ദീപാവലി: പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി എട്ടുമുതല്‍ പത്തുവരെ

Spread the love

 

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടു മുതല്‍ പത്തുവരെ മാത്രമേ സംസ്ഥാനത്ത് പടക്കങ്ങള്‍ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നും ഉത്തരവിലുണ്ട്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്ത്, സുപ്രീം കോടതി വിധി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Related posts