌മേക്കര്‍ ചികിത്സ നടത്തിയത്. ഗവ. മെഡിക്കല്‍ കോളജുകളില്‍ ഇത്തരം ചികിത്സ ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം ചികിത്സയില്‍ സര്‍ജറിയുടെ പാടുണ്ടാകുന്നില്ലെന്ന് മാത്രമല്ല, സാധാരണ പേസ്‌മേക്കറുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ പത്തിലൊന്നു വലിപ്പം മാത്രമേ നൂതന പേസ്‌മേക്കര്‍ സംവിധാനത്തിനുള്ളൂ. രണ്ട് ഗ്രാം മാത്രമാണ് ഇപ്പോള്‍ ഘടിപ്പിച്ചിരിക്കുന്ന പേസ് മേക്കറിന്റെ ഭാരം. ഡോ.എസ്.എം.…
Read Moreപശ്ചിമഘട്ടത്തിലെ ചെറുഗ്രാമം ഉണര്‍ന്നിരിക്കുകയാണ്. പൂവിന്‍റെ തോവാള ഗ്രാമം
പഴയ തിരുവിതാംകൂറിലെ ഭാഗമാണ് തോവാള ഗ്രാമം . പൂവുകള്‍ കിട്ടുന്ന ഗ്രാമീണ ചന്തയാണ് ഇത് . കോന്നി യിലും ഈ പൂക്കള്‍ എത്തുന്നു .ആ വഴിയേയാണ് യാത്ര . പൂഗ്രാമം. നാഗര്‍കോവിലില്‍ നിന്നും തിരുനെല്‍വേലി പാതയില്‍ രണ്ടു വനങ്ങള്‍ വേര്‍തിരിക്കുന്ന ചുരമുണ്ട്. ആരുവായ് മൊഴി. പഴയ തിരുവിതാംകൂറിന്റെ അതിര്‍ത്തി. ഈ ചുരത്തിലാണ് പ്രശസ്തമായ തോവാള. നാഗര്‍കോവിലില്‍ നിന്നും അരമണിക്കൂര്‍ യാത്ര. പൂക്കള്‍കൊണ്ട് നിറഞ്ഞതാണ് ഗ്രാമം. നീണ്ട പാടങ്ങളില്‍ പൂക്കള്‍ സമൃദ്ധിയായി വളരുന്നു. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ ,ഇടുക്കി , എന്നീ ജില്ലകളില്‍ പൂക്കള്‍ എത്തുന്നതില്‍ ഏറെയും ഇവിടെ നിന്നാണ്. മുല്ലയും പിച്ചിയും വാടാമല്ലിയും രാജമല്ലിയും ജമന്തിയും റോസയും ഇവിടെ നിന്ന് എത്തുന്നു. കേരളത്തിലെമറ്റ് മിക്ക ജില്ലകളില്‍ നിന്നും ഇവിടെ പൂ വാങ്ങാന്‍ കച്ചവടക്കാര്‍ എത്തുന്നുണ്ട്. ചരിത്രം കഥ പറയുന്നു തിരുവിതാംകൂര്‍ രാജാക്കന്മാരാണ് ഇവിടത്തെ പൂകൃഷിയ്ക്കായി…
Read Moreലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കി മലയാളി കുടുംബം
ദുബായ്: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്. ദുബായില്‍ താമസിക്കുന്ന മനോജ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 153 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 151 കിലോ ഭാരമുള്ള എ വണ്‍ പേപ്പര്‍ സൈസില്‍ എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1,500 പേജുകളാണുള്ളത്. 85.5 cm നീളവും, 60.7cm വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതി നിലവില്‍ ജെബല്‍ അലിയിലെ മാര്‍തോമ ചര്‍ച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും, കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്ത ശേഷം, ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട്, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികാരികള്‍ക്ക്…
Read Moreലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍
പാസ്‌ക്കൊ കൗണ്ടി (ഫ്‌ളോറിഡാ): ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയിരുന്ന ‘വ്യാജ ഡോക്ടര്‍’ ഒസെ മാസ് ഫെര്‍ണാണ്ടസ് (33) പോലീസ് പിടിയിലായി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. അണ്ടര്‍ കവര്‍ ഓഫീസറാണ് പ്രതിയെ പിടികൂടിയത്. പുല്ല് നീക്കം ചെയ്യുന്നതിന് 150 ഡോളറും, വേദന സംഹാരിക്ക് 20 ഡോളറുമാണ് ഇയ്യാള്‍ ആവശ്യപ്പെത്. വീട്ടിലെത്തിയ അണ്ടര്‍കവര്‍ ഓഫീസര്‍ അവിടെ ഉണ്ടായിരുന്ന ഉപകരണങ്ങളും, മരുന്നുകളും കണ്ട് അമ്പരന്നതായി പറയുന്നു. വലിയൊരു പ്രൊഫഷണല്‍ ദന്താശുപത്രിയുടെ എല്ലാ സൗകര്യങ്ങളും വീട്ടില്‍ ഒരുക്കിയിരുന്നു.പോലീസിന്റെ പിടിയിലായ ഡോക്ടര്‍ കുറ്റസമ്മതം നടത്തി. തനിക്ക് ദന്ത ചികിത്സ നടത്തുന്നതിന് ലൈസെന്‍സ് ഇല്ലായിരുന്നുവെന്നും ഇയ്യാള്‍ സമ്മതിച്ചു.ഇയ്യാള്‍ക്കെതിരെ നിരവധി വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തതായി അണ്ടര്‍കവര്‍ ഡിറ്റക്റ്റീവ് പറഞ്ഞു.ഡന്റല്‍ അസിസ്റ്റന്റായി ഒസെക്ക് പ്രതിരോധ മരുന്നുകള്‍ ലഭിച്ചിരുന്ന സ്വദേശമായ ക്യൂബയില്‍ നിന്നാണ് ധാരാളം പേര്‍ക്ക് താന്‍ ദന്തചികിത്സ നടത്തിയിരുന്നതായും ഇയ്യാള്‍ സമ്മതിച്ചു.
Read Moreപരസ്യം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക
സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കാനും ശ്രദ്ധിക്കപ്പെടാനും “കോന്നി വാര്‍ത്ത ഡോട്ട് കോം “ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക . ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലും കോന്നി വാര്‍ത്തയുടെ നിരവധി സോഷ്യല്‍ മീഡിയായിലും പരസ്യം നല്‍കുവാന്‍ കുറഞ്ഞ നിരക്കുകള്‍ മാത്രം : താല്‍പര്യം ഉള്ള സ്ഥാപനങ്ങള്‍ ,വ്യക്തികള്‍ വിളിക്കുക : 8281888276 ( whatsapp ) ഇമെയില്‍ : [email protected]
Read Moreകെമിസ്ട്രി ലാബില്‍ മാരക മയക്കുമരുന്ന്: 2 പ്രൊഫസര്‍മാര്‍ അറസ്റ്റില്‍
യൂണിവേഴ്‌സിറ്റി കെമിസ്ട്രി ലാബില്‍ മാരക മയക്കുമരുന്നായ മെത്താംഫീറ്റമിന്‍ ഉല്‍പാദിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രഫസര്‍മാര്‍ അറസ്റ്റില്‍. അമേരിക്കയിലെ ഹെന്‍ഡേഴ്‌സണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലാണ് സംഭവം. ടെറി ഡേവിഡ് ബെറ്റ്‌മെന്‍ (45), ബ്രാന്‍ഡ്‌ലി അലന്‍ റൗലന്‍ഡ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യൂനിവേഴ്‌സിറ്റി സയന്‍സ് സെന്‍ററിലെ ലാബില്‍ നിന്ന് അസാധാരണമായ ഗന്ധം അനുഭവപ്പെട്ടതോടെയാണ് സംശയമുയര്‍ന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ നിന്ന് മെത്താംഫീറ്റമിന്‍ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം പ്രഫസര്‍മാര്‍ ഇരുവരും അവധിയില്‍ പ്രവേശിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാണ് മെത്താംഫീറ്റമിന്‍ ഉല്‍പാദനം വെളിപ്പെട്ടത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുന്നുണ്ടെന്നും യൂനിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. യു.ജി റിസര്‍ച്ച് ഡയറക്ടര്‍ കൂടിയായ ഡേവിഡ് ബെറ്റ്‌മെന്‍ 10 വര്‍ഷമായി ഇവിടെ അധ്യാപകനാണ്. 2014 മുതല്‍ കെമിസ്ട്രി അസോസിയേറ്റ് പ്രഫസറാണ് അലന്‍ റൗലന്‍ഡ്. മാരക മയക്കുമരുന്നായ…
Read Moreആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണം
ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ആനകളെ എഴുന്നള്ളിപ്പിക്കാനാവില്ല. ജില്ലയില്‍ 107 ക്ഷേത്രങ്ങള്‍ക്കാണ് ആനകളെ എഴുന്നള്ളിപ്പിക്കുവാനുള്ള അനുമതി ഉള്ളത്. ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിന് മുന്‍പ് ജില്ലാതല നിരീക്ഷണ സമിതിക്ക് നല്‍കണം. പാപ്പാന്മാര്‍ മദ്യപിച്ചുണ്ടോയെന്ന് പരിശോധിക്കാന്‍ ഉത്സവ സ്ഥലത്തെ പോലീസ് ഉദേ്യാഗസ്ഥര്‍ക്കായിരിക്കും ചുമതല. അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിപ്പിക്കുന്നുവെങ്കില്‍ 25 ലക്ഷത്തില്‍ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് എടുക്കേണ്ടതും എലിഫന്റ് സ്‌ക്വാഡിനുള്ള ഫീസ് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അടയ്‌ക്കേണ്ടതുമാണ്. മദപ്പാടുള്ളതും പരുക്ക് പറ്റിയതും അസുഖം ബാധിച്ചതും ക്ഷീണിതരുമായ ആനകളെ യാതൊരു കാരണവശാലും ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ പാടില്ല. ഉത്സവങ്ങളില്‍ പങ്കെടുപ്പിച്ചുകൊണ്ടിരിക്കുന്ന ആനകളുടെ…
Read Moreഫാ. വർഗ്ഗീസ് മാത്യു ( റോയി അച്ചൻ ) നിര്യാതനായി
മൈലപ്രാ : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, മുൻ സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ മേക്കൊഴൂർ തടിയിൽ ആകാശ് വില്ലയിൽ പരേതനായ പി.റ്റി. മാത്തന്റെയും , മറിയാമ്മയുടെയും മകൻ ഫാ. വർഗ്ഗീസ്സ് മാത്യു ( റോയി അച്ചൻ ) (59) നിര്യാതനായി. സംസ്കാരം നവംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും . തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം, തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് , മേക്കൊഴൂർ വൈ.എം. സി. എ പ്രസിഡന്റ്, മൈലപ്രാ ഐ.റ്റി.സി ഗവേണിംഗ് ബോർഡ് അംഗം ,ശാന്തി സദനം ഗവേണിംഗ് ബോർഡ് അംഗം, പീരുമേട് എം. ബി.സി കോളേജ് എക്സിക്യൂട്ടിവ് അംഗം , കൃപാ ബാലജനസഖ്യം മുഖ്യ സഹകാരി ,പുതുവേലിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൂമ്പാക്കുളം, കിഴക്കുപുറം…
Read Moreമാതൃമരണ നിരക്ക് കുറവ്, കേരളത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം
മാതൃമരണ നിരക്കില്‍ അഭിമാനകരമായ കുറവു വരുത്തിയ കേരളമടക്കം 11 സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ കയ്യടി. റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് ഒരു ലക്ഷം അമ്മമാരില്‍ 42 പേരാണ് കേരളത്തില്‍ മരണത്തിനു കീഴടങ്ങുന്നത്. ദേശീയ അനുപാതം 122 ആണെന്നിരിക്കെയാണു മാതൃമരണ നിരക്കില്‍ കേരളം വീണ്ടും ഒന്നാമതെത്തിയത്. ദേശീയ നിരക്കും മുന്‍വര്‍ഷത്തെക്കാള്‍ 6.5% കുറഞ്ഞു. ഒരു ലക്ഷം പേരില്‍ 100ല്‍ താഴെ മാതൃമരണ നിരക്കെന്ന ലക്ഷ്യം കൈവരിച്ച സംസ്ഥാനങ്ങളെയാണ് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചത്. 2020ല്‍ മാതൃമരണനിരക്ക് 30ലേക്കു താഴ്ത്താനുള്ള ലക്ഷ്യത്തിനു തൊട്ടടുത്താണ് കേരളം. അസമിലാണ് രാജ്യത്ത് ഏറ്റവുമധികം അമ്മമാര്‍ മരിക്കുന്നത്– 229.
Read More