Trending Now

ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായി:ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.24 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 10.4 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ്.

കോമ്പോസിറ്റ് ടെന്‍ഡര്‍ ആണ് ക്ഷണിച്ചിട്ടുള്ളത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ടെന്‍ഡര്‍ നടപടിയുണ്ടായത്. ഇലക്ട്രിക്കല്‍ പോസ്റ്റ്, പൈപ്പ്‌ലൈന്‍ എന്നിവ മാറ്റിയിടുന്ന ജോലികള്‍ റോഡ് കരാര്‍ എടുക്കുന്നയാള്‍ തന്നെ ചെയ്യും. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം ടാറിംഗ് നടപടികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ഇതോടൊപ്പം 15 ലക്ഷം രൂപ വിനിയോഗിച്ച്് മെയിന്റനന്‍സ് നടപടികളും നടത്തും.

error: Content is protected !!