കോന്നി മെഡിക്കൽ കോളേജ് അടിയന്തിരമായി തുറന്ന് പ്രവർത്തിക്കണം

Spread the love

 

കോന്നി: കോന്നി മെഡിക്കൽ കോളേജ് അടിയന്തിരമായി തുറന്ന്  പ്രവർത്തനം ആരംഭിക്കണമെന്ന് കെപിസിസി അംഗം പി.  മോഹൻരാജ് ആവശ്യപ്പെട്ടു.കോവിഡ് 19 പോലെയുള്ള ഏതു അടിയന്തിര  സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കമായിട്ടാണ്  ഉമ്മൻചാണ്ടിയുടെ നേതൃത്തിലുളള യു.ഡി.ഫ് സർക്കാർ എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കാൻ തീരുമാനം എടുത്ത്  പ്രവർത്തനം ആരംഭിച്ചത് .

പത്തനംതിട്ട ജില്ലയ്ക്ക്  അനുവദിച്ച മെഡിക്കൽ കോളേജ്അടൂർപ്രകാശിന്റെ      ശ്രമഫലമായി കോന്നിയിൽ അനുവദിച്ചു നിർമാണം പൂർത്തിയാക്കിയത്.
കഴിഞ്ഞ നാലു വർഷമായി പുതിയ നിർമാണം ഒന്നും നടത്താതെ കോടി കണക്കിന് രുപ ചിലവഴിച്ച മെഡിക്കൽ കോളേജ്, കഴിഞ്ഞ  യു.ഡി.ഫ് സർക്കാർ നിർമാണം തുടങ്ങി  പൂർത്തിയായി ഇന്ന്  തുടങ്ങിയ കാസറഗോഡ് മെഡിക്കൽ കോളേജ് പോലെ തുറന്നു പ്രവർത്തനം ആരംഭിക്കാൻ  അടിയന്തരമായി സംസ്ഥാന  സർക്കാർ തയ്യാറാകണമെന്ന് പി.  മോഹൻരാജ് ആവശ്യപ്പെട്ടു.

 

https://www.facebook.com/www.konnivartha/videos/211982886800762

 

Related posts

Leave a Comment