Trending Now

കുടുംബശ്രീ ബാലസഭ കേരളീയം പരിപാടി നടത്തി

Spread the love

കേരളപിറവിയോട് അനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്റെ ബാലസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  കേരളീയം 2021 പരിപാടി പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു.

 

സ്‌പെഷ്യല്‍ ഡേ ദിനാചരണങ്ങള്‍,  പൂവേ പൊലി എന്നീ പ്രോഗ്രാമുകളില്‍ വിജയികളായവരെ ഉള്‍ക്കൊള്ളിച്ച്സിനിമാകൊട്ടക, മലയാളിമങ്ക, കേരള ശ്രീമാന്‍ അശ്വമേധം എന്നീ പരിപാടികള്‍ നടത്തി.  ജില്ലയിലെ വിവിധ സിഡിഎസുകളില്‍ നിന്നും 58 കുട്ടികളും 12 രക്ഷിതാക്കളും പങ്കെടുത്തു.   വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.

 

കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്‍ഡ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന, പുറമറ്റം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമനാ കുമാരി, എഴുമറ്റൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീതാ ഷാജി, സോഷ്യല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം മാനേജര്‍ ബി.എന്‍. ഷീബ, ജില്ലാ പ്രോഗ്രാം മാനേജരായ ടി.കെ. ഷാജഹാന്‍, സോഷ്യല്‍ ഡവലപ്‌മെന്റ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍  പങ്കെടുത്തു.

error: Content is protected !!