ബംഗ്ലാദേശിനെതിരായ ടി- 20 പരമ്പര ; സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ബംഗ്ളാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി -20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. 2015ലെ സിംബാബ്‌വെ പര്യടനത്തിൽ ഒരേയൊരു ട്വന്റി-20 യിൽ അരങ്ങേറിയ ശേഷം ഇപ്പോഴാണ് സഞ്ജുവിനെത്തേടി അന്തരാഷ്ട്ര അവസരമെത്തുന്നത്. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ സ്ഥിരം നായകൻ വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോൾ രോഹിത് ശർമ്മയാണ് നായകൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ നിലനിറുത്തിയപ്പോൾ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻ എന്ന നിലയിലാണ് സഞ്ജുവിന് അവസരം നൽകിയിരിക്കുന്നത്.

Read More

രക്തദാനം മഹാദാനം :ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചു

ഗവ. ബ്ലഡ് ബാങ്ക് പുനലൂർ, IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കലഞ്ഞൂർ എന്നിവരുടെ സഹകരണത്തോടെ ബ്ലഡ് ഡോണേർസ് കേരള പത്തനംതിട്ട ബ്ലഡ് ഡൊണേഷൻ സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഈ വർഷത്തെ പതിനെട്ടാമത് രക്തദാന ക്യാമ്പ് ആണ് നടന്നത്. ക്യാമ്പിൽ അധ്യാപകരും കുട്ടികളും ഉൾപ്പെടെ 36 പേർ രക്തദാനം നടത്തി.രക്തദാന ക്യാമ്പുകൾ നടത്താൻ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക ബിജു കുമ്പഴ 9526117989 ദീപു കോന്നി 9633472902 നന്ദു കൂടൽ 8086112969  

Read More

യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എയും, ബി.ജെ.പിക്ക് വീണ്ടും തോല്‍വി

അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള ജനത കണ്ടത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണമാണ് ഇത്തവണ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും കാഴ്ചവച്ചത്. എന്നാല്‍ വോട്ടെടുപ്പ് ദിവസം അപ്രതീക്ഷിതമായി എത്തിയ മഴയില്‍ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. പെരുമഴയില്‍ പതിവിന് വിപരീതമായി വോട്ട് ശതമാനം വന്‍തോതില്‍ കുറഞ്ഞു. എറണാകുളത്തടക്കം ശതമാനവിഹിതം ഇടിഞ്ഞത് മുന്നണികളില്‍ ആശങ്കയും പടര്‍ത്തി.   ഒടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ അഞ്ചോടിഞ്ചില്‍ യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എ എന്ന നിലയിലായി. സമുദായനേതാക്കളുടെ ശരിദൂരവും, പിന്തുണയുമൊന്നും ഇത്തവണ ഫലിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും അവര്‍ക്ക് തിരിച്ചടിയായി.   മഞ്ചേശ്വരം   പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.…

Read More

നടൻ കൃഷ്ണപ്രസാദിനും  കാർട്ടൂണിസ്റ്റ്‌ ജിതേഷ്ജിക്കും   പുരസ്കാരം

ശിൽപ-ചിത്ര- ചലച്ചിത്രമേഖലകളിലെ പ്രതിഭകൾക്കായി ചങ്ങനാശ്ശേരി ബി & എസ്‌ ശിൽപ -ചിത്ര സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ ബി & എസ്‌ ആർട്ട്‌ എക്സലൻസ്‌ പുരസ്കാരം ചലച്ചിത്രതാരവും കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവുമായ കൃഷ്ണപ്രസാദ്‌, ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റ്‌ ജിതേഷ്‌ജി എന്നിവർക്ക് ലഭിച്ചു. അമേരിക്കയിലെ ലോസ്‌ ആഞ്ചലസ്‌ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർന്നാഷണൽ റാങ്കർ ഡോട്‌ കോം ലിസ്റ്റിന്റെ 2019 ലെ ടോപ്‌ 10 സെലിബ്രിറ്റി ആർട്ടിസ്റ്റ്‌ പട്ടികയിൽ ഉൾപ്പെട്ട ഇൻഡ്യൻ അതിവേഗചിത്രകാരൻ കൂടിയാണു പന്തളം സ്വദേശിയായ ജിതേഷ്ജി . 25000 രൂപയും ശിൽപി ബിജോയ്‌ ശങ്കർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങിയതാണു പുരസ്കാരം. 2019 ഒക്റ്റോബർ 27 ഞായറാഴ്ച രാവിലെ 10 നു ചങ്ങനാശ്ശേരി പുഴവാതിലുള്ള ബി & എസ്‌ ആർട്ട്‌ സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ആസ്ഥാനത്ത്‌ നടക്കുമെന്ന് പുരസ്കാരസമിതി…

Read More

മന്ത്രിസഭ വികസിപ്പിച്ചേക്കും : പത്തനംതിട്ട ജില്ലയില്‍ നിന്നും ഒരു മന്ത്രി ഉണ്ടാകും

മുഖ്യ മന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാര്‍ മന്ത്രി സഭ വികസിപ്പിച്ചാല്‍ പാലായില്‍ നിന്നും മാണി സി കാപ്പാനും പത്തനംതിട്ട ജില്ലയില്‍ നിന്നും ഇവരില്‍ ഒരാള്‍ക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കും . 25 വര്‍ഷമായി യു ഡി എഫ് കയ്യില്‍ വെച്ചിരുന്ന കോന്നി മണ്ഡലം പിടിച്ചെടുത്ത കെ യു ജനീഷ് കുമാറിന് മുന്‍ തൂക്കം കിട്ടുവാന്‍ സാധ്യത ഉണ്ട് . മലയോര മേഖലയില്‍ നിന്നും ഒരു മന്ത്രി ഉണ്ടായാല്‍ അത് ജില്ലയില്‍ ആകമാനം വികസനം ഉണ്ടാകും .ഇപ്പോള്‍ ജില്ലയില്‍ മന്ത്രി ഇല്ല . കോന്നി മെഡിക്കല്‍ കോളജ് ഉള്‍പെട്ട മണ്ഡലത്തില്‍ നിരവധി വികസനം മുടങ്ങി കിടക്കുന്നു .ഇനിയും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം . അതില്‍ പ്രാധാന്യം കോന്നിയിലെ പട്ടയവിഷയം , ഭൂരഹിതരായവര്‍ക്ക് ഭൂമി , കോന്നി ആര്‍ ഡി ഒ ഓഫീസ് , കോടതി ,…

Read More

കെ യു ജനീഷ് കുമാര്‍ വിജയിച്ചു ( എല്‍ ഡി എഫ് )

ജനീഷ് കുമാര്‍ ജയിച്ചു കയറി … 25 വര്‍ഷത്തെ യു ഡി എഫ് ഭരണം പിടിച്ചുകെട്ടി കോന്നി മണ്ഡലത്തില്‍കെ യു ജനീഷ് കുമാര്‍(എല്‍ ഡി എഫ് ) 9940 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടക്കത്തില്‍ യു ഡി എഫിലെ പി മോഹന്‍രാജ് മൈലപ്ര പഞ്ചായത്തില്‍ മുന്നിട്ടു നിന്നെങ്കിലും പിന്നീട് ജനീഷ് കുമാര്‍ കടന്നു കയറി . യു ഡി എഫിന്‍റെ എല്ലാ പഞ്ചായത്തിലും എല്‍ ഡി എഫ് മേല്‍ക്കൈ നേടി . ഒടുവില്‍ വിവരം ലഭിച്ചപ്പോള്‍ 9940 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ജനീഷ് കുമാര്‍ ജയിച്ചു കയറി

Read More

ഹോം നേഴ്‌സുമാരെ ആവശ്യമുള്ളവർ വിളിക്കുക

  ഉത്തരവാദിത്വത്തോട് കൂടി ഹോം നേഴ്‌സുമാരെ നൽകുന്നതാണ്(സ്ത്രീകള്‍ / പുരുഷന്മാര്‍ ) രോഗീ പരിചരണത്തില്‍ പരിശീലനം നേടിയവര്‍ ) കൂടാതെ വീട്ടു ജോലിയ്ക്കും , കുട്ടികളെ നോക്കുവാനും വിശ്വസ്തരായ ജോലിക്കാരെ നല്‍കും ( കോന്നി മേഖലയില്‍ വിളിക്കുക phone:8281888276 (WhatsApp)

Read More

കോന്നിയിൽ ഉരുൾപൊട്ടി : പൊന്തനാംകുഴി കോളനിവാസികളെ മാറ്റി പാർപ്പിക്കാൻ അടിയന്തിര നിർദ്ദേശം

  കോന്നിപഞ്ചായത്തു പതിനഞ്ചാം വാർഡ് ആനകൂടിനു സമീപം പൊന്തനാം കുഴി കോളനിയിൽ ഉരുൾപൊട്ടി. 7 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കുവാൻ സ്ഥലത്തെത്തിയ ജില്ലാ കലക്ടറേ നൂഹ് ദുരന്ത നിവാരണ വകുപ്പിനോടും പോലീസിനോടും നിർദ്ദേശിച്ചു . പോലീസ് ,ഫയർ ഫോഴ്‌സ് ,ദുരന്ത നിവാരണ സേന എന്നിവർ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു . മഴ തുടർന്നാൽ വീണ്ടും ഉരുൾപൊട്ടുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്യും . ഇതിനാൽ പ്രദേശത്തു നിന്നും കൂടുതൽ ആളുകളെ ഒഴിപ്പിക്കും . ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തു മണ്ണിടിച്ചിൽ വീണ്ടും ഉണ്ടാകുമെന്നു ഫയർഫോഴ്‌സ് അറിയിച്ചു . ഐ എച് ആർ ഡി കോളനിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായതു . സ്ത്രീകളും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു . ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി . തട്ട് തട്ടായുള്ള ഭൂമിയിലാണ് വീടുകൾ . ഇവിടെ മണ്ണിൽ പലഭാഗത്തും…

Read More

കോന്നി സുരേന്ദ്രനു പുതിയ “ദൌത്യം “

  കോന്നി ആനത്താവളത്തില്‍ നിന്നും വിദക്ത പരിശീലനത്തിന് മുതുമലയില്‍ കൊണ്ടുപോയ കോന്നി സുരേന്ദ്രനെ ഇന്ന് വയനാട്ടില്‍ നിയോഗിച്ചു . നാട്ടില്‍ ഇറങ്ങുന്ന കാട്ടാനകളെ ഓടിക്കുവാന്‍ഉള്ള പരിശീലനം ആയിരുന്നു കോന്നി സുരേന്ദ്രന് മുതുമലയില്‍ നിന്നും കിട്ടിയത് . വയനാട് ഭാഗത്ത് ഇറങ്ങിയ കാട്ടാനകളെ ഓടിക്കുവാന്‍ ഇന്ന് മുതല്‍ കോന്നി സുരേന്ദ്രനെ നിയോഗിച്ചു . കോന്നി സുരേന്ദ്രനെ പരിശീലനത്തിന് ശേഷം കോന്നിയില്‍ എത്തിക്കുമെന്നാണ് ആദ്യം വനം വകുപ്പ് അറിയിച്ചത് .എന്നാല്‍ കോന്നി സുരേന്ദ്രനെ കോന്നിയ്ക്ക് ഇനി ലഭിച്ചേക്കില്ല എന്നു അറിയുന്നു . വയനാടന്‍ മേഖലയില്‍ കോന്നി സുരേന്ദ്രന് പുതിയ ദൌത്യം ഉണ്ട്

Read More

ഹോം നേഴ്‌സുമാരെ ആവശ്യമുള്ളവർ വിളിക്കുക

ഹോം നേഴ്‌സുമാരെ ആവശ്യമുള്ളവർ വിളിക്കുക. ഉത്തരവാദിത്വത്തോട് കൂടി ഹോം നേഴ്‌സുമാരെ നൽകുന്നതാണ് . ( കോന്നി മേഖല )phone:8281888276 (WhatsApp) Call home nurses who need it. Provide home nurses with responsibilities. (konni Region) phone: 8281888276 (WhatsApp)  

Read More