പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന്

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് കോന്നി വാര്‍ത്ത ഡോട്ട് കോം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകൽ മൂന്നര മണിക്ക് നടക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക.പത്തനംതിട്ട ആറന്‍മുള എം എല്‍ എ വീണ ജോര്‍ജിന് ആരോഗ്യവകുപ്പ് ലഭിക്കാന്‍ സാധ്യത ഉണ്ട് . അങ്ങനെ എങ്കില്‍ കോന്നി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ഉള്ള ജില്ലയുടെ സമഗ്ര ആരോഗ്യ വികസനം സാധ്യമാകും . അമ്പതിനായിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഇടമാണ് സെൻട്രൽ സ്റ്റേഡിയം. എന്നാൽ, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന്…

Read More

അരുവാപ്പുലം ആവണിപ്പാറ കോളനിയിലെ 68 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആവണിപ്പാറകോളനിയിലെ എല്ലാവര്‍ക്കും കോവിഷീല്‍ഡ് വാക്‌സിൻവിതരണംചെയ്തു. കോളനി നിവാസികളായ 68 പേര്‍ക്കാണ് വാക്‌സിന്‍ വിതരണം നടത്തിയത്. ലോക്ഡൗണ്‍ മൂലം യാത്രാസൗകര്യം ഇല്ലാത്ത ആവണിപ്പാറയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൊബൈല്‍ റേയ്ഞ്ച്, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ ഇല്ലാത്തതിനാല്‍ ആവണിപ്പാറയിലെ ആളുകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ വാക്‌സിനേഷനോ സാധ്യമല്ലായിരുന്നു. പ്രതികൂലമായ കാലവസ്ഥയിലും ഗ്രാമ പഞ്ചായത്തിന്റെ പ്രത്യകേ നിര്‍ദേശ പ്രകാരമാണ് ആവണിപ്പാറയിലേ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്. കോവിഡ് വാക്‌സിനേഷൻ പത്തനംതിട്ട ജില്ലാ ഓഫീസര്‍ ഡോ. ഗണേശിന്റെ സാന്നിധ്യത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജയന്‍, സെക്ട്രല്‍ മജിസ്‌ട്രേറ്റ് അഞ്ജു, റേയ്ഞ്ച് ഓഫീസര്‍ അജീഷ് മധുസൂധനന്‍, ജനപ്രതിനിധികളായ സിന്ധു പി., ജോജു വര്‍ഗീസ്,…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍(18/05/2021 )

കലഞ്ഞൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 18 പൂര്‍ണ്ണമായും കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍(18/05/2021 ) കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (താഴൂര്‍കടവ് മുതല്‍ കാവിന്റയ്യത്ത് കോളനി വരെ ഭാഗങ്ങള്‍), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (ഇടമാലി കുമ്പഴക്കുറ്റി കോളനി), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ഉളനാട് ജംഗ്ഷന്‍ മുതല്‍ വായനശാല ഭാഗം വരെ ),വാര്‍ഡ് 4 (ഉള്ളന്നൂര്‍ കിഴക്ക് വെട്ടിക്കുന്ന് കോളനി മുതല്‍ മുരുപ്പ്കാലാ ഭാഗം വരെ) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 18 (പൂര്‍ണ്ണമായും)കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പോട്ടരുവിക്കല്‍ , വെള്ളയില്‍ കോളനി വരെ) ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ഏനാത്ത് – ഏഴംകുളം റോഡിന്റെ ഇടത്തുവശെ, തട്ടാരുപടി മുതല്‍ കൈതമുക്ക് വരെ ഭാഗങ്ങള്‍, തട്ടാരുപടി കൈതമുക്ക് മുതല്‍ ഇരുപത്തിരണ്ടാം നമ്പര്‍ അംഗന്‍വാടി,…

Read More

പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു

കോവിഡ് പ്രതിരോധം: വിവിധ സേവനങ്ങള്‍ ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്കായി ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കുമ്പളത്താമണ്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടക്കുളം, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ രോഗവ്യാപനം തടയുന്നതിന് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും പാര്‍ട്ടീഷന്‍ ചെയ്ത അഞ്ച് ഓട്ടോറിക്ഷയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം ലഭിക്കുക. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ജനകീയ…

Read More

കോന്നിയില്‍ ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,81,49,395 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19…

Read More

അടൂരിന്‍റെ സ്വന്തം ചിറ്റയം ഗോപകുമാര്‍ ഇനി കേരളത്തിന്‍റെ ഡെപ്യൂട്ടി സ്പീക്കർ

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരില്‍ നിന്നും ഹാട്രിക് വിജയത്തിനൊപ്പം ചിറ്റയം ഗോപകുമാറിനെ തേടിയെത്തിയത് ഡെപ്യൂട്ടി സ്പീക്കർ പദവി. പത്തനംതിട്ട ജില്ലയ്ക്കും അഭിമാന നിമിഷം . കഴിഞ്ഞ പത്ത് വര്‍ഷക്കാലം അടൂരിന്റെ എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിന് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മേയ് 31 ന് ചിറ്റയം ഗ്രാമത്തില്‍ ജനിച്ച കെ.ജി. ഗോപകുമാര്‍ എഐഎസ്എഫ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ കൊട്ടാരക്കര ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച ചിറ്റയം ആദ്യ അവസരത്തില്‍ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായാണ് പാര്‍ലമെന്ററി രംഗത്തേക്ക്…

Read More

കോന്നി പഞ്ചായത്തോഫീസ് പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം.കോന്നി പഞ്ചായത്തോഫീസ് പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന കോന്നി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടിനെതിരെ പ്രതിപക്ഷ ജന പ്രതിനിധികളുടെ പ്രതിഷേധം. പഞ്ചായത്തിലെ പ്രതിപക്ഷ ജനപ്രതിനിധികൾ പഞ്ചായത്തോഫീസ് ഉപരോധിച്ചു. സർക്കാർ നിർദ്ദേശത്തെതുടർന്ന് ഡോമിലിസറി കെയർ സെന്റർ ആരംഭിച്ചെങ്കിലും യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഇല്ല.കട്ടിലുകൾക്ക് പകരം ബെഞ്ചുകൾ കൂട്ടികെട്ടിയാണ് കിടക്കകൾ ഒരുക്കിയിരിക്കുന്നത്. ടോയ്ലറ്റ് സൗകര്യവും അപര്യാപ്തമാണ്. ആവശ്യത്തിന് സ്റ്റാഫിനെയും ഇവിടെ നിയോഗിച്ചിട്ടില്ല.മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ ഒന്നായിട്ടും നാളിതുവരെ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിന് പോലും ഭരണ സമതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. യാതൊരു നിർദേശങ്ങളും പാലിക്കാതെ ഡി. സി. സി ആരംഭിക്കാൻ അനുവദിക്കില്ല എന്ന നിലപാട് പ്രതിപക്ഷം എടുത്തതോടെ രാവിലെ നിശ്ചയിച്ച ഉദ്ഘാടനം…

Read More

ഗുരു നിത്യചൈതന്യയതി അനുസ്മരണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 19 വൈകിട്ട് 8 മണിക്ക് ഗുരു നിത്യചൈതന്യ യതി അനുസ്മരണം ഓണ്‍ലൈനായി സംഘടിപ്പിക്കും  . ഗുരു നിത്യചൈതന്യ യതി പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി സുരേഷ് അനുസ്മരണ പ്രഭാഷണംനിർവ്വഹിക്കും എന്ന് ലൈബ്രറി പ്രസിഡന്‍റ് സലില്‍ വയലാത്തല അറിയിച്ചു . ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്ന പരിപാടിയുടെ ലിങ്ക് കോന്നി പബ്ലിക്ക് ലൈബ്രറി സൈറ്റിൽ ലഭ്യമാണ്

Read More

റോഡ് പണികള്‍ക്കായിട്ടുള്ള അതിഥി തൊഴിലാളികളില്‍ കോവിഡ് രോഗവ്യാപനം

റോഡ് പണികള്‍ക്കായിട്ടുള്ള അതിഥി തൊഴിലാളികളില്‍ കോവിഡ് രോഗവ്യാപനം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ റോഡ് പണികള്‍ക്കായി എത്തിയിട്ടുള്ള അതിഥി തൊഴിലാളികളില്‍ രോഗവ്യാപനം കാണുന്നുണ്ട്. പ്രമാടം, കോന്നി, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായാണ് വ്യാപനം കണ്ടു വരുന്നത്. നഗരങ്ങളിലും ജംഗ്ഷനുകളിലും ആള്‍ക്കൂട്ടം കാണപ്പെടുന്നതിനാല്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉള്ളതിനാല്‍ പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസിയു കിടക്കകളുടെ എണ്ണം കുറവാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകും. രോഗവ്യാപനം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ലെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.…

Read More

കോവിഡ് ചികിത്സ: പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോവിഡ് ചികിത്സ: പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 കാലഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പുറപ്പെടുവിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ ആശുപത്രികളും കോവിഡ് കാലത്ത് ധാര്‍മ്മികതയോടെ പെരുമാറാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാ സ്വകാര്യ ആശുപത്രികളും മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ ഭരണ കേന്ദ്രത്തോട് സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഓക്‌സിജന്‍ ഉപയോഗം കുറയ്ക്കുന്നതിന് ഓക്‌സിജന്‍ ആവശ്യമായ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്യാവൂ. ഗുരുതരമല്ലാത്ത, മുന്‍കൂര്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ ഒഴിവാക്കണം. ഓക്‌സിജന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാന്‍ ആശുപത്രി തലത്തില്‍ ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കണം. ഓഡിറ്റ്…

Read More