കലഞ്ഞൂര്‍ നിവാസി കെ എന്‍ ബാലഗോപാല്‍ മന്ത്രി സഭയിലേക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂര്‍ നിവാസിയായ കൊട്ടാരക്കര മണ്ഡലം എം എല്‍ എയായി തെരഞ്ഞെടുത്ത കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി ചുമതല വഹിക്കും . സി.പി.ഐ (എം) പാർലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ…
Read Moreദിവസം: മെയ് 18, 2021
ആറന്മുള എം എല്‍ എ വീണ ജോര്‍ജ് മന്ത്രി സഭയിലേക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം :രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ആറന്മുള മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമാണ്. നാല്പത്തി അഞ്ചുകാരിയായ വീണാ ജോര്‍ജ് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ(എം)പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. കൈരളി, ഇന്ത്യാവിഷന്‍, എംഎംന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് വീണാ ജോര്‍ജിനെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയില്‍ ആങ്കറാണ്. കേരള സര്‍വകലാശാലയില്‍നിന്ന് എംഎസ്സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ…
Read Moreകെ കെ ശൈലജയ്ക്ക് സ്പീക്കര്‍ പദവിയോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പായോ സ്ഥാനം ലഭിക്കും
കെ കെ ശൈലജയ്ക്ക് സ്പീക്കര്‍ പദവിയോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പായോ സ്ഥാനം ലഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ പുതിയ സ്പീക്കര്‍ ആരെന്ന് അഭ്യൂഹം തുടരുന്നതിന് ഇടയില്‍ കഴിഞ്ഞ മന്ത്രി സഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായി ലോക ശ്രദ്ധ നേടിയ കെ കെ ശൈലജയെ സ്പീക്കര്‍ പദവിയിലേക്ക് ഉയര്‍ത്തുവാനോ അല്ലെങ്കില്‍ പാര്‍ട്ടി വിപ്പായോ സ്ഥാനം ലഭിക്കും . ലോകത്ത് കോവിഡ് രോഗം വ്യാകമായതോടെ മാതൃകാ പ്രവര്‍ത്തനത്തിന് കേരളത്തില്‍ ചുക്കാന്‍ പിടിച്ചത് ആരോഗ്യ വകുപ്പ് മന്ത്രിയായ കെ കെ ശൈലജയായിരുന്നു . ഭരണത്തിലെ കൃത്യമായ നീക്കം ആരോഗ്യ മേഖലയില്‍ പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചു . കോവിഡ് രോഗത്തിന് എതിരെ കൃത്യമായ ജാഗ്രതാ നിര്‍ദേശം നല്‍കുവാന്‍ കെ കെ ശൈലജ നയിക്കുന്ന ആരോഗ്യ വകുപ്പിന് കഴിഞ്ഞു . രോഗം പടര്‍ന്ന് പിടിക്കുമ്പോള്‍ മരണ നിരക്ക് ഏറ്റവും…
Read More