പത്തനംതിട്ട ജില്ലയില്‍ ഇന്ന് 329 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 261 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) സൗദിയില്‍ നിന്നും എത്തിയ പുതുശേരിമല സ്വദേശി (33) 2) സൗദിയില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശി (56) 3) ബഹ്‌റനില്‍ നിന്നും എത്തിയ വി-കോട്ടയം സ്വദേശി (51) 4) അബുദാബിയില്‍ നിന്നും എത്തിയ വി-കോട്ടയം സ്വദേശി (36) 5) സൗദിയില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശി (53) 6) ദുബായില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (32) 7) ദുബായില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (40) 8) ദുബായില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (30) 9) സൗദിയില്‍ നിന്നും എത്തിയ മഞ്ഞാടി സ്വദേശി (37) 10) ദുബായില്‍ നിന്നും…

Read More

കക്കി-ആനത്തോട് ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ തുറന്നു

  കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് (സെപ്റ്റംബര്‍ 26, ശനി) തുറന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്റീ മീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 12, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കൂനമ്പാലവിളയില്‍ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (കിഴവറ, മണത്തോട്ടം ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 26 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കാട്ടുകാല, മുളയങ്കോട്ട് ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, 10, 11, 12, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ഒന്‍പത്,…

Read More

എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ, ടോം വടക്കന്‍ വക്താവ്

  എ.പി. അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ നാഷണല്‍ വൈസ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി ബി.ജെ.പി. പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി.ബി.ജെ.പി. കേരള ഘടകം വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി എട്ട് നാഷണല്‍ ജനറല്‍ സെക്രട്ടറിമാര്‍, മൂന്ന് ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍, 13 നാഷണല്‍ സെക്രട്ടറിമാര്‍, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്റുമാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ട 329

  തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍…

Read More

കേരളത്തിലെ കോലിഞ്ചി കർഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് കോന്നി എം എല്‍ എ

കോന്നി:ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാർത്ഥ വില ലഭ്യമാക്കാൻ കൃഷിക്കാരുടെ കൺസോർഷ്യം രൂപീകരിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം കോലിഞ്ചി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കൃഷി വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനത്തെ തുടർന്നാണ് കൺസോർഷ്യം രൂപീകരിച്ചത്. ഉന്നതതല യോഗത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കോലിഞ്ചി കർഷകരുടെ ഒരു കൺസോർഷ്യം രൂപീകരിക്കാൻ ജില്ലാ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. വളരെയധികം ഔഷധ ഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്നം വിലസ്ഥിരതയില്ല എന്നതാണ്. വിളവെടുപ്പ് സമയങ്ങളിൽ പരമാവധി 60 രൂപ വരെയാണ് കർഷകർക്ക് കിലോയ്ക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിൻ്റെ അഞ്ചിലൊന്ന് ലഭിക്കുന്നത്. പ്രധാന വിളയായും, ഇടവിളയായും മലയോര മേഖലയിൽ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസ്സാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി…

Read More

പോപ്പുലര്‍ :നിക്ഷേപക കൂട്ടായ്മ ചേര്‍ന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ്സില്‍ പണം നിക്ഷേപിച്ചവരുടെ കൂട്ടായ്മ പത്തനംതിട്ടയില്‍ ചേര്‍ന്നു . ബി ജെപി ആണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത് . നൂറുകണക്കിനു വരുന്ന നിക്ഷേപകര്‍ ഒത്തുകൂടി . ആക്ഷന്‍കൌണ്‍സില്‍ ഭാരവാഹികള്‍ നിര്‍ദേശങ്ങള്‍ നല്‍കി . നിക്ഷേപകരുടെ ആശങ്ക പരിഹരിക്കുവാനും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനും ആണ് കൂട്ടായ്മ ചേര്‍ന്നത് . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഈ യോഗത്തില്‍ നുഴഞ്ഞു കയറി സര്‍ക്കാരിനെ ബാധിക്കുന്ന അഭിപ്രായങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ നല്‍കി . പൊതുജനത്തിന്‍റെ പണം തട്ടിച്ച പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ ശക്തമായ സമരവും നിയമ നടപടികളും ഉണ്ടാകും . നിക്ഷേപം സ്വീകരിച്ചു കൊണ്ടിരിക്കുന്ന അംഗീകാരം ഇല്ലാത്ത കേരളത്തിലെ മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതൊരു മുന്നറിയിപ്പാണ് .അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റ് റിസര്‍വ് ബാങ്ക്…

Read More

തട്ടിപ്പുകാരായ പോപ്പുലര്‍ ഉടമകളുടെ കോടികളുടെ വസ്തുക്കള്‍ കണ്ടെത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികള്‍ നേടി എങ്കിലും കേരളത്തില്‍ മാത്രം ഉള്ള ഇവരുടെ ആസ്ഥി 500 കോടിയ്ക്ക് അടുത്തു വരും . കേരള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എല്ലാ വില്ലേജ് ഓഫീസുകളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയും കെട്ടിടവും കണ്ടെത്തി . പോലീസ് 125 കോടിയുടെ മറ്റ് സ്വത്തുക്കള്‍ കണ്ടെത്തി .15 വാഹനം പോലീസ് പിടിച്ചെടുത്തു . ചില വാഹനങ്ങള്‍ അടുത്ത ബന്ധുക്കളുടെ പേരില്‍ ഉണ്ട് . ചില ജീവനക്കാരുടെ പേരിലും . ഇത് കൂടാതെ രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര…

Read More

കോന്നി മാമ്മൂട്ടില്‍ ഭാഗത്ത് കുരങ്ങിന്‍റെ ആക്രമണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണിന് സമീപം ഉള്ള മാമ്മൂട്ടില്‍ കാട്ടു കുരങ്ങിന്‍റെ ആക്രമണം . കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും തിന്നു നശിപ്പിച്ചു . ഓടിക്കാന്‍ ചെല്ലുന്ന ആളുകളെ ആക്രമിക്കുന്നു . മാമ്മൂട് പോറ്റികടവില്‍ ആണ് ഇതിനെ ആദ്യം കണ്ടത് . കഴിഞ്ഞ ഏതാനും ദിവസമായി ഈ കുരങ്ങിന്‍റെ ശല്യം കാരണം കാര്‍ഷിക വിളകള്‍ നശിച്ചു . തെങ്ങിലെ പൂക്കുലയും തേങ്ങകളും തിന്നു . കൃഷിയിടത്തിലെ വാഴക്കുല , പയര്‍ , വെണ്ട , കമുകിന്‍ പൂക്കുല , വഴുതന വിളകള്‍ എന്നു വേണ്ട എല്ലാ കാര്‍ഷിക വിളകളും തിന്നുന്നു . കുരങ്ങിന്‍റെ ആക്രമണം ഭയന്ന് കുട്ടികള്‍ക്ക് പോലും വീടിന് വെളിയില്‍ ഇറങ്ങുവാന്‍ കഴിയുന്നില്ല . കോന്നി വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം . തെക്കേകാലായില്‍ ഭാഗത്ത് ആണ് ഇപ്പോള്‍ ഈ കുരങ്ങിന്‍റെ…

Read More

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

  കലഞ്ഞൂർ: -കെ പി സി സി ആഹ്വാന പ്രകാരം കർഷക ബില്ലിനെതിരെ കലഞ്ഞൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്‍റ് രതീഷ് വലിയകോൺ അധ്യക്ഷത വഹിച്ചു . കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്‍റ് എസ്സ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി എം വി ഫിലിപ്പ്, മാത്യു ചെറിയാൻ, സജീവ് കലഞ്ഞൂർ, അനീഷ് ഗോപിനാഥ്,എസ് പി . സജൻ, മനോജ് മുറിഞ്ഞകൽ, ബിപിൻ തിടി, ഭദ്രൻ പിള്ള, ഓമനയമ്മ ശാന്തപ്പൻ നായർ., ഷാജി എന്നിവർസംസാരിച്ചു

Read More