Trending Now

ഒരു രൂപാ വിലയുള്ള തീപ്പെട്ടിയുടെ വില” രണ്ട്” രൂപയാക്കി ഉയര്‍ത്തി

Spread the love

ഒരു രൂപാ വിലയുള്ള തീപ്പെട്ടിയുടെ വില” രണ്ട്” രൂപയാക്കി ഉയര്‍ത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു വില ഒരു രൂപയായിരുന്നു. വില വര്‍ധനവ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്പാദനച്ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എല്ലാ തീപ്പെട്ടി നിര്‍മാണ കമ്പനികളും സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീപ്പെട്ടിയുടെ വില ഉയര്‍ത്തുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീപ്പെട്ടിയുടെ വില ഉയര്‍ത്തുന്നത്. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരുരൂപയാക്കി വര്‍ധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയില്‍നിന്ന് 50 പൈസയാക്കിയത്.തീപ്പെട്ടി നിര്‍മിക്കാന്‍ 14 വ്യത്യസ്ത അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്.

error: Content is protected !!