പത്തനംതിട്ട-മൈലപ്ര വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് പുതിയ ബസ്സ് ആരംഭിച്ചു

കോന്നി വാര്‍ത്ത :പത്തനംതിട്ടയിൽ നിന്നും മൈലപ്ര പത്തരപ്പടി വഴി മലയാലപ്പുഴ വടക്കുപുറം വഴി കോന്നി മെഡിക്കൽ കോളേജിലേക്കുള്ള പുതിയ കെ എസ് ആർ ടി സി ബസ് സർവീസ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. ഫ്ലാഗ് ഓഫ് ചെയ്തു. മൈലപ്ര മലയാലപ്പുഴ പഞ്ചായത്തുകളിൽ നിന്നും മെഡിക്കൽ കോളേജിലെക് ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് എം എൽ എ യ്ക്ക് നിവേദനം നൽകിയിരുന്നു. മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ഇനി മുതൽ എളുപ്പത്തിൽ കോന്നി മെഡിക്കൽ കോളേജിൽ എത്തിചേരുവാൻ സാധിക്കും. എം എൽ എ യോടൊപ്പം പഞ്ചായത്ത്‌ അംഗങ്ങൾ ആയ പി സി ജോൺ, ചന്ദ്രിക സുനിൽ, കെ എസ് ആർ ടി സി കോൺട്രോളിങ് ഇൻസ്‌പെക്ടർ നന്ദ കുമാർ, ഡിപ്പോ എൻജിനീയർ ബോബി ജോസഫ്, ഭാർഗവൻ കെ ആർ, ഒ ആർ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക

  തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ ആണ് തീരുമാനം . ക്രിസ്മസിന് മുമ്പ് പുതിയ ഭരണ സമിതികൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് നടപടിയുണ്ടാകും. ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിലേയ്ക്ക് 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലുള്ളവർക്ക് പകുതി തുക മാത്രം. ഗ്രാമപഞ്ചായത്തുകളിൽ സ്ഥാനാർത്ഥികൾക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികളിൽ 75,000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിൽ 1,50,000 രൂപയുമാണ് പരമാവധി ചെലവഴിക്കാവുന്നത്.

Read More

സംസ്ഥാനത്ത് കരിമീന്‍, കാളാഞ്ചി, പൂമീന്‍ ഹാച്ചറി വരുന്നു

  സിബയും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു സംസ്ഥാനത്ത് കരിമീന്‍, കാളാഞ്ചി, പൂമീന്‍ എന്നിവയുടെ വിത്തുല്‍പാദന കേന്ദ്രം വരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിത്തുല്‍പാദന കേന്ദ്രം വരുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓടയത്താണ് മള്‍ട്ടി സ്പീഷീസ് ഹാച്ചറി സ്ഥാപിക്കുന്നത്. കേരളത്തിലെ ഓരുജല മത്സ്യകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്.   അയല്‍ സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് നിലവില്‍ കേരളത്തിലെ കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. വിത്തുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലക്കാണ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ താല്‍പര്യമപ്രകാരം ഫിഷറീസ് വകുപ്പ് സിബയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നത്.   ആദ്യപടിയായി, സിബയും ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കും (ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍) ധാരണാപത്രം ഒപ്പുവെച്ചു. വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന…

Read More

4.39 കോടി വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കി

രാജ്യത്തെ പൊതുവിതരണ സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായും കാര്യക്ഷമവും , കൃത്രിമ രഹിതവും, സുതാര്യവുമായ വിതരണ സംവിധാനം നടപ്പാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയും ഗുണഭോക്താക്കളുടെ റേഷൻ കാർഡുകളുടേയും ഡാറ്റാബേസുകളുടേയും ഡിജിറ്റൈസേഷൻ, ആധാർ ബന്ധിപ്പിക്കൽ, അർഹതയില്ലാത്ത വ്യാജ റേഷൻ കാർഡുകൾ കണ്ടെത്തൽ, രാജ്യത്തുടനീളമുള്ള സാങ്കേതികവിദ്യാധിഷ്ഠിത പൊതു വിതരണ സമ്പ്രദായങ്ങളുടെ പരിഷ്കാരങ്ങൾ എന്നിവ യാഥാർഥ്യമാക്കിയതോടെ എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2013 മുതൽ 2020 വരെയുള്ള കാലയളവിൽ രാജ്യമാകമാനം 4.39 കോടി അനർഹ വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കിയതായി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചു . കൂടാതെ, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ലക്ഷ്യമിട്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കൾക്കും റേഷൻ ലഭ്യമാക്കാൻ ഇതിലൂടെ നടപടി സ്വീകരിക്കുകയും ചെയ്തു. 2011 ലെ സെൻസസ് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് വരുന്ന അർഹരായ 81.35 കോടി ജനങ്ങൾക്ക്…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ആര്‍ക്കൊക്കെ ലഭിക്കും

    ഗുരുതരമായ രോഗങ്ങളുള്ള വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ഇല്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. കൂടാതെ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തിൽ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. സാധാരണ നിലയ്ക്ക് രോഗ ചികിത്സയ്ക്ക് ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം അനുവദിക്കൂ. എന്നാൽ ക്യാൻസർ, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്ക് ധനസഹായം ലഭിച്ച് രണ്ടു വർഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർ മരണ സർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പ് സഹിതം…

Read More

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍…

Read More

ശബരിമലയിലേക്ക് രണ്ടു പ്രധാന പാതകളിലൂടെ തീർത്ഥാടകർക്ക് അനുമതി

  ദക്ഷിണേന്ത്യൻ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു കോന്നി വാര്‍ത്ത : ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്‌സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീർത്ഥാടർക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീർത്ഥാടകർ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ശബരിമലയിലെത്തുന്ന തീർത്ഥാടകർ 24 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തീർത്ഥാടർ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ് പരിശോധനയ്ക്ക് സംവിധാനമൊരുക്കും. തീർത്ഥാടകർ ആന്റിജൻ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും. പോലീസിന്റെ ശബരിമല വിർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ അനുവദിക്കൂ. ഈ വിവരങ്ങൾ തീർത്ഥാടകരെ അറിയിക്കുന്നതിന്…

Read More

വരുമാന നഷ്ടം നികത്താൻ പദ്ധതികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

  കോന്നി വാര്‍ത്ത : കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ച് പലിശ വരുമാനം മുതൽക്കൂട്ടാനാണ് ഒരുങ്ങുന്നത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോർഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങൾ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. വെള്ളിയുൾപ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും കണക്കെടുപ്പും ഇത്തരത്തിൽ പുരോഗമിക്കുന്നു. ഇതിനു പുറമെ…

Read More

സ്വകാര്യ ബസ്സുകൾക്ക് നികുതി ഇളവ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഒക്‌ടോബർ ഒന്നിന് തുടങ്ങിയ ക്വാർട്ടറിലെ വാഹന നികുതി അൻപത് ശതമാനം ഒഴിവാക്കി സർക്കാർ തീരുമാനമായതായി ഗതാഗത വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ബാക്കി വരുന്ന അൻപത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകൾക്ക് 2020 ഡിസംബർ 31 വരെയും കോൺട്രാക്റ്റ് കാര്യേജുകൾക്ക് 2020 നവംബർ 30 വരെയും നീട്ടി ഉത്തരവായിട്ടുണ്ട്.

Read More

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

  തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കിഴിലുള്ള സെന്ററുകളില്‍ കെ ടെറ്റ് ഫെബ്രവരി 2020 പരീക്ഷയെഴുതി വിജയിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് ഈ മാസം ഒന്‍പത് മുതല്‍ 11 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. പരീക്ഷാര്‍ഥികള്‍ നേരിട്ട് ബന്ധപ്പെട്ട രേഖകള്‍ (വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്/പരീക്ഷ ഹാള്‍ ടിക്കറ്റ്) ഹാജരാക്കി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ഈ മാസം ഒന്‍പതിന് രജിസ്റ്റര്‍ നമ്പര്‍ 517417 മുതല്‍ 617744 വരെയുള്ളവര്‍ക്കും ഈ മാസം 10ന് രജിസ്റ്റര്‍ നമ്പര്‍ 617754 മുതല്‍ 725218 വരെയും 11ന് രജിസ്റ്റര്‍ നമ്പര്‍ 72522 മുതല്‍ 807865 വരെയുള്ളവര്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Read More