കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഡിസംബര്‍ 8 നു പത്തനംതിട്ട കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ; വോട്ടെണ്ണൽ 16 ന്. പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകള്‍ ബൂത്തുകള്‍ അറിയാം : Ward & Booth-Pathanamthitta കോന്നി വാര്‍ത്ത : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും.കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്‍ വ്യക്തമാക്കി.941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ…
Read Moreദിവസം: നവംബർ 6, 2020
സർക്കാർ, എയ്ഡഡ് കോളേജുകളിൽ 197 പുതിയ കോഴ്സുകൾ
ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യം സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 47 സർക്കാർ കോളേജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്സുകൾ, എട്ടു എഞ്ചിനിയറിംഗ് കോളേജുകളിൽ 12 കോഴ്സുകൾ എന്നിവയാണ് പുതുതായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്. 2020-21 അധ്യയന വർഷം പുതിയ കോഴ്സുകൾ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്സുകൾ ഏതെല്ലാമായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എം.ജി. സർവകലാശാല വൈസ്ചാൻസിലർ പ്രൊഫ. സാബുതോമസിന്റെ അദ്ധ്യക്ഷതയിൽ ആറംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളോട് സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് ശുപാർശ സമർപ്പിക്കാൻ നിർദ്ദേശിച്ചു. സർവകലാശാലകളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ…
Read Moreകേരളത്തില്‍ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കും
കടൽ കടക്കാൻ കേരളത്തിന്റെ നേന്ത്രക്കായ; ട്രയൽ കയറ്റുമതി അടുത്ത മാർച്ചിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകൾ കടൽകടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയൽ കയറ്റുമതി നടത്തുക. കേരളത്തിലെ കയറ്റുമതി ഏജൻസിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കർഷകർക്കും കയറ്റുമതിക്കാർക്കും വേണ്ട സൗകര്യങ്ങൾ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാൾ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടൽ മാർഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തിൽ ഒരു കണ്ടൈനർ (10 ടൺ) നേന്ത്രക്കായ അടുത്ത വർഷം മാർച്ചിൽ കയറ്റി അയയ്ക്കും. ഇത് വിജയിച്ചാൽ കേരളത്തിലെ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും. തൃശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട…
Read Moreവികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മൃഗസംരക്ഷണ വകുപ്പ്
കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മൃഗാരോഗ്യ പരിപാലനം, പ്രജനനം, മൃഗ പക്ഷി ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, വിജ്ഞാന വ്യാപനം, ജന്തു ജന്യ രോഗങ്ങളുടെ നിയന്ത്രണം, സംരംഭകത്വ വികസനം, കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ്, മൃഗ വന്ധ്യതാ നിവാരണം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന നടപ്പിലാക്കി. വിവിധ ആശുപത്രികളിലായി ജില്ലയില്‍ മൊത്തം 18,26,780 ഒ.പി കേസുകളും 15,17,233 സര്‍ജ്ജറി കേസുകളും കൈകാര്യം ചെയ്തു. 2,24,534 കന്നുകാലികളില്‍ കൃത്രിമ ബീജസങ്കലനം നടത്തി. 68945 വളര്‍ത്തു നായ്ക്കള്‍ക്കും 2359 തെരുവ് നായക്കള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ഉള്‍പ്പടെ മൊത്തം 83,799 ഉരുക്കള്‍ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കി. ഡക്ക് പ്ലേഗിനെതിരായി 5,45,223 താറാവുകളെ വാക്സിനേറ്റ് ചെയ്തു.ഹെമറേജിക് സെപ്റ്റിസിമിയ രോഗത്തിനെതിരെ…
Read Moreബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു
ബിലീവേഴ്‌സ് ചർചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കിൽപ്പെടാത്ത പണം എന്നു പ്രാഥമിക നിഗമനം . 57 ലക്ഷം രൂപ കാറിൽ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത് . ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്ക് എത്തിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു. ഇന്നലെ രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ…
Read Moreകേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ ആവശ്യമില്ല
കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസ്സിലായിട്ടുണ്ട്.പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു.ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം.മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരില്‍ വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിന് വേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ച് കൊല്ലുന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിടണം.
Read Moreകോന്നി പോപ്പുലര്‍ മാർജിൻ കടയിലെ സാധനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി
കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് കുടുംബങ്ങളുടെ നിയന്ത്രണത്തില്‍ കോന്നി ടൌണില്‍ പ്രവര്‍ത്തിച്ചിരുന്ന പോപ്പുലർ മാർജിൻഫ്രീ കടയിലെ മുഴുവന്‍ സാധനങ്ങളും സർക്കാർ ഏറ്റെടുത്തു.കോന്നി തഹസിൽദാർ കെ.ശ്രീകുമാർ , പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരാണ് സാധനങ്ങൾ കണ്ടുകെട്ടിയത് . കോടികണക്കിന് രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പ്രധാന ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇവരുടെ എല്ലാ സ്ഥാപനവും അടച്ചിരുന്നു . പോപ്പുലര്‍ ഫിനാസിന്‍റെ എല്ലാ ശാഖകളും ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുത്തിരുന്നു . കോന്നി ടൌണില്‍ ഏതാനുംവര്‍ഷം മുന്നേ തുടങ്ങിയ പോപ്പുലര്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് എന്ന സ്ഥാപനം പ്രധാനമായും പലചരക്ക് സാധനങ്ങളാണ് വിറ്റു വന്നിരുന്നത് . രണ്ടു മാസമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല . ഇതില്‍ ഉള്ള മുട്ടയും മാംസവും അഴുകിയ നിലയിലായിരുന്നു. ദുര്‍ഗന്ധം മാറുവാന്‍…
Read Moreപോപ്പുലർഫിനാൻസ് കേസിൽ രണ്ട് പ്രതികൾ കൂടി
കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് ഉടമയും ഒന്നാം പ്രതിയുമായ റോയി ഡാനിയേലിന്‍റെ മാതാവും പോപ്പുലര്‍ കമ്പനിയുടെ ചെയര്‍പേഴ്സനുമായ കോന്നി വകയാർ ഇണ്ടിക്കാട്ടില്‍ വീട്ടിൽ മേരിക്കുട്ടി ഡാനിയേല്‍, കേസിലെ രണ്ടാം പ്രതി പ്രഭ ഡാനിയലിന്‍റെ സഹോദരൻ കൊല്ലം പൊളയത്തോട് അമ്പനാട്ട് വീട്ടിൽ സാമുവൽ എന്ന അമ്പനാട്ട് പ്രകാശ് എന്നിവരെ യഥാക്രമം ആറും ഏഴും പ്രതികളാക്കിയാണ് പോലീസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മേരിക്കുട്ടി ഇപ്പോള്‍ ഓസ്ട്രേലിയയില്‍ മകളോടൊപ്പമാണ് താമസം. സന്ദര്‍ശക വിസയിലാണ് പോയതെങ്കിലും ഇതുവരെ തിരികെ എത്തിയിട്ടില്ല. ഇവരുടെ മകളുടെ ഭര്‍ത്താവാണ് വര്‍ഗീസ് പൈനാടന്‍. പോപ്പുലര്‍ ഫിനാന്‍സിലെ പണം ഓസ്ട്രേലിയയിലേക്ക് കടത്തിയതിനു പിന്നില്‍ വര്‍ഗീസ് പൈനാടന്‍ ആണെന്നാണ് നിക്ഷേപകരുടെ ആരോപണം. ഇയാളെ പ്രതി ചേര്‍ക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിവരെ കേസിലെ അഞ്ചാംപ്രതി ഡോ. റിയയെ കോന്നി പോലീസ് കസ്റ്റഡിയിൽ…
Read More