Trending Now

ഭക്തര്‍ക്ക് എല്ലാ മാസവും ശബരിമല ദര്‍ശനം നടത്താം

Spread the love

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശേഷം എല്ലാ മാസവും ഭക്തര്‍ക്ക് ശബരിമല ദര്‍ശനം നടത്താം. മാസ പൂജകള്‍ക്കായി നടതുറക്കുന്ന തീയതികള്‍. കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 മുതല്‍ 18 വരെയും മീനം മാസ പൂജകള്‍ക്കായി മാര്‍ച്ച് 13 മുതല്‍ 18 വരെയും ഉത്സവത്തിനായി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഏഴ് വരെയും തുറക്കും. ഇതില്‍ കൊടിയേറ്റ് മാര്‍ച്ച് 29 നും പൈങ്കുനി ഉത്രവും ആറാട്ടും ഏപ്രില്‍ ഏഴിനും ആണ്. തുടര്‍ന്ന് മേടവിഷു ഉത്സവത്തിനായി ഏപ്രില്‍ 10 മുതല്‍ 18 വരെ നടതുറക്കും. ഏപ്രില്‍ 14 നാണ് മേടവിഷു. ഇടവമാസ പൂജകള്‍ക്കായി മെയ് 14 മുതല്‍ 19 വരെയും പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്കായി മെയ് 31 മുതല്‍ ജൂണ്‍ ഒന്ന് വരെയും നടതുറക്കും. മിഥുനമാസ പൂജകള്‍ക്കായി നട തുറക്കുന്നത് ജൂണ്‍ 14 മുതല്‍ 19 വരെയാണ്. കര്‍ക്കിടക മാസ പൂജ ജൂലൈ 15 മുതല്‍ 20 വരെയും ചിങ്ങമാസ പൂജകള്‍ ആഗസ്റ്റ് 16 മുതല്‍ 21 വരെയുമാണ്. ഓണം ആഘോഷം ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ്. കന്നിമാസ പൂജകള്‍ സെപ്തംബര്‍ 16 മുതല്‍ 21 വരെയും തുലാം മാസ പൂജകള്‍ ഒക്‌ടോബര്‍ 16 മുതല്‍ 21 വരെയുമാണ്. ശ്രീചിത്ര ആട്ടതിരുനാള്‍ ആഘോഷങ്ങള്‍ക്കായി നവംബര്‍ 12, 13 തീയതികളില്‍ നടതുറക്കും. തുടര്‍ന്ന് മണ്ഡല പൂജാമഹോത്സവം 2020 നവംബര്‍ 15 ആരംഭിച്ച് ഡിസംബര്‍ 26 ന് അവസാനിക്കും. അടുത്ത മകരവിളക്ക് 2021 ജനുവരി 14 നാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!