ഇലക്ഷനില്‍ ബി ജെ പിക്ക് ഒപ്പം പോപ്പുലര്‍ നിക്ഷേപകര്‍ അണിനിരക്കുമെന്ന് ഭയപ്പാട് : സംസ്ഥാന സർക്കാർ കേന്ദ്ര നിയമം നടപ്പിലാക്കും പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും നിക്ഷേപകരുടെ കോടികണക്കിന് രൂപാ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയല്‍ (റോയി )ഭാര്യ പ്രഭ ,റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ),റീബ മറിയം തോമസ് , റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം)എന്നിവരുടെയും ബിനാമികളുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ അടിയന്തിര നീക്കം നടത്തി . പ്രതികളുടെ കേരളത്തിലെ ആസ്തി പൂര്‍ണ്ണമായും രജിസ്ട്രേഷന്‍ വകുപ്പും വിവിധ വില്ലേജ് ഓഫീസും ചേര്‍ന്ന് കണ്ടെത്തി . മുഴുവന്‍ ആസ്ഥിയും കണ്ടെത്താന്‍ സര്‍ക്കാര്‍ വില്ലേജ് ഓഫീസുകള്‍ക്ക് നിര്‍ദേശം…
Read Moreദിവസം: സെപ്റ്റംബർ 26, 2020
കോന്നി മണ്ഡലത്തില്‍ നിയമം ലംഘിച്ചുളള ക്വാറികൾ അനുവദിക്കില്ല
നിയമലംഘനത്തിലൂടെ ഇനിയൊരു ക്വാറി പോലും കോന്നി മണ്ഡലത്തിൽ വരാൻ അനുവദിക്കില്ലെന്ന് അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. പറഞ്ഞു. കലഞ്ഞൂരിൽ പുതിയതായി വരാൻ പോകുന്ന ക്വാറികളുടെ ആശങ്കകൾ പങ്കുെവച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ കമ്മിറ്റി നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് മറ്റൊരു കവളപ്പാറയായി കലഞ്ഞൂരിനെ മാറ്റരുതെന്ന് ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു. പുതിയ ക്വാറികൾ ഇവിടെ അനുവദിക്കരുത്. ഇതിനായി ജില്ലാ ഭരണകൂടം വേണ്ട കാര്യങ്ങൾ ചെയ്യണം. ജനങ്ങളുടെ പരാതി കലഞ്ഞൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് കേൾക്കുന്നതിനുള്ള ക്രമീകരണമാണ് ജില്ലാ ഭരണകൂടം ചെയ്യേണ്ടതെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിനായി കലഞ്ഞൂരിൽ ഖനനം: കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രതിഷേധപ്രമേയം പാസാക്കും വിഴിഞ്ഞം പദ്ധതിക്കായി ജനവാസമേഖലയിൽ പുതിയ അഞ്ച് ക്വാറികൾ അനുവദിക്കാനുള്ള നീക്കത്തിനെതിരേ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പ്രതിഷേധപ്രമേയം പാസാക്കുമെന്ന് പ്രസിഡന്റ് എം.മനോജ്കുമാർ. പഞ്ചായത്തിലെ നിലവിലുള്ള…
Read Moreപോപ്പുലർ ഫിനാന്‍സ്സ് : നിക്ഷേപകരുടെ യോഗം ഇന്ന് ചേരും
പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായ നിക്ഷേപകരുടെ യോഗം ഇന്ന് വൈകീട്ട് 3 മണിയ്ക്ക് പത്തനംതിട്ട റോയൽ ആഡിറ്റോറിയത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് പോപ്പുലർ ഇൻവെസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു .അന്വേഷണ ചുമതലയുള്ള കോന്നി എസ്.എച്ച്.ഒ.യെ മാറ്റിയതിന്റെ ഉദ്ദേശ്യം സംശയാസ്പദമാണ്. കേസിന്റെ തുടക്കം മുതൽ അന്വേഷണത്തിൽ മുന്നിൽനിന്ന ഇദ്ദേഹത്തെ കേസ് സി.ബി.ഐ .യ്ക്ക് കൈമാറുന്നതിന് മുമ്പ് മാറ്റിയത് സംശയാസ്പദമാണ്.പത്രസമ്മേളനത്തിൽ രക്ഷാധികാരി സി.എസ്.നായർ, വിളയിൽ തോമസ്, സജീവൻ ഊന്നുകല്ല് എന്നിവർ പങ്കെടുത്തു.
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ് : പരാതിക്കാരെ സാക്ഷികളാക്കുന്ന രീതി : ബിജെപി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ ഉദ്യോഗസ്ഥനെ ഉടനടി സ്ഥലം മാറ്റിയത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും, സിബിഐ സംഘത്തിനു ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ നൽകേണ്ട ഉദ്യോഗസ്ഥനെ തന്നെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാർഹമാണെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് പറഞ്ഞു.എല്ലാ പരാതികളിലും കേസ് എടുക്കാൻ ഹൈക്കോടതി പറഞ്ഞിട്ടും വീണ്ടും പരാതിക്കാരെ സാക്ഷികളാക്കുന്ന രീതിയാണ് നടക്കുന്നത്. സിബിഐ സംഘം വരുന്നതിനു മുൻപായി പോപ്പുലർ തട്ടിപ്പുക്കാർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തട്ടിപ്പുകാരെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും സിബിഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു . ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ,ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ,അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ ബി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്,വൈസ് പ്രസിഡന്റ് ജിഷ്ണു എസ്,വി…
Read Moreപോപ്പുലർ ഫിനാൻസ്; പ്രതികളുടെ 15 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതികളായ തോമസ് ഡാനിയല്‍ ,ഭാര്യ പ്രഭ ,മക്കള്‍ എന്നിവരുടെ പേരില്‍ ഉള്ള ആഡംബര കാറുകളുൾപ്പെടെ 15 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു . ഇവ പത്തനംതിട്ട പോലീസ് എ.ആർ.ക്യാമ്പിലെത്തിച്ചു.ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നടക്കം പിടിച്ചെടുത്ത വാഹനങ്ങളാണിവ. മോട്ടോർ വാഹന വകുപ്പ് ഇവയുടെ മൂല്യം കണക്കാക്കും .മൂന്ന് ഇന്നോവ, പോളോ, ഐ 10, റിറ്റ്സ്, ആൾട്ടിസ്, ഫിയസ്റ്റ, ഒമ്നി, നിസാൻ സണ്ണി, ഭാരത് ബെൻസ് ലോറി, ബൊലീറോ, മഹേന്ദ്ര പിക്കപ്പ്, രണ്ട് ബൈക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്. വാഹനങ്ങളിൽ മൂന്ന് എണ്ണം ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണ്. പോലീസിൽനിന്ന് വിവരങ്ങൾ ശേഖരിച്ച എൻഫോഴ്സ്‌മെന്റ് സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നു . ആഡംബര കാറുകളില്‍ ചിലത് വിറ്റു . ചില വാഹനങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് കൈമാറി . 30…
Read Moreതൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് വായ്പാപദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 1.50 ലക്ഷം, മൂന്ന് ലക്ഷം രൂപയുടെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട സംരംഭകത്വഗുണമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 18നും 55നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളിൽ വിജയ സാദ്ധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ചുവർഷംകൊണ്ട് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
Read Moreക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രൊജക്ടിന്‍റെ ഭാഗമായി തൊഴിലവസരം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും, സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് ഒഴിവുകൾ. സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ്, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്‌ലിഹുഡ് ഒഴിവുകളാണുള്ളത്. വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ-എൻ.ആർ.എം, ഡിസ്ട്രിക്റ്റ് ജി.ഐ.എസ് എക്‌സ്‌പെർട്ട് ഒഴിവുകളും സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ(വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് എൻ.ആർ.എം എക്‌സ്‌പെർട്ട്, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട് ഒഴിവുകളും പനമരം ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് എൻ.ആർ.എം എക്‌സ്‌പെർട്ട്, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട് ഒഴിവുകളുമാണുള്ളത്. എല്ലാ തസ്തികകളിലും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2020…
Read More”സുരക്ഷിത യാത്ര”: ആനിമേഷൻ ഫിലിം മത്സരം
”സുരക്ഷിത യാത്ര” എന്ന ആശയം അടിസ്ഥാനമാക്കി പത്ത് മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ആനിമേറ്റഡ് മൂവികൾ നിർമ്മിക്കാൻ ആനിമേറ്റർമാർ / ആനിമേഷൻ ഫിലിം നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി ആശയങ്ങൾ ക്ഷണിച്ചു. ആശയങ്ങൾ / പൈലറ്റ് ഫിലിം/ സ്‌ക്രിപ്റ്റ് / സ്റ്റോറി ബോർഡ് എന്നിവ, പത്ത് സെക്കൻഡ് മൂവിയുടെ ഉൽപാദനച്ചെലവ് എന്നിവ ഡയറക്ടർ (സി & പി ആർ), കെആർഎസ്എ, നാലാം നില, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ, [email protected] ലോ അയക്കണം.തിരഞ്ഞെടുക്കപ്പെട്ട ആശയദാതാക്കളോടു വിശദമായ സ്‌ക്രിപ്റ്റുകൾ / ഡിസൈനുകൾ സമർപ്പിക്കാൻ ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രത്തിന് സമ്മാനം ലഭിക്കും. വ്യവസ്ഥകൾക്ക് വിധേയമായി തയ്യാറാക്കിയ മൂവി റോഡ് സുരക്ഷാ അതോറിറ്റി വാങ്ങും. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. എൻട്രിയോടൊപ്പം ചിത്രത്തിന്റെ പേര്, ദൈർഘ്യം, തീം /…
Read More