Trending Now

51-കാരിയുടെ മരണം കൊലപാതകം

Spread the love

 

കാരക്കോണത്ത് 51-കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭര്‍ത്താവ് അരുണ്‍(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ വിശദീകരണം. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ മൊഴി. എന്നാല്‍ സമീപവാസികളും മറ്റുള്ളവരും മരണത്തില്‍ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകളോളം ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സമ്പന്നയായ ശാഖയും 26-കാരനായ അരുണും പ്രണയത്തിനൊടുവില്‍ വിവാഹിതരായെന്നാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. രണ്ട് മാസം മുമ്പ് മതാചാരപ്രകാരമായിരുന്നു വിവാഹം . കിടപ്പുരോഗിയായ അമ്മയും ശാഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്.വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി.

error: Content is protected !!