
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മേയ് മാസത്തില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ അഞ്ചു
മുതല്‍ 12 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് നടക്കും. തീയതി, സമയം,കാറ്റഗറി, രജിസ്റ്റര്‍ നമ്പര്‍ എന്ന ക്രമത്തില്‍:
അഞ്ചിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 1 – 517145-517376, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 1- 517381-517545. എട്ടിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 1- 517546-517606, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 1 -517608-517669.
ഒന്‍പതിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 2 -613901-614169. ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 2 -614170-614380. 10ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 3-727413-727700, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 3 -727720-727815. 11ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 3 -727817-727980, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 3 -727996-728186. 12ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 4 – 808664-808731, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 4 -808733-808768.
മേയ് 2021 നോട്ടിഫിക്കേഷന്‍ പ്രകാരമുളള യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെരിഫിക്കേഷന് പങ്കെടുക്കണം.
പരീക്ഷാഫീസില്‍ ഇളവുണ്ടായിരുന്ന വിഭാഗക്കാര്‍ ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ ലഭിച്ചതിനു ശേഷവും, അവസാനവര്‍ഷ ബിഎഡ്/ടിടിസി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വെരിഫിക്കേഷന് ഹാജരായാല്‍ മതിയാകും. പരീക്ഷാര്‍ഥികള്‍ സമയനിഷ്ഠ കൃത്യമായും പാലിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.